FREE PSC TALKZ

OCTOBER 20: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 27-ാമത് കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് ആയി നിയമിതയായത് ?
ഭാരതി ദാസ്
 
🟥 വിജയ് സാഖറെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുന്ന ഒഴിവിൽ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി.യായി ചുമതലയേറ്റ നിലവിലെ സായുധ സേനാ ബറ്റാലിയൻ എ.ഡി.ജി.പി. ?
എം. ആർ. അജിത് കുമാര്‍ 
 
🟥 പ്രതിരോധവകുപ്പ് സെക്രട്ടറിയായി നിയമിതനാവുന്നത് ?
അർമാനെ ഗിരിധർ
 
🟥 റോഡ് ഗതാഗത -ദേശീയപാതാകാര്യ വകുപ്പിന്റെ പുതിയ സെക്രട്ടറി ?
അൽക ഉപാധ്യായ (നിലവിൽ ദേശീയപാതാ അതോറിറ്റി ചെയർപേഴ്സൺ)
 
🟥 കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രത്തിൽ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനാവുന്ന ആറാമത്തെ വ്യക്തി ?
മല്ലികാർജുൻ ഖാർഗെ
 
🟥 24 വർഷത്തിനുശേഷം ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാൾ കോൺഗ്രസിന്റെ അധ്യക്ഷൻ ആവുന്നത് ?
മല്ലികാർജുൻ ഖാർഗെ
 
🟥 തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിയോഗിച്ച അന്വേഷണ കമ്മീഷൻ ?
അറുമുഖ സ്വാമി കമ്മീഷൻ
 
🟥 അദാനി എയർപോർട്ട് സിഇഒ ആയി ആരെയാണ് നിയമിച്ചത് ?
അരുൺ ബൻസാൽ
 
🟥 ഏത് സ്ഥാപനമാണ് ശ്വസന-അധിഷ്ഠിത കാൻസർ ഡിറ്റക്ടർ (Breath-based cancer detector) വികസിപ്പിച്ചെടുത്തത്?
ഐഐടി റൂർക്കി
 
🟥 SARS-CoV-2 വൈറസിന് എതിരെയുള്ള ഇന്ത്യയിലെ ആദ്യ ആന്റിഡോട്ട് ?
Vincov-19 (ക്ലിനിക്കൽ ട്രയലിന്റെ മൂന്നാം ഘട്ടത്തിൽ)
 
🟥 ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
ലെഹ്‌റാഗാഗ, സംഗ്രൂർ, പഞ്ചാബ് 
 
🟥 2022 മെർസർ CFA ഇൻസ്റ്റിറ്റ്യൂട്ട് ഗ്ലോബൽ പെൻഷൻ ഇൻഡക്സ് സർവേ (MCGPI) പ്രകാരം പെൻഷൻ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
41 (ആകെ രാജ്യങ്ങൾ -44,
1. ഐസ് ലാൻഡ്
2. നെതർലൻഡ്സ്
3. ഡെൻമാർക്ക്
…..
44. തായ്‌ലൻഡ്)
 
🟥 മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ച പുതിയ ടൈഗർ റിസർവ് ?
ദുർഗ്ഗാവതി ടൈഗർ റിസർവ്
 
🟥 ബിഎസ്എൻഎല്ലിനെ പിന്തള്ളി ഏറ്റവും വലിയ ലാൻഡ്‌ലൈൻ സേവന ദാതാവായി മാറിയത് ?
റിലയൻസ് ജിയോ 
 
🟥 വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരേ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ. നിലവിൽ ഒരു ഡോളർ എന്നത് ?
83.01 ₹
 
🟥 തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിനു ശേഷമുള്ള ആദ്യ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 22ന് രൂപപ്പെടും. പേര് ?
സിത്രാങ് (പേര് നിർദ്ദേശിച്ചത് – തായ്ലൻഡ്)
 
🟥 സോവിയറ്റ് വിമതനും നൊബേൽ പുരസ്കാര ജേതാവുമായ ആൻഡ്രേ സഖറോവിന്റെ പേരിലുള്ള ഈ വർഷത്തെ മനുഷ്യാവകാശ പുരസ്കാരം ?
ഉക്രൈൻ ജനതയ്ക്ക് 
 
🟥 ബ്രിട്ടീഷ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ച ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രി ?
സുവെല്ല ബ്രേവർമാൻ 
 
🟥 1980-ലെ സംസ്ഥാന നിയമത്തിലെ വന്യജീവി എന്ന പദത്തിന്റെ നിർവചനത്തിൽ വന്യജീവി വിഭാഗത്തിൽ അടുത്തിടെ ഉൾപ്പെടുത്തിയത് ?
തേനീച്ച, കടന്നൽ
 
🟥 മലയാള ഭാഷയുടെ വികാസ പരിണാമങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തിയ അടുത്തിടെ അന്തരിച്ച പ്രശസ്ത അധ്യാപകൻ ?
ഡോ. സ്കറിയ സക്കറിയ (75)
 
🟥 മലയാള ചലച്ചിത്ര രംഗത്ത് അരനൂറ്റാണ്ടോളം കലാ-പരസ്യകലാ രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തി അന്തരിച്ചു. പേര് ?
ആർട്ടിസ്റ്റ് കിത്തോ (82)
 
🟥 വാദ്യം, ഗീതം, നാട്യം, നൃത്തം എന്നീ മേഖലകളിലെ സമഗ്രസംഭാവനകൾ പരിഗണിച്ച് നൽകുന്ന പുരസ്കാരം ?
മണ്ണാറശാല ശ്രീ നാഗരാജ പുരസ്കാരം ( 25000 ₹)
 
🟥 മണ്ണാറശാല ശ്രീ നാഗരാജ പുരസ്കാരം നേടിയവർ ?
1. സദനം വാസുദേവൻ (വാദ്യം), 
2. ടി.വി. ഗോപാലകൃഷ്ണൻ (ഗീതം),
3. കലാമണ്ഡലം ശിവൻ നമ്പൂതിരി (നാട്യം), 
4. കലാമണ്ഡലം സുഗന്ധി (നൃത്തം)
 
🟥 എൻഡോസൾഫാൻ ദുരിത ബാധിതർക്കായി ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചത് ?
ദയാബായി
 
🟥 സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിൽ നിന്നുള്ള വരുമാനത്തിൽ ഒന്നാമത് എത്തിയത് ?
ക്രിസ്റ്റ്യാനോ റൊണാൾഡോ 
(2. ലയണൽ മെസ്സി, 3. വിരാട് കോഹ്‌ലി)
 
🟥 അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി 20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന ഇന്ത്യൻ താരം ?
സൂര്യ കുമാർ യാദവ് ( 1. മുഹമ്മദ് റിസ്വാൻ)
 
🟥 61-ാം ദേശീയ ഓപ്പൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 297 പോയന്റോടെ ഓവറോൾ ചാമ്പ്യൻമാർ ആയത് ?
റെയിൽവേസ്
(കേരളം 11ആം സ്ഥാനം)
 
🟥 61-ാം ദേശീയ ഓപ്പൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നടന്നത് ?
ബെംഗളൂരു 
 
    

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x