FREE PSC TALKZ

OCTOBER 28: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 രാജ്യാന്തര അനിമേഷൻ ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 28 (2002 മുതൽ)
 
🟥 വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ഇന്ത്യയിൽ അനുമതി നൽകുന്ന ആദ്യ ജി.എം.(ജനറ്റിക്കലി മോഡിഫൈഡ്) ഭഷ്യവിള ?
ജി.എം. കടുക്
 
🟥 ജനിതകമാറ്റം വരുത്തിയ ഇന്ത്യൻ കടുക് ഇനമായ ‘ബ്രാസിക്ക ജുൻസിയ’യുടെ വാണിജ്യകൃഷിക്ക് അംഗീകാരം നൽകിയ രാജ്യം ?
ഓസ്ട്രേലിയ /* This is the first such approval for a GM variety of Indian mustard anywhere in the world */
 
🟥 “A Confused Mind Story” എന്ന പുസ്തകം എഴുതിയത് ?
സാഹിൽ സേത് 
 
🟥 ചൈനയെ പിന്നിലാക്കി ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയായി മാറിയ രാജ്യം ഏതാണ് ?
നെതർലൻഡ്സ് 
(1. USA, 2. UAE)
 
🟥 സംസ്ഥാനത്തെ പരമ്പരാഗത വനങ്ങൾക്ക് പുറത്ത് വൃക്ഷങ്ങളുടെ വ്യാപനം വ്യാപിപ്പിക്കുന്നതിന് “Trees Outside Forests in India (TOFI)” എന്ന പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
അസം 
 
🟥 ദീപാവലി ആഘോഷത്തിൽ ഹ്യൂമനോയ്ഡ് റോബോട്ടുകളെ അവതരിപ്പിച്ച ഇന്ത്യൻ സംസ്ഥാനം ?
രാജസ്ഥാൻ 
 
🟥 കർണാടകത്തിലെ ഒരു ദ്വീപിന്റെയും അവിടുത്തെ വന്യജീവികളുടെയും ആവാസ വ്യവസ്ഥയുടെയും കഥ പറയുന്ന ഗന്ധദഗുഡി (ചന്ദനമരങ്ങളുടെ വാസസ്ഥലം) എന്ന ചിത്രം ഒക്ടോബർ 28 റിലീസ് ചെയ്യുകയാണ്. എന്താണ് പ്രത്യേകത ?
പുനീത് രാജ് കുമാറിന്റെ അവസാന സിനിമ
 
🟥 അടുത്തിടെ ഡെന്മാർക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റ് എഡ്യൂക്കേഷന്റെ (FEE) ശുചിത്വത്തിനുളള ബ്ലൂ ഫ്ലാഗ് ബീച്ച് സർട്ടിഫിക്കേഷൻ ലഭിച്ചത് ?
ലക്ഷദ്വീപിലെ തുണ്ടി, കടമത്ത് ബീച്ചുകൾ 
 
🟥 നിലവിൽ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുളള ഇന്ത്യയിലെ ബീച്ചുകളുടെ എണ്ണം ?
12
 
🟥 ഗൂഗിളിന്റെ വ്യക്തിഗത വർക്ക്സ്പേസ് അക്കൗണ്ടിലെ സംഭരണശേഷി 15 ജി.ബി.യിൽനിന്ന് എത്രയായാണ് ഉയർത്തുന്നത് ? 
ഒരു ടെറാബൈറ്റ് (1024 ജി.ബി.)
 
