FREE PSC TALKZ

OCTOBER 22: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 ഇന്ത്യൻ ബൊട്ടാണിക്കൽ സൊസൈറ്റിയുടെ പ്രൊഫസർ കെ എസ് ബിൽഗ്രാമി ഗോൾഡ് മെഡൽ ലഭിച്ചത് ?
വിഷ്ണു മോഹൻ
 
🟥 ഏഷ്യയിൽ ഇതുവരെ 11 ഇടത്തു മാത്രം കണ്ടെത്തിയിട്ടുള്ള ഏത് സസ്യത്തെയാണ് അടുത്തിടെ ഇടുക്കിയിലും നീലഗിരിയിലും കണ്ടെത്തി പ്രശസ്ത സസ്യ ശാസ്ത്രജ്ഞനായിരുന്ന പ്രൊഫ. കെ.എസ്. ബിൽഗ്രാമിയുടെ പേരിലുള്ള പുരസ്സാരം ആദ്യമായി കാലിക്കറ്റ് സർവകലാശാലയിലേക്ക് എത്തിച്ചത് ?
കാലിട്രിക്കെ (കാലിക്കറ്റ് സർവകലാശാലയിൽ സസ്യ ശാസ്ത്ര ഗവേഷകനാണ് വിഷ്ണുമോഹൻ)
 
🟥 ഇടുക്കിയിൽ കണ്ടെത്തിയ ഇനത്തിന് നൽകിയ പേര് ?
കാലിട്രിക്കെ ഇടുക്കിയാന
 
🟥 നീലഗിരിയിൽ കണ്ടെത്തിയ ഇനത്തിന് നൽകിയ പേര് ?
കാലിട്രിക്കെ ബ്രക്റ്റേറ്റോ (Brakttetto)
 
🟥 വയലാർ രാമവർമ സാംസ്കാരിക വേദിയുടെ 2021ലെ സാഹിത്യപുരസ്കാരം നേടിയവർ (15,000 ₹, ഫലകം പ്രശസ്തിപത്രം) ?
1. പെരുമ്പടവം ശ്രീധരൻ (സമഗ്ര സംഭാവനയ്ക്ക്), 
2. സാറാ തോമസ് (നോവൽ- ഗ്രഹണം)
 
🟥 2022 ഏഷ്യാകപ്പ് ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി ?
തിരുവനന്തപുരം
 
🟥 ഇരുപത്തിമൂന്നാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നടക്കുന്നത് ?
കോട്ടയം 
 
🟥 ‘ഏറ്റവും ജനപ്രിയമായ ജിഐ ടാഗ്’ എന്ന അവാർഡ് ലഭിച്ച ഭക്ഷ്യ വസ്തു ?
ഹൈദരാബാദി ഹലീം (2010-ൽ ഹൈദരാബാദി ഹലീമിന് ആദ്യമായി GI പദവി ലഭിച്ചു)
 
🟥 ഐഎസ്ആർഒയുടെ ആദിത്യ-എൽ1 ദൗത്യത്തിന്റെ പ്രിൻസിപ്പൽ സയന്റിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഡോ. ശങ്കരസുബ്രഹ്മണ്യൻ
 
🟥 ഐഎസ്ആർഒയുടെ ചന്ദ്രയാൻ-3 ദൗത്യം വിക്ഷേപിക്കുന്നത് ?
2023 ജൂൺ 
 
🟥 ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക റിപ്പോർട്ടറായി നിയമിച്ചത് ആരെയാണ് ?
കെ. പി. അശ്വിനി
 
🟥 2021, 2022 വർഷങ്ങളിലെ ദേശീയ ബൗദ്ധിക സ്വത്തവകാശ അവാർഡ് നേടിയ സ്ഥാപനം ഏതാണ് ?
ഐഐടി മദ്രാസ്
 
🟥 മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയ്ക്ക് അടുത്തിടെ നൽകിയ ബഹുമതി ?
പത്മഭൂഷൺ
 
🟥 2023 ഫിഫ വനിതാ ലോകകപ്പിന്റെ ചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട പെൻഗ്വിൻ ?
Tazuni (ലോകകപ്പ് നടക്കുന്നത് – ഓസ്ട്രേലിയ & ന്യൂസിലൻഡ്)
 
🟥 2023 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?
മധ്യപ്രദേശ് 
 
🟥 ലോക ബ്ലോക്ക്‌ചെയിൻ ഉച്ചകോടിയുടെ 22-ാമത് പതിപ്പ് ഏത് നഗരത്തിലാണ് ?
ദുബായ് 
 
🟥 ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന സംരംഭകരുടെ ഹുറൂൺ ഇന്ത്യ ലിസ്റ്റിൽ ഒന്നാമത് എത്തിയത് ?
ശിവ് നാടാർ 
(2. അസിം പ്രേംജി)
 
 
 
    
 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x