FREE PSC TALKZ

SEPTEMBER 27: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 ലോക ടൂറിസം ദിനം ആചരിക്കുന്നത് ?
സെപ്റ്റംബർ 27
 
🟥 2022 ലെ ലോക ടൂറിസം ദിനത്തിന്റെ പ്രമേയം ?
Rethinking Tourism 
 
🟥 റെയിൽടെൽ കോർപ്പറേഷന്റെ പുതിയ എംഡിയും ചെയർമാനുമായി നിയമിതനായത് ?
സഞ്ജയ് കുമാർ 
 
🟥 എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ (ESIC) ഡയറക്ടർ ജനറലായി നിയമിതനായ ഐഎഎസ് ഉദ്യോഗസ്ഥൻ ?
രാജേന്ദ്രകുമാർ 
 
🟥 ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ ഇന്ത്യ 2022 റിച്ച് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ?
ഗൗതം അദാനി
 
🟥 “പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ – ജീവൻ ദർശൻ ഔർ സംസമ്യക്ത” എന്ന പുസ്തകം പ്രകാശനം ചെയ്തത് ?
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ
 
🟥 ഇന്ത്യൻ ആംഗ്യഭാഷ നിഘണ്ടു അടിസ്ഥാനമാക്കിയുള്ള മൊബൈൽ ആപ്പ് പുറത്തിറക്കി. പേര് ?
സൈൻ ലേൺ
 
🟥 ഹിരാക്കുഡ് റിസർവോയറിലേക്ക് പ്രജനനകാലത്തും ദേശാടനകാലത്തും എത്തുന്ന പക്ഷികളെ സംരക്ഷിക്കുന്ന പ്രവർത്തനത്തിന് ഗ്രാമവാസികൾ മുൻ കൈയെടുത്തതോടെ പക്ഷി ഗ്രാമം എന്നറിയപ്പെട്ട ഒഡീഷയിലെ ഗ്രാമം ?
ഗോവിന്ദ്പുർ
 
🟥 2022 സെപ്റ്റംബറിൽ കാണ്ടാമൃഗത്തിന്റെ കൊമ്പുകളുടെ ചാരം കൊണ്ട് നിർമ്മിച്ച സ്മാരകം അനാച്ഛാദനം ചെയ്ത നാഷണൽ പാർക്ക് ?
 കാസിരംഗ നാഷണൽ പാർക്ക്
 
🟥 അടുത്തിടെ ബാങ്കിംഗ് പ്രവർത്തനങ്ങളിൽ 100 ​​ശതമാനം ഡിജിറ്റലൈസേഷൻ നേടിയ ജില്ല ഏത് ?
ലേ
 
🟥 സാമൂഹികബന്ധം ശക്തമാക്കാൻ ഒന്നരമണിക്കൂർ ഫോണും ഇൻറർനെറ്റും ടിവിയും ഓഫ് ചെയ്യുന്ന ഗ്രാമം ?
മൊഹിത്യാഞ്ചെ വഡ്ഗാൻ, മഹാരാഷ്ട്ര
 
🟥 നടപ്പുസാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച അനുമാനം S&P പ്രകാരം എത്രയാണ് ?
7.3%
 
🟥 അടുത്തിടെ റഷ്യൻ പൗരത്വം ലഭിച്ച അമേരിക്കയുടെ രഹസ്യരേഖകൾ പുറത്തുവിട്ട ദേശീയ സുരക്ഷാ ഏജൻസി മുൻ ഉദ്യോഗസ്ഥൻ ?
എഡ്വേർഡ് സ്നോഡൻ
 
🟥 കാനഡയിൽ വീശിയടിച്ച ചുഴലിക്കാറ്റ് ?
ഫിയോണ
 
🟥 ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയാകുന്നത് ?
ജോർജിയ മെലോണി (പാർട്ടി -ബ്രദേഴ്സ് ഓഫ് ഇറ്റലി)
 
🟥 ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ?
ജോർജിയ മെലോണി
 
🟥 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം ?
വിരാട് കോഹ്‌ലി (24,078റൺസ്)
(1. സച്ചിൻ തെണ്ടുൽക്കർ -34357 റൺസ്)
 
🟥 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം എന്ന ആരുടെ പേരിൽ ഉണ്ടായിരുന്ന റെക്കോർഡ് ആണ് വിരാട് കോഹ്‌ലി മറികടന്നത് ?
രാഹുൽ ദ്രാവിഡ് (24064 റൺസ്)
 
🟥 ഐസിസി ട്വന്റി 20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയ രാജ്യം ?
ഇന്ത്യ
 
    

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x