FREE PSC TALKZ

OCTOBER 29: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 World Stroke Day ആചരിക്കുന്നത് ?
ഒക്ടോബർ 29
 
🟥 ഈ വർഷത്തെ ലോക സ്ട്രോക്ക് ദിനത്തിന്റെ പ്രമേയം ?
‘Minutes can save lives’ # Precioustime
 
🟥 ലോകത്ത് ആദ്യമായി വായിലൂടെ വലിച്ചെടുക്കാവുന്ന കോവിഡ് വാക്സിൻ വികസിപ്പിച്ച രാജ്യം ?
ചൈന (Non-needle inhalable COVID-19 vaccines)
 
🟥 കൂട്ടുകക്ഷി സർക്കാരിലെ ധാരണയനുസരിച്ച് നിലവിലെ
പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ
ഡിസംബറിൽ ഒഴിയുന്നതോടെ അയർലൻഡിലെ പ്രധാനമന്ത്രി ആവുന്ന ഇന്ത്യൻ വംശജൻ ? 
ലിയോ വരാഡ്കർ (പാർട്ടി – ഫിനഗെയ്ൽ)
 
🟥 ജനുവരി 10 നു പുറത്തിറങ്ങുന്ന ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ഓർമപ്പുസ്തകം ?
സ്പെയർ
 
🟥 രാജ്യത്തെ മത്സരാധിഷ്ടിത നിയമം ലംഘിച്ചതിന് ഫേസ്ബുക്കിന്റെ ഉടമസ്ഥരായ ആഗോള ഭീമൻ മെറ്റ ക്ക് 346.72 ദശലക്ഷം ലിറ (18.63 ദശലക്ഷം ഡോളർ) പിഴ ചുമത്തിയത് ?
തുർക്കി കോമ്പറ്റീഷൻ ബോർഡ്
 
🟥 യുഎൻ വ്യോമയാന ഏജൻസിയായ എയർ ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ സ്പെഷ്യലൈസ്ഡ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ഐസിഎഒ(ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ) യിലെ ഇന്ത്യയുടെ പ്രതിനിധി ?
ഷെഫാലി ജുനേജ
 
🟥 അടുത്തിടെ അന്തരിച്ച “ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യൻ” എന്ന് വിളിക്കപ്പെടുന്ന ഇറാനിയൻ മനുഷ്യൻ ?
അമൗ ഹാജി (94)
 
🟥 ‘Priority fungal pathogens’ ലിസ്റ്റ് പുറത്തിറക്കിയത് ?
ലോകാരോഗ്യ സംഘടന 
 
🟥 ചരിത്രത്തിലാദ്യമായി പാർലമെൻറിൽ പുരുഷന്മാരുടെ എണ്ണത്തേക്കാൾ സ്ത്രീകൾ മുന്നിലെത്തിയ രാജ്യം ?
ന്യൂസിലൻഡ് 
 
🟥 കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് മുന്നറിയിപ്പുകൾ അടങ്ങിയ പുസ്തകം സമാഹരിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ?
ഗ്രേറ്റ ട്യൂൻബെർഗ് 
/*ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും എഴുത്തുകാരും അടങ്ങിയ 100 പേരുടെ ലേഖനങ്ങളാണ് “ദ് ക്ലൈമറ്റ് ബുക്ക്’ എന്ന പുസ്തകത്തിൽ സമാഹരിച്ചിട്ടുള്ളത്. */
 
🟥 ദ് ക്ലൈമറ്റ് ബുക്ക് ൽ എഴുതിയിട്ടുള്ള ജ്ഞാനപീഠം ലഭിച്ച ഇന്ത്യൻ എഴുത്തുകാരൻ ?
അമിതാവ് ഘോഷ്
 
🟥 മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ കമ്പനി 2 കോടി ഡോളറിന് വിലയ്ക്ക് വാങ്ങിയ തായ്‌ലൻഡിലെ ട്രാൻസ്ജെൻഡർ യുവതി ?
ചക്രപോങ് അന്നെ
 
🟥 ന്യൂയോർക്ക് ലോങ് ഐലൻഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുൾപ്പെടെ മൂന്ന് പുരസ്കാരം നേടിയ സിനിമ ?
ധരണി (സംവിധാനം – ശ്രീവല്ലഭൻ)
 
🟥 ആഗോള അനലിറ്റിക്സ് സ്ഥാപനമായ ഗാലപ്പിന്റെ ക്രമസമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
60 (1. സിംഗപ്പൂർ … 48. പാകിസ്താൻ.. )
 
🟥 ലോകത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ? 
അഫ്ഗാനിസ്ഥാൻ 
 
🟥 പുതിയ ശാഖകൾ തുറക്കുന്നതിൽ നിന്ന് ഏത് ബാങ്കിന്റെയാണ് മൂന്ന് വർഷത്തെ വിലക്ക് ആർബിഐ നീക്കിയത് ?
തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് ലിമിറ്റഡ്
 
🟥 ടെസ്ല സി.ഇ.ഒ. ഇലോൺ മസ്ക് ഏറ്റെടുക്കൽ പൂർത്തിയാക്കിയതോടെ പുറത്തായ ട്വിറ്ററിന്റെ സി.ഇ.ഒ. ?
പരാഗ് അഗർവാൾ
 
🟥 ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് പരാതിപരിഹാര സമിതികൾ കൊണ്ടുവരുവാൻ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത് ?
ഐ ടി ചട്ടം 
 
🟥 വിവാഹിതയോട് വീട്ടുജോലി ചെയ്യാൻ പറയുന്നത് ക്രൂരതയല്ല എന്ന് പ്രസ്താവിച്ചത് ?
ബോംബെ ഹൈക്കോടതി
 
🟥 അടുത്തിടെ അന്തരിച്ച മുതിർന്ന അസമീസ് നടൻ ?
നിപോൺ ഗോസ്വാമി (80)
 
🟥 ഇന്ത്യൻ വ്യോമസേന ഒക്ടോബർ 27-ന് ‘ശൗര്യ ദിവസ്’ ആഘോഷിച്ചത് ?
ശ്രീനഗർ
 
🟥 മനുഷ്യരിലേക്കു പകരാൻ സാധ്യതയുള്ള പക്ഷിപനിക്കു കാരണമായ എച്ച് 5 എൻ 1 വൈറസ് സ്ഥിരീകരിച്ചത് ?
പള്ളിപ്പാട്, ആലപ്പുഴ
 
🟥 M.V. രാഘവൻ സ്മാരക ട്രസ്റ്റിന്റെ എംവിആർ പുരസ്കാരം (25000 ₹) ലഭിച്ച നടൻ ?
ഇന്ദ്രൻസ്
 
🟥 കെ.പി. കേശവമേനോന്റെ സ്മരണാർഥം തരൂർ കെ.പി. കേശവമേനോൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കെ. പി. കേശവമേനോൻ പുരസ്കാരം(25000 ₹) ലഭിച്ചത് ?
അപർണ ബാലമുരളി
 
🟥 ലഹരിമുക്ത ക്യാമ്പസുകൾക്കായുള്ള കേരള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ?
ബോധപൂർണിമ
 
🟥 വാമനപുരം നദിയുടെയും അനുബന്ധ നീർച്ചാലുകളുടെയും ശുദ്ധീകരണത്തിനും സംരക്ഷണത്തിനുമായി ആരംഭിച്ച പദ്ധതി ?
നീർധാര
 
 
 
    

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x