FREE PSC TALKZ

OCTOBER 31: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 ലോക സമ്പാദ്യ ദിനമായി ആചരിക്കപ്പെടുന്നത് ?
ഒക്ടോബർ 30
 
🟥 സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മ വാർഷികത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഒക്ടോബർ 31 ആചരിക്കുന്നത് ?
ദേശീയ ഐക്യദിനം
 
🟥 അടുത്തിടെ രാജ്യത്തെങ്ങും പോലീസിന് ഏകീകൃത യൂണിഫോം നടപ്പാക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചത് ?
നരേന്ദ്രമോദി 
 
🟥 ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഗ്ലോബൽ ട്യൂബർകുലോസിസ് റിപ്പോർട്ട് 2022 പ്രകാരം ഇന്ത്യയുടെ സ്ഥാനം ?
36
 
🟥 സരസ് ഫുഡ് ഫെസ്റ്റിവൽ-2022 ഉദ്ഘാടനം ചെയ്തത് ?
കേന്ദ്ര ഗ്രാമവികസന സഹമന്ത്രി ഫഗ്ഗൻ സിംഗ് കുലസ്‌തെ
 
🟥 ഹിമപ്പുലികളുടെ എണ്ണത്തിൽ വർധനവുണ്ടായ ഇന്ത്യൻ സംസ്ഥാനം ?
ഉത്തരാഖണ്ഡ് 
 
🟥 മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്ന് 91 പേർ മരിച്ചത് എവിടെയാണ് ?
മോർബി, ഗുജറാത്ത് 
 
🟥 പ്രധാനമന്ത്രിക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ 3 വർഷം ശിക്ഷിക്കപ്പെട്ട ഉത്തർപ്രദേശ് എം.എൽ.എ. ?
അസം ഖാൻ
 
🟥 അടുത്തിടെ ക്രയോജനിക് എൻജിൻ പരീക്ഷണം വിജയകരമായി നടത്തിയത് ?
മഹേന്ദ്രഗിരിയിലെ ISRO കേന്ദ്രത്തിൽ
 
🟥 2022 ഒക്ടോബർ 26 മുതൽ 30 വരെ വിശാഖപട്ടണത്ത് സംഘടിപ്പിച്ചത് സിംഗപ്പൂർ-ഇന്ത്യ മാരിടൈം ഉഭയകക്ഷി അഭ്യാസത്തിന്റെ എത്രാമത്തെ പതിപ്പ് ആണ് ?
29th SIMBEX Exercise 
 
🟥 ഗരുഡ VII വ്യോമാഭ്യാസത്തിൽ ഇന്ത്യയ്ക്കൊപ്പം പങ്കെടുക്കുന്ന രാജ്യം ?
ഫ്രാൻസ് (ഒക്ടോബർ 26-നവംബർ12)
 
🟥 പ്രഥമ സംയുക്ത നാവിക പരിശീലനമായ IMT TRILAT പങ്കെടുക്കുന്നത് ?
ഇന്ത്യ,മൊസാംബിക്, ടാൻസാനിയ 
 
🟥 സേവന കാലാവധി അവസാനിച്ചതിനെ തുടർന്ന് 2022 ഒക്ടോബറിൽ
ഹൈദരാബാദിൽ റസ്റ്റോറന്റായി മാറ്റാൻ തീരുമാനിച്ച എയർ ഇന്ത്യയുടെ വിമാനം ?
എയർബസ് എ 320
 
🟥 ‘ഡ്രാഗൺഫ്ലൈ’ ഏത് ഗ്രഹത്തിൽ പര്യവേക്ഷണം നടത്താനുളള നാസയുടെ ദൗത്യം ആണ് ?
ശനി
 
🟥 യുഎൻ ഭീകരവിരുദ്ധ സമിതിയുടെ നിലവിലെ അധ്യക്ഷ രാജ്യം ?
ഇന്ത്യ 
 
🟥 2022 ഒക്ടോബറിൽ നാൽഗേ കൊടുങ്കാറ്റ് വീശിയടിച്ച രാജ്യം ?
ഫിലിപ്പീൻസ് 
 
🟥 ലോകത്തെ ഏറ്റവും നീളം കൂടിയ ട്രെയിൻ എന്ന റെക്കോർഡ് നേടിയത് ?
റിയൂഷ്യൻ റെയിൽവേ, സ്വിറ്റ്സർലാൻഡ് ( 1.9 കി.മീ നീളം)
 
🟥 2022 ലെ ഗ്ലോബൽ ഫിനാൻസ് ലോകത്തിലെ ഏറ്റവും “മികച്ച ബാങ്ക് – ഇന്ത്യ” ആയി തിരഞ്ഞെടുക്കപ്പെട്ടത് ? 
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 
 
🟥 ടാറ്റ പവറിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിതനായ മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ?
രാജീവ് മെഹ്‌റിഷി
 
🟥 അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ബാലാമണിയമ്മ പുരസ്കാരത്തിന് (അരലക്ഷം ₹) അർഹനായ പ്രമുഖ കവി ?
വി. മധുസൂദനൻ നായർ 
 
🟥 കോയമ്പത്തൂർ കരിമ്പ് ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിതയായ മലയാളി ?
ഡോ. ജി. ഹേമപ്രഭ
 ♦️ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഡയറക്ടർ.
 
🟥 പഞ്ചായത്ത്, നഗരകാര്യം, മുനിസിപ്പൽ കോമൺ സർവീസ്, ചീഫ് ടൗൺ പ്ലാനർ, ചീഫ് എൻജിനിയർ (എൽഎസ്ജി) എന്നീ അഞ്ച് സുപ്രധാന വകുപ്പുകൾ ചേർത്ത് ഏത് പേരിൽ ആണ് ഒറ്റ വകുപ്പ് ആയത് ?
തദ്ദേശസ്വയംഭരണ വകുപ്പ് 
 
🟥 സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികകൾക്ക് 4 ശതമാനം സംവരണം അനുവദിച്ച ഇന്ത്യൻ സംസ്ഥാനം ?
കേരളം
 
🟥 ട്വന്റി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന ബഹുമതി നേടിയത് ?
രോഹിത് ശർമ (നിലവിൽ 36* മത്സരങ്ങൾ)
 
🟥 ട്വന്റി 20 ലോകകപ്പിന്റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം താരമായത് ?
വിരാട് കോഹ്‌ലി (നിലവിൽ 1001 റൺസ്; 1. 1016 റൺസുമായി മുന്നിലുള്ളത് ശ്രീലങ്കയുടെ മഹേല ജയവർധന)
 
🟥 അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കിരീടം നേടിയത് ?
സ്പെയിൻ (2018 ലും കിരീടം നേടിയിരുന്നു)
 
🟥 അണ്ടർ 17 വനിതാ ലോകകപ്പിൽ രണ്ട് തവണ കിരീടം നേടിയ രാജ്യങ്ങൾ ?
ഉത്തര കൊറിയ, സ്പെയിൻ 
 
    

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x