🟥 കൃമിനൽ പശ്ചാത്തലം അവയവദാനത്തിന് തടസ്സമാവില്ലെന്ന് വിധിച്ചത് – കേരള ഹൈക്കോടതി
( ഉത്തര മലബാറിലെ തോറ്റം പാട്ടിലെ വരികളെ ഉദ്ധരിച്ചുകൊണ്ടാണ് വിധിന്യായം പുറപ്പെടുവിച്ചത്)
🟥 കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ ചെയർമാൻ ആയി നിയമിതനായത് – സി കെ അബ്ദുൾ റഹീം
🟥 ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർക്ക് പരാതി അറിയിക്കാൻ കേരള പോലീസ് ആരംഭിച്ച ടോൾ ഫ്രീ നമ്പർ – 155260
🟥 ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ശക്തമായ ഇൻഷുറൻസ് ബ്രാൻഡ് – എൽ.ഐ.സി
🟥 രാജ്യ സഭയുടെ സെക്രട്ടറി ജനറൽ ആയി നിയമിതനായത് – പി പി കെ രാമചര്യുലു
🟥 ഐക്യരാഷ്ട്രസംഘടനയുടെ നെയ്റോബിയിൽ വെച്ച് നടക്കുന്ന ഭക്ഷ്യസംസ്കരണ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ പ്രതിനിധി – ബിഷപ്പ് മലയിൽ സാബു
🟥 കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാനായി നിയമിതനായത് – ജെ ബി മോഹപത്ര
🟥 കേരള ബ്ലൈൻഡ് ക്രിക്കറ്റ് ടീമിന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതയായത് – മിന്നു മണി
🟥 ലോകാരോഗ്യ സംഘടന ഹബ് ഫോർ പാൻഡെമിക് ആൻഡ് എപ്പിഡമിക് ഇന്റലിജൻസ് കേന്ദ്രം ആരംഭിച്ചത് – ബെർലിൻ, ജർമ്മനി
🟥 അടുത്തിടെ അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും മുൻ രാജ്യസഭാംഗവുമായിരുന്ന നേതാവ് – ചന്ദൻ മിത്ര (‘ദി പയനിയർ’ എന്ന പത്രത്തിന്റെ പത്രാധിപനും, പ്രസാധകനും ആയിരുന്നു)
🟥 അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 23000 റൺസ് എന്ന റെക്കോർഡിന് ഉടമയായത് –വിരാട് കോലി
🟥 ടൈംസ് ലോക സർവകലാശാല 2022 റാങ്കിൽ ഇന്ത്യയിൽനിന്ന് ഒന്നാമതെത്തിയത് – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ
(കേരളത്തിൽ മുന്നിലുള്ളത് – എം ജി സർവകലാശാല)
🟥 കോവിഡ് മൂന്നാം തരംഗത്തിനെ ചെറുക്കുന്നതിനായി ആരംഭിച്ച ക്യാംപയിൻ –ബി ദ വാരിയർ
🟥 ഒരു കോടി ആളുകൾക്ക് കൊവിഡ് വാക്സിനേഷൻ നടത്തിയ രാജ്യത്തെ ആദ്യ ജില്ല – മുംബൈ
(100 ശതമാനം ജനങ്ങൾക്കും കൊവിഡ് വാക്സിൻ നൽകിയ ഇന്ത്യയിലെ ആദ്യ നഗരം – ഭുവനേശ്വർ ,
കോവിഡ് 1st ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം –ഹിമാചൽ പ്രദേശ്)
🟥 ഡാർക്ക് വെബ് നിഗൂഢതകൾ നീക്കുന്നതിനും കുറ്റകൃത്യങ്ങൾ വിശകലനം ചെയ്യുന്നതിനും ആയി ഹാക്കത്തോൺലൂടെ നിർമ്മിച്ച ആപ്പ് – ഗ്രാപ്നെൽ
🟥 അന്തിവെയിലിലെ പൊന്ന് എന്ന നോവൽ രചിച്ചത് –പെരുമ്പടവം ശ്രീധരൻ
🟥 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസും വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ വിക്ഷേപിക്കാനൊരുങ്ങുന്ന സാറ്റലൈറ്റ് – ഇൻസ്പയർസാറ്റ്-1
🟥 രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികളുടെ പഠനനേട്ടം മികച്ചതാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം ആരംഭിച്ച പദ്ധതി – വീട് ഒരു വിദ്യാലയം
🟥 ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ ആയി നിയമിതനായത് – ഇഖ്ബാൽ സിംഗ് ലാൽപുര
🟥 കേരളത്തിൽ റഷ്യൻ കോൺസുലേറ്റ് സ്ഥിതിചെയ്യുന്നത് –തിരുവനന്തപുരം
🟥 ഉമ, പ്രത്യാശ , പൗർണമി,ശ്രേയസ് ഏത് കാർഷിക വിളയുടെ അത്യുൽപാദന ശേഷിയുള്ള ഇനങ്ങളാണ് – നെല്ല്