FREE PSC TALKZ

OCTOBER 17: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 ലോക അനസ്തേഷ്യ ദിനം, ലോക ഭക്ഷ്യദിനം എന്നിവ ആചരിക്കുന്നത് ?
ഒക്ടോബർ 16
 
🟥 ഈ വർഷത്തെ ലോക ഭക്ഷ്യദിനത്തിന്റെ പ്രമേയം ?
Leave NO ONE Behind
 
🟥 ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള അന്താരാഷ്ട്ര ദിനം (poverty eradication) ആചരിക്കുന്നത് ?
ഒക്ടോബർ 17
 
🟥 ഈ വർഷത്തെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള അന്താരാഷ്ട്ര ദിനത്തിന്റെ പ്രമേയം ?
Dignity For All In Practice
 
🟥 2022 ലെ ആഗോള പട്ടിണി സൂചികയിൽ ഒന്നാം സ്ഥാനത്തുളള രാജ്യം ?
ബെലാറസ് (2. ബോസ്നിയ, 3. ചിലി, 4. ചൈന)
 
🟥 ഒക്ടോബർ 17 ന് യൂറോപ്പിൽ നാറ്റോ സംഘടിപ്പിക്കുന്ന വാർഷിക ആണവ അഭ്യാസം ?
സ്റ്റെഡ്ഫാസ്റ്റ് നൂൺ (STEDFAST NOON)
 
🟥 കുവൈത്തിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡർ ആയി നിയമിതനായത് ?
ആദർശ് സ്വൈക
 
🟥 മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻ മേഖലയുടെ നിയന്ത്രണത്തെച്ചൊല്ലി ദശാബ്ദങ്ങൾ പഴക്കമുള്ള തർക്കം പരിഹരിക്കാൻ ഇസ്രായേലും ഏത് രാജ്യവും ആണ് പരസ്പര ധാരണയിൽ എത്തിയത് ?
ലെബനൻ 
 
🟥 യുകെ ആസ്ഥാനമായുള്ള ഇന്റർനെറ്റ് സേവന ദാതാക്കളായ വൺവെബിന്റെ 36 ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഒക്ടോബർ 23 ന് ISRO വിക്ഷേപിക്കുന്ന റോക്കറ്റ് ?
എൽവിഎം-3 റോക്കറ്റ് 
 
🟥 ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് ?
എൽവിഎം-3
 
🟥 2022ലെ ഓവറോൾ ഗ്രീൻ സിറ്റി അവാർഡ് നേടിയത് ?
 ഹൈദരാബാദ്
 
🟥 കിഴക്കൻ ചൈനയിലും വിയറ്റ്നാമിലും കണ്ടു വരുന്ന ഏത് ദേശാടനപക്ഷിയെയാണ് 2022 ഒക്ടോബറിൽ ഇന്ത്യയിലാദ്യമായി കണ്ടെത്തിയത് ?
വൈറ്റ് ഷോൾഡേർഡ് സ്റ്റാർലിങ്
 
🟥 “മേഘ കയാക്ക് ഫെസ്റ്റിവൽ 2022” അടുത്തിടെ എവിടെയാണ് ആരംഭിച്ചത് ?
മേഘാലയ
 
🟥 രാജമാതാ വിജയരാജെ സിന്ധ്യയുടെ 103-ാം ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച ആറാമത് ദേശീയ വനിതാ മാരത്തൺ 2022 നടന്നത് ?
ഗ്വാളിയോർ, മധ്യപ്രദേശ് 
 
🟥 2028-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രഖ്യാപിച്ച അന്താരാഷ്ട്ര സംഘടന ?
അന്താരാഷ്ട്ര നാണയ നിധി 
 
🟥 ഇന്റർനാഷണൽ ക്രിമിനൽ പോലീസിന്റെ (ഇന്റർപോൾ) ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം ?
ഡൽഹി 
 
🟥 സ്കൂൾ കുട്ടികൾക്കിടയിൽ ഫുട്ബോൾ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഫുട്ബോൾ ഫോർ ഓൾ പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
ഒഡീഷ 
 
🟥 സംസ്ഥാനത്തെ ആദ്യത്തെ മൾട്ടി സ്പെഷ്യാലിറ്റി ഇ എസ് ഐ ഹോസ്പിറ്റൽ നിലവിൽ വരുന്നത് ?
പെരുമ്പാവൂർ
 
🟥 സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം നടന്നത് ?
തിരുവനന്തപുരം (വർണപ്പകിട്ട്)
 
🟥 ശബരിമല തീർത്ഥാടകർക്ക് സുരക്ഷിത യാത്രയാരുക്കാൻ മണ്ഡലകാലത്ത് മോട്ടോർ വാഹനവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ?
ശബരിമല സേഫ് സോൺ
 
🟥 വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയ ആരുടെ അടുത്തിടെ പ്രകാശനം ചെയ്ത പുസ്തകങ്ങൾ ആണ് കുട്ടികൾ കാടുതൊടുന്നു, കാടറിയാൻ ഒരു യാത്ര എന്നിവ ?
എൻ. എൻ. നസീർ
 
🟥 2022 ഐസിസി ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ഓസ്ട്രേലിയ (ഒക്ടോബർ 16- നവംബർ 13)
 
🟥 ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി ചുമതലയേൽക്കുന്നത് ?
സൗരവ് ഗാംഗുലി 
 
    

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x