FREE PSC TALKZ

OCTOBER 26: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 യുനെസ്കോ 2022 ലെ Global Media and Information Literacy Week ആയി ആചരിക്കുന്നത് ?
ഒക്ടോബർ 24-31 
 
🟥 ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF) അടുത്തിടെ ഏത് രാജ്യത്തെയാണ് അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ (ബ്ലാക്ക് ലിസ്റ്റ്) ചേർത്തത് ?
മ്യാൻമാർ 
 
🟥 നിലവിലെ FATF പ്രസിഡന്റ് ?
ടി. രാജ കുമാർ
 
🟥 FATF ആസ്ഥാനം ?
പാരീസ്, ഫ്രാൻസ്
 
🟥 2006-ൽ വിൽ & ഗ്രേസ് എന്ന കോമഡി പരമ്പരയിലെ മികച്ച അതിഥി നടനുള്ള പ്രൈംടൈം എമ്മി അവാർഡ് നേടിയ അടുത്തിടെ അന്തരിച്ച പ്രശസ്ത നടൻ ?
ലെസ്ലി ജോർദാൻ (67)
 
🟥 ആധുനിക ബ്രിട്ടന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് ?
ഋഷി സുനക് (42) /* ഡേവിഡ് ബാങ്ക്സ് ജെൻകിൻസാണ് ഇതിനുമുമ്പ് 42-ാം വയസ്സിൽ പ്രധാനമന്ത്രിയായത് 1812-ൽ */
 
🟥 2022 ലെ ലോക കുച്ചിപ്പുടി നാട്യോത്സവത്തിന് വേദിയായ ഇന്ത്യൻ നഗരം ?
വിജയവാഡ 
 
🟥 ഗുജറാത്തിലെ കെവാദിയയിലെ ഏകതാ നഗറിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതി ?
മിഷൻ ലൈഫ് (Mission LiFE)
 
🟥 കോൺഗ്രസ് അധ്യക്ഷനായി കർണാടകത്തിൽ നിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ ചുമതലയേൽക്കുന്നത് ?
ഒക്ടോബർ 26, 2022
 
🟥 137 വർഷത്തെ പാർട്ടിയുടെ ചരിത്രത്തിൽ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനാവുന്ന എത്രാമത്തെ വ്യക്തിയാണ് ഖാർഗെ ?
6
 
🟥 ശ്രീരാമന്റെ ബാലരൂപത്തിലുള്ള പ്രതിഷ്ഠ സ്ഥാപിച്ച് അയോധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറന്നു നൽകുന്നത് ?
2024 ജനുവരി 
 
🟥 അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവിൽ സൊസൈറ്റി സെക്ടറിന്റെ ചെയർ ആയി കേന്ദ്ര സർക്കാർ നിയമിച്ചത് ?
മാതാ അമൃതാനന്ദമയി 
 
🟥 ഒക്ടോബർ 25 ന് രണ്ടു മണിക്കൂറോളം സേവനങ്ങൾ നിലച്ച സോഷ്യൽ മീഡിയ ആപ്പ് ?
വാട്സ് ആപ്പ് 
 
🟥 വിപണിയിലെ മേധാവിത്വം ഉപയോഗിച്ച് കമ്പനിയുടെ പേമെന്റ് ആപ്പിനും പ്ലേസ്റ്റോറിലെ പേമെന്റ് സംവിധാനത്തിനും പ്രചാരം നൽകിയെന്നു കണ്ടെത്തി 936.44 കോടി ₹ ഗൂഗിളിന് പിഴ ചുമത്തിയത് ?
കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ
 
🟥 ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യ (CABI) അന്ധർക്കായുള്ള ടി20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് ആരെയാണ് ?
യുവരാജ് സിംഗ്
 
🟥 ട്വന്റി 20 ലോകകപ്പിലെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി നേടിയ ഓസ്ട്രേലിയൻ താരം ?
മാർക്കസ് സ്റ്റോയ്നിസ് (17 പന്തിൽ നിന്ന്) 
( 1. 12 പന്തിൽ അർധസെഞ്ചുറി- യുവരാജ് സിംഗ് )
 
🟥 ട്വന്റി20 ലോകകപ്പിൽ ഒരു ഓസ്ട്രേലിയൻ താരത്തിന്റെ വേഗമേറിയ അർധസെഞ്ചുറിയും നേടിയത് ?
മാർക്കസ് സ്റ്റോയ്നിസ്
 
🟥 വനിതകളുടെ ലോക ബാഡ്മിന്റൺ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം ?
പി. വി. സിന്ധു (1. അകാനെ യമാഗുച്ചി , ജപ്പാൻ)
 
🟥 അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്രോ ഹോക്കി ലീഗിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ? 
ഹർമൻപ്രീത് സിങ് 
 
 
    

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x