FREE PSC TALKZ

OCTOBER 30: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 അന്താരാഷ്ട്ര ഇന്റർനെറ്റ് ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 29
 
🟥 മാനസിക ബുദ്ധിമുട്ടുകളായി ബന്ധപ്പെട്ട സംശയനിവാരണങ്ങളും ടെലികൗൺസിലിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കും വേണ്ടി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച ഓൺലൈൻ സംവിധാനം ?
ടെലി മാനസ്
 
🟥 അടുത്തിടെ പ്രഖ്യാപിച്ച സംസ്ഥാനതല ഭരണഭാഷ പുരസ്കാരത്തിൽ മികച്ച വകുപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
നിയമസഭാ സെക്രട്ടറിയേറ്റ്
 
🟥 അടുത്തിടെ പ്രഖ്യാപിച്ച സംസ്ഥാനതല ഭരണഭാഷ പുരസ്കാരത്തിൽ മികച്ച ജില്ല ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
പാലക്കാട് 
 
🟥 ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനത്തിനു കീഴിലും ഓരോ ജലാശയം സംരക്ഷിക്കാനും മണ്ണ് ജല സംരക്ഷണത്തിനുമായി ആരംഭിച്ച പദ്ധതി ?
നീരുറവ്
 
🟥 കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരിമുക്തമാക്കാനുള്ള ലഹരി വിരുദ്ധ കർമസേന ?
Agent for Social Awareness Against Drugs (ASAAD)
 
🟥 ഈ വർഷത്തെ രേവതിപട്ടത്താന പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷ്ണഗീതി പുരസ്കാരം ലഭിച്ചത് ?
ഡോ. അനിൽ വള്ളത്തോൾ ( കവിതാ സമാഹാരം – നീലാഞ്ജനം )
 
🟥 ഈ വർഷത്തെ രേവതിപട്ടത്താന പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷ്ണനാട്ട കലാകാരനുള്ള പുരസ്കാരം നേടിയത് ?
എം. ഗോപാലകൃഷ്ണൻ (ഗുരുവായൂർ കൃഷ്ണനാട്ടം ഗ്രൂപ്പ്)
 
  ♦️20,000 ₹ കൃഷ്ണ ശില്പവുമാണ് രണ്ടു പുരസ്ക്കാരങ്ങൾക്കും.
 
🟥 ഈ വർഷത്തെ രേവതിപട്ടത്താന പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മനോരമ തമ്പുരാട്ടി പുരസ്കാരം ലഭിച്ച ചരിത്രകാരനും ഗവേഷകനുമായ വ്യക്തി ?
ഡോ. കെ.കെ.എൻ. കുറുപ്പ് 
 
🟥 ഈ വർഷത്തെ രേവതിപട്ടത്താന പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. നൃത്തദേവതാ പുരസ്ക്കാരം ലഭിച്ച ഭരതനാട്യം കലാകാരി ?
ഡോ. രാജശ്രീ വാരിയർ
♦️ 20,000 ₹ ഫലകവുമടങ്ങുന്നതാണ് ഇരുപുരസ്ക്കാരങ്ങളും.
 
🟥 ജി. കാർത്തികേയന്റെ പേരിലുള്ള ജി.സ്മാരക പുരസ്കാരം ലഭിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി ?
കാനം രാജേന്ദ്രൻ (11,111 ₹, ശില്പവും പ്രശസ്തിപത്രവും)
 
🟥 2022 ഒക്ടോബറിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാവരണം ചെയ്യപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?
രാജസ്ഥാൻ (369 അടി ഉയരമുള്ള വിശ്വാസ് സ്വരൂപ് എന്ന ശിവപ്രതിമ)
 
🟥 പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന എത്രതരം ഫംഗസിന്റെ പട്ടികയാണ് 2022 ഒക്ടോബറിൽ ലോകാരോഗ്യസംഘടന പുറത്തിറക്കിയത് ?
19
 
🟥 ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 149 പേർ മരിച്ചത് എവിടെയാണ് ?
ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ
 
🟥 2023-ൽ തികച്ച ശമ്പള വർധന
പ്രതീക്ഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ?
ഇന്ത്യ( വർക്ക് ഫോഴ്സ് കൺസൾട്ടൻസി ഇന്റർനാഷണൽ റിപ്പോർട്ട് പ്രകാരം)
 
🟥 ട്വിറ്ററിന്റെ സഹസ്ഥാപകനായ ജാക്ക് ഡോർസി നിർമിക്കുന്ന പുതിയ സാമൂഹികമാധ്യമത്തിന് നൽകിയിരിക്കുന്ന പേര് ?
ബ്ലൂസ്കൈ
 
🟥 പിയാനോ വായനയിലെ മാസ്മരിക പ്രകടനത്തിന്റെ പേരിൽ “ദ കില്ലർ‘ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തി അന്തരിച്ചു. പേര് ?
ജെറി ലീ ലൂയിസ് (87)
 
🟥 ഇറാഖ് പ്രധാനമന്ത്രിയായി നിയമിതനായത് ?
മുഹമ്മദ് ഷിയാ അൽ സുഡാനി
 
🟥 ലോകത്തെ വിവിധവിഷയങ്ങളെക്കുറിച്ച് പഠിക്കുന്ന ജർമനി ആസ്ഥാനമായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ് ?
ഇന്ത്യൻ പ്രതിരോധ സേന (29.2 ലക്ഷം പേർ)
 2. 29.1 ലക്ഷം പേർ ജോലിചെയ്യുന്ന അമേരിക്കൻ പ്രതിരോധമന്ത്രാലയം
 
🟥 സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കിയിൽ കിരീടം നേടിയത് ?
ഇന്ത്യ (പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ ഓസ്ട്രേലിയയെ 6-4 ന് തോൽപ്പിച്ചു.)
 
🟥 എത്രാമത്തെ തവണയാണ് ഇന്ത്യ ജോഹർ കപ്പ് നേടുന്നത് ?
മൂന്ന് 
 
🟥 സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കി മത്സര വേദി ?
ക്വാലാലംപൂർ, മലേഷ്യ 
 
    

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x