FREE PSC TALKZ

SEPTEMBER 29: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 2022 ലെ ലോക ഹൃദയ ദിനത്തിന്റെ (സെപ്റ്റംബർ 29) പ്രമേയം ?
Use Heart for every Heart
 
🟥 International Day of
Awareness of Food Loss and Waste ന്റെ മൂന്നാം പതിപ്പ് ആചരിക്കുന്നത് ?
സെപ്റ്റംബർ 29
 
🟥 What is the theme for ‘International Day of Awareness of Food Loss and Waste’ ? 
Stop Food Waste, For People and Planet.
 
🟥 2019-ലെ ലതാ മങ്കേഷ്കർ അവാർഡിന് അർഹനായത് ?
ശൈലേന്ദ്ര സിംഗ് (പിന്നണി ഗായകൻ)
 
🟥 2020-ലെ ലതാ മങ്കേഷ്കർ അവാർഡിന് അർഹരായത് ?
ആനന്ദ്-മിലിന്ദ്(സംഗീത-സംവിധായക ജോഡി)
 
🟥 2021-ലെ ലതാ മങ്കേഷ്കർ അവാർഡിന് അർഹനായത് ?
കുമാർ സാനു (പിന്നണി ഗായകൻ)
 
🟥 അന്തരിച്ച പിന്നണിഗായിക ലതാ മങ്കേഷ്കറുടെ 93-ാം ജന്മദിനത്തോടനുബന്ധിച്ച് ഏത് നഗരത്തിലാണ് പ്രധാനകവാടങ്ങളിലൊന്നിന് ലതാമങ്കേഷ്ക്കർ ചൗക്ക് എന്ന് പേരുനൽകിയത് ?
അയോധ്യ
 
🟥 അയോധ്യയിൽ നിർമ്മിച്ച ലതാമങ്കേഷ്ക്കർ ചൗക്കിന് മോടി കൂട്ടിയ കൂറ്റൻ വീണാശിൽപത്തിന്റെ നീളം,ഉയരം ?
40 അടി നീളവും 12 അടി ഉയരവും
 
🟥 കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത നാലുശതമാനം കൂട്ടി. ആകെ ക്ഷാമബത്ത ഇപ്പോൾ ?
 38%
 
🟥 പുതിയ അറ്റോർണി ജനറലായി കേന്ദ്രസർക്കാർ നിയമിച്ചത് ആരെയാണ് ?
ആർ. വെങ്കട്ടരമണി
 
🟥 രാജ്യത്തെ രണ്ടാമത്തെ സംയുക്ത സേനാമേധാവിയായി നിയമിതനായത് ?
റിട്ട. ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ
 
🟥 കേന്ദ്ര സർക്കാർ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം’ (യു.എ.പി.എ.) പ്രകാരം 5 വർഷത്തേക്ക് നിരോധിച്ച സംഘടന ?
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ & 8 അനുബന്ധ സംഘടനകളെയും
 
🟥 ഡാറ്റ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ സിഇഒ ആയി നിയമിതനായത് ?
വിനായക് ഗോഡ്‌സെ
 
🟥 ‘ഓപ്പറേഷൻ സതേൺ റെഡിനസ്’ എന്ന സമുദ്ര അഭ്യാസം നടക്കുന്നത് ?
സെയ്ഷെൽസ് (Seychelles)
 
🟥 സെയ്ഷെൽസിൽ നടന്ന കംബൈൻഡ് മാരിടൈം ഫോഴ്സ്സ് അഭ്യാസത്തിൽ ആദ്യമായി പങ്കെടുക്കുന്ന ഇന്ത്യൻ നാവികസേനയുടെ കപ്പൽ ?
ഐഎൻഎസ് സുനൈന
 
🟥 13-ാമത് FICCI ആഗോള നൈപുണ്യ ഉച്ചകോടി 2022 (സെപ്റ്റംബർ 27-28) നടക്കുന്നത് ?
ന്യൂഡൽഹി
 
🟥 ഇന്ത്യയിലെ ഏറ്റവും വലിയ ബേക്കറി ഫുഡ് കമ്പനിയായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തങ്ങളുടെ സിഇഒ ആയി നിയമിച്ചത് ?
രജനീത് കോഹ്‌ലി
 
🟥 ചണ്ഡിഗഢ് വിമാനത്താവളത്തിന് ഏത് സ്വാതന്ത്ര്യ സമരസേനാനിയുടെ പേര് നൽകുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്?
ഭഗത് സിംഗ്
🟥 രാജ്യത്താദ്യമായി മാതളനാരങ്ങയുടെ ജനിതകശ്രേണീകരണം വിജയകരമായി പൂർത്തിയാക്കിയത് ?
ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചർ റിസർച്ച് (ICAR)
 
🟥 മഹാരാഷ്ട്രയി ലെ സോലാപൂരി ലുള്ള നാഷണൽ റിസർച്ച് സെന്റർ ഓൺ പൊമിഗ്രാനേറ്റിലെ (എൻ. ആർ.സി.പി.) ശാസ്ത്രജ്ഞർ മാതള നാരങ്ങയുടെ ഏത് വകഭേദത്തിലാണ് ജനിതകശ്രേണീകരണം നടത്തിയത് ?
ഭാഗവ
 
🟥 മാലിന്യത്തിൽ നിന്നും കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന മത്സരം ?
സ്വച്ഛ് ടോയ്ക്കത്തോൺ
 
🟥 മുൻപ് പാകിസ്ഥാന്റെ പേരിലായിരുന്ന ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ ട്വന്റി-20 വിജയങ്ങൾ കരസ്ഥമാക്കിയ ടീം എന്ന റെക്കോഡ് നേടിയത് ?
ഇന്ത്യ
 
🟥 ഇറാനിട്രോഫി ക്രിക്കറ്റിൽ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ?
ഹനുമാ വിഹാരി
 
🟥 ട്വന്റി 20 ക്രിക്കറ്റ് ലോകറാങ്കിങ്ങിൽ നിലവിൽ രണ്ടാം സ്ഥാനത്ത് എത്തിയത് ?
സൂര്യ കുമാർ യാദവ്
 
🟥 അമ്പതിനായിരം മുതൽ ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ഇന്ത്യൻ സ്വച്ഛതാ ലീഗിൽ ദേശീയ ശുചിത്വം പുരസ്കാരം നേടിയത് ?
ഗുരുവായൂർ നഗരസഭ
 
🟥 ലക്ഷം മുതൽ മൂന്നുലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ഇന്ത്യൻ സ്വച്ഛതാ ലീഗിൽ ദേശീയ ശുചിത്വം പുരസ്കാരം നേടിയത് ?
ആലപ്പുഴ നഗരസഭ
 
🟥 സാംപിൾ രജിസ്ട്രേഷൻസിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം പെൺകുട്ടികളുടെ ജനനനിരക്കിൽ ഒന്നാമതുള്ള സംസ്ഥാനം ?
കേരളം
 
 
    

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x