FREE PSC TALKZ

OCTOBER 19: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 പേടിഎം പേയ്മെന്റ്സ് ബാങ്ക് ഇടക്കാല സിഇഒ ആയി നിയമിച്ചത് ആരെയാണ് ?
ദീപേന്ദ്ര സിംഗ് റാത്തോഡിനെ
 
🟥 സ്ലോവാക് റിപ്പബ്ലിക്കിലെ ഇന്ത്യൻ അംബാസഡറായി നിയമിതയായത് ?
അപൂർവ ശ്രീവാസ്തവ 
 
🟥 2022 ഒക്ടോബറിൽ മുഴുവൻ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തുന്ന
ആദ്യ ഇന്ത്യൻ സംസ്ഥാനമായത് ?
ഒഡീഷ 
 
🟥 ഒഡീഷയിലെ ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ ഇന്ത്യയുടെ ആദ്യത്തെ അലുമിനിയം ഫ്രൈറ്റ് റേക്ക്-61 BOBRNALHSM1 ഉദ്ഘാടനം ചെയ്തത് ?
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
 
🟥 സർക്കാർ സബ്സിഡിയുള്ള എല്ലാ രാസവളങ്ങളും ഭാരത്
എന്ന പേരിൽ വിതരണം ചെയ്യുന്ന പദ്ധതി ?
ഭാരതീയ ജൻ ഉർവാരക് യോജന
(ഒരു രാഷ്ട്രം ഒരു വളം പദ്ധതി)
 
🟥 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സമഗ്ര വിലയിരുത്തൽ ലക്ഷ്യമിട്ട് 2022 ഒക്ടോബറിൽ CBSE നടപ്പിലാക്കുന്ന പ്രോഗ്രസ് കാർഡ് പദ്ധതി ?
ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് 
 
🟥 12-ാമത് പ്രതിരോധ എക്‌സ്‌പോ സംഘടിപ്പിച്ചത് ?
ഗാന്ധിനഗർ, ഗുജറാത്ത് 
 
🟥 പത്രാധിപരുടെ കൂട്ടായ്മയായ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി വീണ്ടും
തിരഞ്ഞെടുക്കപ്പെട്ടത് ?
സീമ മുസ്തഫ
 
🟥 ഓസ്ട്രേലിയൻ സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫോക്കസ് ഓൺ എബിലിറ്റി അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയിൽ പുരസ്കാരം നേടിയ ചിത്രം ?
Where is my Freedom (സംവിധാനം – എം. മേഘനാഥ്)
 
🟥 അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ജെമിനി-4, അപ്പോ ളോ-9 ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ ബഹിരാകാശ യാത്രികൻ അന്തരിച്ചു. പേര് ?
ജെയിംസ് മക്ഡിവിറ്റ് (93)
 
🟥 2022 സർ സയ്യിദ് എക്സലൻസ് അവാർഡ് നേടിയ പ്രശസ്ത അമേരിക്കൻ ചരിത്രകാരി ?
ബാർബറ മെറ്റ്കാൽഫ്
 
🟥 സ്വീഡന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മോഡറേറ്റ് പാർട്ടി നേതാവ് ?
ഉൾഫ് ക്രിസ്റ്റേഴ്സൺ
 
🟥 2023 ലെ ലോക ഹിന്ദി സമ്മേളനത്തിന് വേദിയാകുന്നത് ?
ഫിജി
 
🟥 ജോലിക്കും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കണമെന്ന പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതിയുടെ ശുപാർശയുടെ പശ്ചാത്തലത്തിൽ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരേ നിയമസഭ പ്രമേയം പാസാക്കിയ സംസ്ഥാനം ?
തമിഴ്നാട് 
 
🟥 മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചവരിൽ കണ്ടെത്തിയ പുതിയ ഒമിക്രോൺ വകഭേദം ?
B.Q.-1
 
🟥 രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡിന്റെ പുതിയ ജനിതക വകഭേദങ്ങൾ ?
എക്സ് ബി. ബി, 
എക്സ് ബി.ബി.1
 
🟥 ഒന്നര പതിറ്റാണ്ടിനിടെ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറച്ചതിന് ഐക്യരാഷ്ട്ര സഭ അഭിനന്ദിച്ച രാജ്യം ?
ഇന്ത്യ 
 
🟥 2019-ലെ സ്‌പോർട്‌സ് ജേണലിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ മെഡൽ ലഭിച്ചത് ?
പ്രകാശ് പദുക്കോൺ // കൊവിഡ്-19 വ്യാപനം മൂലം 2019 അവാർഡ് ചടങ്ങ് വൈകി.
 
🟥 2023 ഏഷ്യ കപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്നത് ?
ഖത്തർ 
 
🟥 തുടർച്ചയായ രണ്ടാം തവണയും ഫിഫയുടെ മികച്ച വനിതാ താരത്തിനുള്ള ബാലൺദ്യോർ നേടിയ സ്പാനിഷ് താരം ?
അലക്സിയ പ്യൂട്ടെലാസ് 
 
🟥 ഓസ്ട്രേലിയയുടെ പുതിയ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയ പേസ് ബൗളർ ?
പാറ്റ് കമിൻസ്
 
🟥 ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ യു.എ.ഇ. ടീമിനു വേണ്ടി ഹാട്രിക് നേടിയ ഇന്ത്യൻ വംശജൻ ?
കാർത്തിക് മെയ്യപ്പൻ (ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ)
 
🟥 ഗുജറാത്ത് ദേശീയ ഗെയിംസിലെ സ്വർണനേട്ടം ആവർത്തിക്കാനിറങ്ങിയ എൻ.വി. ഷീനയ്ക്ക് ദേശീയ ഓപ്പൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലഭിച്ച മെഡൽ ?
വെള്ളി (വനിതകളുടെ ട്രിപ്പിൾ ജമ്പിൽ 13.07 മീറ്റർ ചാടി )
 
🟥 കേരള സമ്പദ്ഘടനയുടെ ദിശ താഴേക്കെന്ന സൂചന നൽകിയ അന്താരാഷ്ട്ര റേറ്റിങ് ഏജൻസി ?
ഫിച്ച് റേറ്റിങ്സ്
 
🟥 കമാൻഡോ ഓപ്പറേഷനുകളിൽ സ്ഫോടകവസ്തുക്കൾ നിർവ്വീര്യമാക്കാൻ ബാഗിലാക്കി കൊണ്ടുപോകാവുന്ന ചെറിയ റിമോട്ട് കൺട്രോൾ വാഹനം വികസിപ്പിച്ചതിന് ദേശീയ സുരക്ഷാ ഗാർഡിന്റെ (NSG) പുരസ്കാരം ലഭിച്ച മലയാളി ?
കെ. കെ. സന്തോഷ് 
 
    

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x