FREE PSC TALKZ

OCTOBER 09: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 2022ൽ 90-ാം സ്ഥാപക ദിനം (നവതി) ആഘോഷിക്കുന്നത് ?
ഇന്ത്യൻ വ്യോമസേന (1932 ഒക്ടോബർ 8)
 
🟥 ഇന്ത്യൻ എയർഫോഴ്സ് എന്ന പേര് സ്വീകരിച്ചത് ?
1950 ജനുവരി 26
 
🟥 ഇന്ത്യൻ റോഡ്‌ കോൺഗ്രസ് സംഘടിപ്പിക്കുന്നത് ?
ലക്നൗ, ഉത്തർപ്രദേശ്
 
🟥 2022 ഒക്ടോബർ 8 മുതൽ 11 വരെ ലഖ്‌നൗവിൽ നടക്കുന്ന 81-ാമത് ഇന്ത്യൻ റോഡ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യുന്നത് ?
നിതിൻ ഗഡ്കരി
 
🟥 ഇന്ത്യ ടൂറിസം സ്റ്റാറ്റിസ്റ്റിക്സ് 2022 പ്രകാരം വിദേശ സന്ദർശകരുടെ എണ്ണത്തിൽ താജ്മഹലിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയത് ?
മാമല്ലപുരം, തമിഴ്നാട് 
 
🟥 ഇൻഡോ-അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?
ലളിത് ഭാസിൻ
 
🟥 2022 ലെ ശാസ്ത്ര രാമാനുജൻ സമ്മാനം ലഭിച്ച കാലിഫോർണിയ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ?
യുങ്കിംഗ് ടാങ്
 
🟥 ശാസ്ത്ര രാമാനുജൻ സമ്മാനം ഏർപ്പെടുത്തിയത് ?
Shanmugha Arts, Science, Technology & Research Academy (SASTRA)
 
🟥 2022 ലെ ദേശീയ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ യോഗാസനയിൽ സ്വർണം നേടുന്ന ആദ്യ കായികതാരമായത് ?
പൂജ പട്ടേൽ (ഗുജറാത്ത്)
 
🟥 നിരോധിത പദാർത്ഥമായ മെത്താൻഡിയനോൺ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് 2025 ഒക്ടോബർ വരെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) സസ്പെൻഡ് ചെയ്ത ഇന്ത്യൻ ജാവലിൻ ത്രോ താരം ?
ശിവ്പാൽ സിംഗ് (ഉത്തർപ്രദേശ്)
 
🟥 മുപ്പത്തിയേഴാം ദേശീയ ഗെയിംസ് അടുത്തവർഷം ഒക്ടോബറിൽ നടക്കുന്നത് ?
 ഗോവ
 
🟥 അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച താരമായി തുടർച്ചയായ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ?
ഹർമൻപ്രീത് സിങ്
 
🟥 പ്രസവിക്കണമെന്ന് സ്ത്രീയെ നിർബന്ധിക്കാൻ ഭർത്താവിനോ മറ്റുള്ളവർക്കോ അവകാശമില്ലെന്ന് അടുത്തിടെ പ്രസ്താവിച്ചത് ?
ബോംബെ ഹൈക്കോടതി
 
🟥 വയലാർ രാമവർമ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ നെടുമുടി വേണു നടന പുരസ്കാരം, സംഗീത പുരസ്കാരം നേടിയവർ യഥാക്രമം ?
മണിയൻപിള്ള രാജു , 
ജി. വേണുഗോപാൽ (25,000 ₹, പ്രശസ്തിപത്രവും ശില്പവും)
 
🟥 “46”-ആമത് വയലാർ അവാർഡ് ലഭിച്ചത് ?
എസ്.ഹരീഷ് (നോവൽ -മീശ)
(1ലക്ഷം₹,കാനായി കുഞ്ഞിരാമൻ തയ്യാറാക്കിയ വെങ്കലശില്പവും പ്രശസ്തിപത്രവും)
 
🟥 പരിവർത്തിത ക്രൈസ്തവ, മുസ്ലിം വിഭാഗക്കാർക്കു പട്ടികജാതി സംവരണം നൽകണമെന്ന ആവശ്യം പരിശോധിക്കാൻ കേന്ദ്ര സർക്കാർ നിയമിച്ച കമ്മിഷൻ അധ്യക്ഷൻ ?
സുപ്രീംകോടതി റിട്ട. ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
 
🟥 പ്രൊഫ. എം.പി. വർഗീസിന്റെ സ്മരണയ്ക്കായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ ഏർപ്പെടുത്തിയ പ്രഥമപുരസ്കാരം ലഭിച്ച മുൻ പ്രധാനമന്ത്രി ?
ഡോ. മൻമോഹൻ സിംഗ് (1 ലക്ഷം ₹, പ്രശസ്തിപത്രവും)
 
🟥 ഏഷ്യൻ അക്കാഡമി ക്രിയേറ്റീവ് അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം നേടിയത് ?
ഗുരു സോമസുന്ദരം (സിനിമ -മിന്നൽ മുരളി)
 
🟥 മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ് ലഭിച്ചത് ?
ബേസിൽ ജോസഫ് (സിനിമ -മിന്നൽ മുരളി)
 
    

 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x