FREE PSC TALKZ

OCTOBER 12: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 11 
 
🟥 ഈ വർഷത്തെ പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനത്തിന്റെ പ്രമേയം ?
Our Time is Now Our Rights, Our Future.
 
🟥 ലോക ആർത്രൈറ്റിസ് ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 12
 
🟥 ഈ വർഷത്തെ ലോക ആർത്രൈറ്റിസ് ദിനത്തിന്റെ പ്രമേയം ?
It’s in your hands, take action
 
🟥 2021ൽ പത്മശ്രീയും, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡും, ഭാരതി അവാർഡും അടുത്തിടെ അന്തരിച്ച പ്രശസ്ത വില്ലുപാട്ട് കലാകാരൻ ?
സുബ്ബു അറുമുഖം(95)
 
🟥 സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായി ഇന്ത്യൻ വ്യോമസേനയിൽ ഒരു പുതിയ പ്രവർത്തന ശാഖ രൂപീകരിക്കുന്നു. പേര് ?
വെപ്പൺ സിസ്റ്റംസ് ബ്രാഞ്ച്
 
🟥 സുസ്ലോൺ എനർജിയുടെ പുതിയ ചെയർമാനും എംഡിയുമായി ആരെയാണ് നിയമിച്ചത് ?
വിനോദ് ആർ. താന്തി
 
🟥 സുപ്രീംകോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായി നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിത് പ്രഖ്യാപിച്ചത് ആരെയാണ് ?
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
 
🟥 ഓസ്കർ ചലച്ചിത്ര പുരസ്കാരത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായ “ഛെല്ലോ ഷോ’ യിൽ വേഷമിട്ട ബാലതാരം രക്താർബുദം കാരണം മരിച്ചു. പേര് ?
രാഹുൽ കോലി
 
🟥 ശിവസേനയിലെ ഏക്നാഥ് ഷിന്ദേ വിഭാഗത്തിന് ചിഹ്നമായി തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത് ?
വാളും പരിചയും
 
🟥 ഏറ്റവും പുതിയ ഡെമോഗ്രാഫിക് സാമ്പിൾ സർവേ പ്രകാരം പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹിതരാകുന്ന പെൺകുട്ടികൾ കൂടുതൽ ഏത് സംസ്ഥാനത്താണ് ?
ജാർഖണ്ഡ് (5.8 %) 
[കേരളം – 0 %]
 
🟥 സോയൂസ്-2.1ബി വിക്ഷേപണ വാഹനത്തിൽ റഷ്യ വിക്ഷേപിച്ച സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനം ?
ഗ്ലോനാസ്-കെ (GLONASS-K)
 
🟥 2023 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ചാ പ്രവചനം ജൂലൈയിൽ പ്രവചിച്ച 7.4 ശതമാനത്തിൽ നിന്ന് അന്താരാഷ്ട്ര നാണയ നിധി എത്രയായാണ് താഴ്ത്തിയത് ?
6.8 %
 
🟥 ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന്റെ (ISS) ആദ്യ യൂറോപ്യൻ വനിത കമാൻഡർ ആകുന്ന ബഹിരാകാശയാത്രിക ?
 സാമന്ത ക്രിസ്റ്റഫോറെട്ടി
 
🟥 ബുർക്കിന ഫാസോ എന്ന രാജ്യത്തിന്റെ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത് ?
ക്യാപ്റ്റൻ ഇബ്രാഹിം ട്രവോർ
 
🟥 അമേരിക്കൻ ടെക് ഭീമൻ കമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസിനെ തീവ്രവാദ-ഭീകരവാദ സംഘടനകളുടെ പട്ടികയിൽപ്പെടുത്തിയ രാജ്യം ?
റഷ്യ
 
🟥 ആഗോളതലത്തിൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതിൽ പ്രധാനപങ്ക് വഹിക്കുന്ന കന്നുകാലികൾക്ക് ഏമ്പക്കനികുതി ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം ?
ന്യൂസിലൻഡ്
 
🟥 അജ്മാനിൽ നടന്ന ബധിര ചാമ്പ്യൻസ് ട്രോഫി ട്വന്റി 20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം നേടിയത് ?
ഇന്ത്യ
 
🟥 ഇന്ത്യൻ ക്രിക്കറ്റ് കൺ ട്രോൾ ബോർഡിന്റെ (ബി.സി.സി .ഐ.) പ്രസിഡന്റായി നിയമിതനാവുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ?
റോജർ ബിന്നി 
 
🟥 പുതിയ ഐ.പി.എൽ. ചെയർമാൻ ആയി നിയമിതനായത് ?
അരുൺ ധൂമൽ 
 
🟥 ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ?
അസ്തം ഒറോൺ
 
🟥 വനാതിർത്തികളോട് ചേർന്ന സ്ഥലങ്ങളിൽ വന്യമൃഗങ്ങൾ നശിപ്പിക്കാത്ത ഔഷധസസ്യങ്ങൾ വച്ച് പിടിപ്പിക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?
വനൗഷധ സമൃദ്ധി
 
🟥 ടൂറിസം വകുപ്പിന് നേതൃത്വത്തിൽ സംസ്ഥാനത്ത് നൈറ്റ് ലൈഫ് ടൂറിസം നിലവിൽ വരുന്നത് ?
കനകക്കുന്ന് (തിരുവനന്തപുരം)
 
🟥 സി.പി.ഐ. നേതാവും ജനയുഗം കൊച്ചി യൂണിറ്റ് മാനേജരുമായിരുന്ന എ. ശിവരാജന്റെ ഓർമയ്ക്കായി ഫാമിലി മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്ക്കാരം (10,000 ₹) ലഭിച്ചത് ?
പി. പ്രസാദ് (കൃഷി വകുപ്പ് മന്ത്രി)
 
 
    

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x