FREE PSC TALKZ

OCTOBER 18: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 മലയാളത്തിലെ പുതിയ ലിപി പരിഷ്കരണം അനുസരിച്ച് രൂപപ്പെടുത്തിയ പുതിയ കമ്പ്യൂട്ടർ ലിപികൾ ?
മന്ദാരം, തുമ്പ, മിയ, മഞ്ജുള, രഹന
 
🟥 2022 ലെ ഡോ. പൽപ്പു ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായത് ?
ഡോ. കെ. പി. ഹരിദാസ് 
 
🟥 ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ നൽകാൻ രാജ്യത്ത് ആരംഭിച്ച ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകളുടെ (DBU) എണ്ണം ?
75
 
🟥 കേരളത്തിൽ ആരംഭിച്ച 3 ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ ?
1. കളമശേരി, എറണാകുളം (കാനറ ബാങ്ക്)
2. ആനമല ജങ്ഷൻ, ചാലക്കുടി, തൃശൂർ (സൗത്ത് ഇന്ത്യൻ ബാങ്ക്)
3. കുന്നത്തൂർ മേട്, പാലക്കാട് (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ)
 
🟥 മത്തായി മാഞ്ഞൂരാൻ ഫൗണ്ടേഷൻ നൽകുന്ന എസ്.കെ.പൊറ്റെക്കാട്ട് സഞ്ചാര സാഹിത്യ അവാർഡ് (1 ലക്ഷം ₹, പ്രശസ്തിപത്രവും) നേടിയത് ?
രവീന്ദ്രൻ എരുമേലി (വയനാടൻ ചുരം കയറിയ എന്ന പരമ്പരയ്ക്കാണ് പുരസ്കാരം)
 
🟥 ഏത് രാജ്യത്തേക്കുള്ള ഇന്ത്യയുടെ അടുത്ത സ്ഥാനപതിയായാണ് പാർത്ഥ സത്പതിയെ നിയമിച്ചത് ?
ബോസ്നിയ 
 
🟥 ഏത് നദിക്ക് കുറുകെ കേബിൾ സ്റ്റേയ്ഡ് കം സസ്പെൻഷൻ ബ്രിഡ്ജ് നിർമിക്കാൻ ആണ് കേന്ദ്രസർക്കാർ അടുത്തിടെ അനുമതി നൽകിയത് ?
കൃഷ്ണ നദി
 
🟥 അഞ്ചാമത് സൗത്ത് ഏഷ്യൻ ജിയോസയൻസ് കോൺഫറൻസ് സംഘടിപ്പിച്ചത് ?
ജയ്പൂർ 
 
🟥 രാജീവ് ഗാന്ധി കിസാൻ ന്യായ് യോജന പദ്ധതി ആരംഭിച്ച സംസ്ഥാനം ?
ഛത്തീസ്ഗഡ് 
 
🟥 ജൽ ജീവൻ മിഷന്റെ 2022 ലെ ഒന്നാം പാദത്തിലും രണ്ടാം പാദത്തിലും ലക്ഷ്യം കൈവരിക്കുന്ന ഏക സംസ്ഥാനമായത് ?
തമിഴ്നാട് 
 
🟥 2022 ഡിസംബറിൽ ഒമ്പതാമത് വേൾഡ് ആയുർവേദ കോൺഗ്രസിനും ആരോഗ്യ എക്‌സ്‌പോയ്ക്കും ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം ?
ഗോവ 
 
🟥 പബ്ലിക് അഫയേഴ്സ് ഇൻഡക്സ് 2022 അനുസരിച്ച് വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായത് ?
ഹരിയാന (ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ സിക്കിം ഒന്നാമത് എത്തി)
 
🟥 ഓറൽ റീഹൈഡ്രേറ്റിങ് സൊലുഷൻ (ഒ.ആർ.എസ്.) വികസിപ്പിച്ചെടുത്ത് പ്രശസ്തനായ വ്യക്തി അന്തരിച്ചു. പേര് ?
ഡോ. ദിലീപ് മഹാലനോബിസ് (88)
 
🟥 2022 ബുക്കർ പുരസ്കാരം നേടിയത് ?
ഷെഹൻ കരുണതിലക (ശ്രീലങ്ക)
 
🟥 ഷെഹൻ കരുണതിലകയെ ബുക്കർ പുരസ്കാരത്തിന് അർഹനാക്കിയ കൃതി ?
The Seven Moons of Maali Almeida
 
🟥 2022 ബാലൺദ്യോർ പുരസ്കാരം നേടിയ പുരുഷ താരം ?
കരീം ബെൻസിമ
 
🟥 2022 ബാലൺദ്യോർ പുരസ്കാരം നേടിയ വനിതാ താരം ?
അലെക്സിയ പുട്ടേലാസ്
 
🟥 നോർവേയിൽ നടന്ന ഫേഗർനെസ് ഗ്രാൻഡ്മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ ജേതാവായ മലയാളി താരം ?
എസ് എൽ നാരായണൻ
 
🟥 എയിംചെസ് റാപ്പിഡ് ഓൺലൈൻ ചെസ് ടൂർണമെന്റിൽ മാഗ്നസ് കാൾസനെ അട്ടിമറിച്ച ഇന്ത്യൻ താരം ?
ഗ്രാൻഡ് മാസ്റ്റർ അർജുൻ എറിഗൈസി 
 
🟥 എയിംചെസ് റാപ്പിഡ് ഓൺലൈൻ ചെസ് ടൂർണമെന്റിന്റെ 11-ാം റൗണ്ടിൽ മാഗ്നസ് കാൾസനെ അട്ടിമറിച്ചത് ?
ഡി. ഗുകേഷ്
  ♦️ലോകചാമ്പ്യനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായത് ?
ഡി. ഗുകേഷ്
 
🟥 ഇന്ത്യൻ ബോക്സിംഗ് ഫെഡറേഷന്റെ ഹൈ പെർഫോമൻസ് ഡയറക്ടർ ആയി നിയമിതനായത് ?
ബെർണാഡ് ഡൺ
 
🟥 ബന്ധൻ ബാങ്കിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ?
സൗരവ് ഗാംഗുലി 
 
    

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x