🟥 കാനഡയിലെ ബ്രാംപ്ടണിൽ സിറ്റി കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജയായ സിഖ് വനിത ?
നവജിത് കൗർ ബ്രാർ
 
🟥 യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ ഭീകരവിരുദ്ധ സമിതി യോഗം ഒക്ടോബർ 28,29 ന് യഥാക്രമം നടക്കുന്നത് ?
മുംബൈ, ഡൽഹി 
 
🟥 ഇന്ത്യൻ വിപണിയിൽ ഒരു ബില്യൺ ഡോളറിന്റെ ബ്രാൻഡായി മാറിയ ശീതളപാനീയം ?
സ്പ്രൈറ്റ് (Sprite)
 
🟥 ARM ചിപ്പ് ഡിസൈൻ ഉപയോഗിച്ച് ഡെവലപ്പർമാർക്കായി പുതിയ പേഴ്സണൽ കമ്പ്യൂട്ടർ രൂപകൽപ്പന ചെയ്തത് ?
മൈക്രോസോഫ്റ്റ് (പേര് – 
Windows Dev Kit 2023)
  ♦️ARM – Advanced RISC Machine
  ♦️RISC – Reduced Instruction Set Computer
 
🟥 സംസ്ഥാനത്തെ ദിവസേനയുള്ള മാലിന്യത്തിന്റെ അളവ്, സംസ്കരണം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്താൻ ശുചിത്വ മിഷനും ഹരിത കേരളം മിഷനും ചേർന്ന് വികസിപ്പിച്ച ആപ്ലിക്കേഷൻ ?
ഹരിത മിത്രം 
 
🟥 “ജെൻഡർ ഇൻക്ലൂസീവ് ടൂറിസം” എന്ന ആശയം കേരളത്തിൽ നടപ്പാക്കുന്നതിന് വേണ്ടിയുള്ള സംസ്ഥാന ടൂറിസം വകുപ്പിന്റെ പദ്ധതി ?
സ്ത്രീ സൗഹൃദ ടൂറിസം 
 
🟥 കേരളത്തിലെ സർവകലാശാലകളുടെ പാൻസലർ പദവി ഗവർണറിൽ നിന്നും മാറ്റി ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലറെ നിയമിക്കണമെന്ന് ശുപാർശ ചെയ്ത കമ്മിഷന്റെ തലവൻ ?
ശ്യാം ബി. മേനോൻ 
 
🟥 സാഹിത്യ, സാംസ്കാരിക രംഗത്തെ സമഗ്രസംഭാവനകൾക്ക് മുണ്ടശ്ശേരി സാംസ്ക്കാരിക പഠനകേന്ദ്രം ഏർപ്പെടുത്തിയ 2022-ലെ മുണ്ടശ്ശേരി പുരസ്കാരത്തിന് അർഹയായത് ?
ഡോ. എം. ലീലാവതി (50,000 ₹ പ്രശസ്തി പത്രവും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകല്പന ചെയ്ത ശില്പവും)
 
🟥 പുരുഷ-വനിത ക്രിക്കറ്റ് താരങ്ങൾക്ക് ഒരേ മാച്ച് ഫീ നൽകിയ ആദ്യ രാജ്യം ?
ന്യൂസിലൻഡ് (ജൂലൈ 2022)
 
🟥 2022 ഒക്ടോബറിൽ പുരുഷ-വനിത ക്രിക്കറ്റ് താരങ്ങൾക്ക് ഒരേ മാച്ച് ഫീ പ്രഖ്യാപിച്ച ക്രിക്കറ്റ് ബോർഡ് ?
ബിസിസിഐ
 
🟥 ട്വന്റി 20 ക്രിക്കറ്റിൽ ഈ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായത് ?
സൂര്യ കുമാർ യാദവ് (867* റൺസ്)
 
🟥 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പുകളിൽ എറ്റവും കൂടുതൽ റൺസെടുത്ത താരങ്ങളുടെ പട്ടികയിൽ രണ്ടാമത് എത്തിയത് ?
വിരാട് കോഹ്‌ലി (989* റൺസ്)
 
🟥 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പുകളിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന യുവരാജ് സിംഗിന്റെ റെക്കോർഡ് മറികടന്നത് ?
രോഹിത് ശർമ (34* സിക്സ്)
 
    

 

 
 

LATEST JOBS    HOME   SCERT QUIZ

4 2 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x