FREE PSC TALKZ

OCTOBER 11: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 10
 
🟥 2022 ലെ ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രമേയം ?
Make Mental Health & Well-being for all a Global Priority
 
🟥 ലോക ദേശാടന പക്ഷി ദിനം 2022 ഒക്ടോബർ 8 ന് ആചരിച്ചത് ഏത് പ്രമേയത്തിൽ ?
Light Pollution 
 
🟥 മാനസികബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങൾക്കും ടെലി കൗൺസലിങ് ഉൾപ്പടെയുള്ള സേവനങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഓൺലൈൻ സംവിധാനം ?
ടെലി മാനസ് (14416 ടോൾഫ്രീ നമ്പർ)
 
🟥 ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി,സമാജ് വാദി പാർട്ടി സ്ഥാപകൻ,
മുൻ പ്രതിരോധമന്ത്രി എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തി അന്തരിച്ചു. പേര് ?
മുലായം സിംഗ് യാദവ് (82)
 
🟥 ഇന്ത്യയിലെ ആദ്യത്തെ 24×7 സൗരോർജ്ജ ഗ്രാമമായി അടുത്തിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ?
മൊധേര ഗ്രാമം, ഗുജറാത്ത് 
 
🟥 അടുത്തിടെ മതപരിവർത്തന
ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിലുണ്ടായ വിവാദങ്ങളെ തുടർന്ന് രാജിവച്ച ഡൽഹിയിലെ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ?
രാജേന്ദ്ര പാൽ ഗൗതം 
 
🟥 ആദ്യമായി ചന്ദ്രനിൽ സോഡിയം സമൃദ്ധമായി മാപ്പ് ചെയ്തത് ?
CLASS (Chandrayaan-2 Large Area Soft X-ray Spectrometer)
 
🟥 “മനേസർ ആന്റി ടെറർ 2022” എന്ന സൈനികാഭ്യാസത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ഇന്ത്യ 
 
🟥 മലബാർ നാവിക അഭ്യാസത്തിന്റെ 2022 പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ജപ്പാൻ 
 
🟥 ജപ്പാനിലെ ഇന്ത്യയുടെ അടുത്ത അംബാസഡറായി നിയമിച്ചത് ആരെയാണ് ?
സിബി ജോർജ് 
 
🟥 ചലച്ചിത്ര താരം റാണി മുഖർജിയുടെ ആത്മകഥ ?
 ക്യാൻഡിഡ് ഇന്റിമേറ്റ്
 
🟥 2022 ഫിഫ അണ്ടർ 17 വനിതാ വേൾഡ് കപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ നേരിടുന്നത് ?
അമേരിക്ക 
 
🟥 2022 ഫിഫ അണ്ടർ 17 വനിതാ വേൾഡ് കപ്പ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ?
തോമസ് ഡെന്നർബി
 
🟥 ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ?
ലൈറ്റ് ദി സ്കൈ
 
🟥 2022 ഒക്ടോബറിലെ കണക്കുകൾ പ്രകാരം സൂപ്പർ താരങ്ങളായ മെസ്സിയേയും റൊണാൾഡോയേയും പിന്തള്ളി ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബോൾ താരമായി മാറിയത് ?
കൈലിയൻ എംബാപ്പെ (ഫ്രാൻസ്)
 
🟥 ക്ലബ് ഫുട്ബോളിൽ 700 ഗോൾ തികയ്ക്കുന്ന ആദ്യതാരമായത് ?
ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ്)
 
🟥 അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ 2022 സെപ്റ്റംബർ മാസത്തിലെ Player of the month ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
ഹർമൻ പ്രീത് കൗർ (ഇന്ത്യ),
മുഹമ്മദ് റിസ്വാൻ (പാകിസ്താൻ)
 
🟥 36ആമത് ദേശീയ ഗെയിംസിൽ വനിതകളുടെ 500 മീറ്റർ സ്പ്രിന്റ് കനോ ഡബിളിലും 500 മീറ്റർ സ്പ്രിന്റ് കയാക്ക് ഫോറിലും സ്വർണം നേടിയത് ?
കേരളം 
 
🟥 ചങ്ങമ്പുഴയുടെ ‘രമണൻ’ എന്ന കൃതി ആദ്യമായി പ്രസാധനം ചെയ്ത ആരുടെ പര്യായ നിഘണ്ടു എന്ന കൃതിയാണ് 2022 ഒക്ടോബറിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്നത് ?
എ. കെ. ഹമീദ് 
 
🟥 പതിറ്റാണ്ടുകളായി കുമ്പള അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിത്യസാന്നിധ്യമായിരുന്ന മുതല ഒക്ടോബർ 9ന് ഓർമയായി. പേര് ?
ബബിയ
 
🟥 കേരള ശാസ്ത്ര സാഹിത്യപരിഷത്ത് മുൻ പ്രസിഡന്റും ജനറൽ സെക്രട്ടറിയും പ്രശസ്ത എൻജിനിയറും പരിസ്ഥിതിപ്രവർത്തകനും അധ്യാപകനുമായ വ്യക്തി അന്തരിച്ചു. പേര് ?
ഡോ. എ. അച്യുതൻ (89)
 
🟥 വാർത്താവിതരണത്തിലെ മേൽക്കോയ്മ ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെതുടർന്ന് അന്വേഷണം നേരിടുന്ന അന്താരാഷ്ട്ര കമ്പനി ?
ഗൂഗിൾ
 
🟥 ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ആശങ്ക പിടിമുറുക്കുന്ന കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള ചിന്തയ്ക്ക് ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേൽ ലഭിച്ചത് ?
1. ബെൻ എസ്. ബെർണാൻകി
2. ഡഗ്ലസ് ഡയമണ്ട്
3. ഫിലിപ്പ് എച്ച്. ഡിവിഗ്
 
 
    

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x