FREE PSC TALKZ

OCTOBER 21: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 എലിസബത്ത് രാജ്ഞിയുടെ മരണശേഷമുള്ള ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണ ചടങ്ങ് അറിയപ്പെട്ട പേര് ?
ഓപ്പറേഷൻ സ്പ്രിംഗ് ടൈഡ്
 
🟥 ഏഷ്യൻ വംശജരിൽ ഒരാളുടെ മുഖം അമേരിക്കൻ നാണയത്തിൽ ആദ്യമായി ആലേഖനം ചെയ്യുന്നത് ആരുടെ ?
അന്ന മേയ് വോങ് (ചൈന)
 
🟥 ഹോളിവുഡിലെ വംശവെറിക്കെതിരായ പോരാട്ടത്തിന്റെ പേരിൽ നാണയത്തിൽ ആദരിക്കപ്പെടുന്നത് ?
അന്ന മേയ് വോങ് 
 
🟥 ഗ്ലോബൽ യൂത്ത് ക്ലൈമറ്റ് സമ്മിറ്റ് 2022 നടക്കുന്നത് (ഒക്ടോബർ 20-22) എവിടെയാണ് ?
ഖുൽന, ബംഗ്ലാദേശ് 
 
🟥 ആൻഡ്രോയിഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന മൊബൈലുകളെ വാണിജ്യ താൽപര്യത്തിന് അനുസരിച്ച് ഗൂഗിൾ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തി 1337കോടി ₹ പിഴ ചുമത്തിയത് ?
കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ)
 
🟥 അധികാരമേറ്റു 44-ാം ദിവസം രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ?
ലിസ് ട്രസ് 
 
🟥 ദീസ വ്യോമ താവളം നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം ?
ഗുജറാത്ത് 
 
🟥 ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പരിശീലന വിമാനം ?
എച്ച്ടിടി-40 (രൂപകൽപ്പന ചെയ്തത് -ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്)
 
🟥 വേൾഡ് സ്പൈസ് കോൺഗ്രസിന്റെ (ഡബ്ല്യുഎസ്‌സി) 14-ാം പതിപ്പ് 2023 ഫെബ്രുവരി 16-18 വരെ നടക്കുന്നത് ?
മുംബൈ, മഹാരാഷ്ട 
 
🟥 പുതിയ റവന്യൂ സെക്രട്ടറിയായി അടുത്തിടെ നിയമിതനായത് ആരാണ് ?
സഞ്ജയ് മൽഹോത്ര
 
🟥 മധ്യപ്രദേശിനു ശേഷം ഏത് സംസ്ഥാനമാണ് എംബിബിഎസ് പഠനം ഹിന്ദിയിൽ ആരംഭിക്കുന്നത് പരിഗണിക്കുന്നത് ? 
ഉത്തർപ്രദേശ് 
 
🟥 2022 ഒക്‌ടോബർ 18 മുതൽ 21 വരെ മരക്കാർ വാട്ടർമാൻഷിപ്പ് ട്രെയിനിംഗ് സെന്ററിൽ ഇന്ത്യൻ നേവി സെയിലിംഗ് ചാമ്പ്യൻഷിപ്പ് 2022 നടത്തിയത് ?
ഇന്ത്യൻ നേവൽ അക്കാദമി
 
🟥 ജപ്പാനിൽ നിന്നുള്ള ഒരു ഉൽപ്പന്നം ആദ്യമായി ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് ചെയ്യപ്പെടുന്നു. ഉൽപ്പന്നത്തിന്റെ പേര് ?
നിഹോൻഷു (special and valuable beverage made from fermenting rice)
 
🟥 DRDO വികസിപ്പിച്ചെടുത്ത തദ്ദേശീയ മീഡിയം ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് ആളില്ലാ വിമാനം ?
റുസ്തം -2
 
🟥 കേരള സർവകലാശാലാ മുൻ വൈസ്ചാൻസലറും കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വകുപ്പ് മുൻ മേധാവിയുമായ അടുത്തിടെ അന്തരിച്ച വ്യക്തി ?
ഡോ. ജോൺ വർഗീസ് വിളനിലം (87)
 
🟥 2021 ലെ കേരള കലാമണ്ഡലം ഫെല്ലോഷിപ്പ് നേടിയവർ ?
1. കലാമണ്ഡലം ഇ. വാസുദേവൻ (കഥകളി വേഷം),
2. കലാമണ്ഡലം എം. ഉണ്ണികൃഷ്ണൻ (ചെണ്ട)
 
🟥 അണ്ടർ 23 ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഗ്രീക്ക് റോമൻ വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം ?
സാജൻ ബൻവാല (വെങ്കല മെഡൽ)
 
🟥 ISSF ലോക ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിൾ വനിതാ ജൂനിയർ ഇനത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
രമിത ജിൻഡാൽ
 
🟥 ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ സൂപ്പർ 12ലേക്ക് യോഗ്യത നേടിയ ടീമുകൾ ?
ശ്രീലങ്ക, നെതർലൻഡ്സ് 
 
    
 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x