ഒക്ടോബർ 2021
🟥 പെഗാസസ് കേസ് അന്വേഷിക്കാൻ സുപ്രീം കോടതി നിയമിച്ച കമ്മിറ്റി – ജസ്റ്റിസ് രവീന്ദ്രൻ കമ്മിറ്റി
🟥 വേൾഡ് ഫുഡ് ഡേ ( oct 16) പ്രമേയം -” our actions are our future -better production, better neutrition, a better environment and a better life”
🟥 ഗ്ലോബൽ ഹംഗർ ഇൻഡക്സ് 2021 ഇന്ത്യയുടെ സ്ഥാനം – 101
🟥 UDAN day – ഒക്ടോബർ 21 ( UDAN – Ude desh ka aam nagarik , launched -2016)
🟥 ജോലി ചെയ്യാൻ സന്നദ്ധരായ മുതിർന്ന പൗരന്മാരെ സഹായിക്കാൻ കേന്ദ്രസർക്കാർ ആരംഭിക്കുന്ന ഓൺലൈൻ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് – സേയ്ക്രഡ്
( സേയ്ക്രഡ് – സീനിയർ ഏബിൾഡ് സിറ്റിസൺ ഫോർ റീഎംപ്ലോയ്‌മെന്റ് ഇൻ ഡിഗ്നിറ്റി (Senior Abled Citizen for Re-employment in Dignity)
🟥 ഇന്ത്യയുടെ 27 ആമത് വ്യോമസേന മേധാവിയായി ചുമതലയേറ്റത് – വി.ആർ ചൗധരി
🟥 ചാവറ കൾചറൽ സെന്റർ ഏർപ്പെടുത്തിയ ചാവറ സംസ്‌കൃതി പുരസ്‌കാരം നേടിയത് – പ്രൊഫ.എം കെ സാനു
🟥 രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം സെവ്രി-നവഷേവ സീലിങ്ക് പാലം നിലവിൽ വരുന്നത് – നവി മുംബൈ
🟥 രാജ്യത്തെ യുവാക്കൾക്ക് സൗജന്യ സാങ്കേതികവിദ്യാ പരിശീലനം നാലാകാനുദ്ദേശിച്ച് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പോർട്ടൽ – ഡിജിസക്ഷം
🟥 കുട്ടികൾക്കുള്ള വാക്സിനുകളിൽ പുതുതായി ഉൾപ്പെടുത്തിയ വാക്സിൻ – പി.സി.വി (ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ (ബാക്റ്റീരിയ മൂലമുണ്ടാകുന്ന ന്യുമോണിയ, മസ്തിഷ്കജ്വരം എന്നിവയിൽ നിന്ന് കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകും )
🟥 സർക്കാരിന്റെ ഡിജിറ്റൽ സേവനങ്ങളെല്ലാം ഒറ്റ പ്ലാറ്റ്ഫോമിലാക്കാൻ ആരംഭിച്ച പോർട്ടൽ –ഇ-സേവനം
🟥 ഓസ്ട്രേലിയൻ മണ്ണിൽ ഒരു സന്ദർശക ടീം താരത്തിന്റെ ഉയർന്ന സ്കോർ എന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം – സ്‌മൃതി മന്ഥാന
🟥 തപസ്യ കലാവേദിയുടെ തുറവൂർ വിശ്വംഭരൻ പുരസ്‌കാരം നേടിയത് – ആഷാമേനോൻ
🟥 കേരളത്തിൽ ആദ്യ തേഡ് എ.സി ഇക്കോണമി കോച്ച് നിലവിൽ വന്ന ട്രെയിൻ – കൊച്ചുവേളി-ഗോരഖ്പുർ എക്‌സ്പ്രസ്
🟥 സംസ്ഥാന സർക്കാരിന്റെ വനം വന്യജീവി ഫോട്ടോഗ്രാഫി അവാർഡ് നേടിയത് – വിഘ്നേശ് ബി ശിവൻ
🟥 റഷ്യയിലെ സൈബീരിയൻ ഫെഡറൽ യൂണിവേഴ്സിറ്റി ഓണേഡ് പ്രൊഫസർഷിപ്പ് ബഹുമതി നൽകി ആദരിച്ച മലയാളി –സാബു തോമസ് (എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ)
🟥 അന്താരാഷ്ട്ര ബാലിക ദിനം ( oct 11) 2021 ൻ്റെ സന്ദേശം – ‘ഡിജിറ്റൽ തലമുറ. നമ്മുടെ തലമുറ’
🟥 പാകിസ്ഥാൻ അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത് – അബ്ദുൾ ഖാദർ ഖാൻ
🟥 ഫോർമുല വൺ കാറോട്ട മത്സരത്തിൽ തുർക്കി ഗ്രാൻഡ്പ്രീ കിരീടം നേടിയത് – വാൾട്ടേരി ബോട്ടാസ്
🟥 രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും പ്രായംകുറഞ്ഞ സെഞ്ച്വൂറി നേടിയത് – എയ്മി ഹണ്ടർ (16 വയസ്സ് രാജ്യം :അയർലൻഡ്)
(ഇതുവരെ റെക്കോർഡ് ഇന്ത്യൻ താരമായ മിതാലി രാജിന്റെ പേരിലായിരുന്നു)