FREE PSC TALKZ

NOVEMBER 29: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ജീവിതം ആസ്പദമായ പുസ്തകം ?
ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ (രചയിതാവ്:: ശ്രീകാന്ത് കോട്ടക്കൽ)
 
🟥 വിശുദ്ധ ചാവറയച്ചൻ അർത്തുങ്കൽ പള്ളിയിൽ വൈദികപട്ടം സ്വീകരിച്ചതിന്റെ 193-ാം വാർഷികം ആചരിക്കുന്നത് ?
നവംബർ 29
 
🟥 ഏത് പ്രശസ്ത വ്യക്തിയുടെ കേരള സന്ദർശനത്തിന്റെ 130-ാം വാർഷികമാണ് 2022 നവംബറിൽ ആചരിക്കപ്പെടുന്നത് ?
സ്വാമി വിവേകാനന്ദൻ 
 
🟥 2022 നവംബറിൽ മികച്ച റിപ്പോർട്ടർക്കുള്ള ലീലാ മേനോൻ മാധ്യമ പുരസ്കാരത്തിന് അർഹനായത് ?
കെ. ഉണ്ണികൃഷ്ണൻ
 
🟥 വോട്ടർ പട്ടികയുമായി ആധാർ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തിയത് ?
ആലപ്പുഴ (67.94%)
 
🟥 ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (AKPCTA) ഏർപ്പെടുത്തിയ മികച്ച കോളേജ് യൂണിയനുള്ള പ്രഥമ അഭിമന്യു അവാർഡ് ലഭിച്ചത് ?
തിരുവൻവണ്ടൂർ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജ് 
 
🟥 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കാൻ ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന പ്രചാരണ പദ്ധതി ?
നയി ചേത്ന (പദ്ധതിയ്ക്ക് കേരളത്തിൽ കുടുംബശ്രീ നേതൃത്വം നൽകും)
 
🟥 27th International Film Festival of Kerala ആരംഭിക്കുന്നത് ?
ഡിസംബർ 9, 2022
 
🟥 ഇന്ത്യയിലെ പരമോന്നത ഗവേഷണ ഫെലോഷിപ്പായ പ്രധാനമന്ത്രി ഗവേഷണ ഫെലോഷിപ്പ് (~60ലക്ഷം ₹) നേടിയത് ?
റ്റിമ്മി ടൈറ്റസ് (അതിസൂക്ഷ്മ കാർബൺ പദാർഥങ്ങൾ ഉപയാഗിച്ച് മലിനജലം ശുദ്ധീകരിക്കുന്നതിനെക്കുറിച്ചുള്ള പഠനമാണ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ എം.എസ്.സി. ഫിസിക്സ് വിദ്യാർഥിനിയെ ഫെല്ലോഷിപ്പ് അർഹയാക്കിയത്)
 
🟥 2026 ഓടെ ഏത് തരം തീവണ്ടികൾ അവതരിപ്പിക്കാനാണ് ഇന്ത്യൻ റെയിൽവേ പദ്ധതിയിട്ടിരിക്കുന്നത് ?
ടിൽറ്റിംഗ് ട്രെയിനുകൾ
 
🟥 ഹിമാലയൻ യാക്ക് നെ വളർത്തി ഭക്ഷ്യ ഉൽപാദനത്തിനായി ഉപയോഗിക്കുവാൻ അംഗീകാരം നൽകിയത് ?
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ(FSSAI)
 
🟥 2022 നവംബർ 29ന് ഇന്ത്യയിലെ ആദ്യത്തെ ബുദ്ധ സർവ്വകലാശാലയ്ക്ക് തറക്കല്ലിടുന്നത് ഏത് സംസ്ഥാനത്താണ് ?
ത്രിപുര (The Dhamma Dipa International Buddhist University (DDIBU))
 
🟥 ഇന്ത്യ – മലേഷ്യ സംയുക്ത സൈനികാഭ്യാസം “ഹരിമൗ ശക്തി -2022” നവംബർ 28 ന് ആരംഭിച്ചത് ?
പുലൈ,ക്ലുവാങ്, മലേഷ്യ
 
🟥 രാജസ്ഥാനിൽ വച്ച് നടക്കുന്ന ഇന്ത്യൻ ആർമിയും ഓസ്‌ട്രേലിയൻ ആർമിയും തമ്മിലുള്ള ഉഭയകക്ഷി സൈനിക പരിശീലന അഭ്യാസം ?
AUSTRA HIND 22
 
🟥 നടപ്പുസാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ അനുമാനം 7% ആയി കുറച്ചത് ?
S&P Global Ratings
 
🟥 വിദ്യാഭ്യാസത്തിനും തൊഴിലിനും പാസ്പോർട്ടിനുമടക്കം ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതിന്റെ ഭാഗമായി ഭേദഗതി ചെയ്യുന്നത് ?
1969- ലെ ജനന, മരണ രജിസ്ട്രേഷൻ നിയമം
 
🟥 ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനായി നിയമിച്ചത് ?
ഹൻസ്‌രാജ് ഗംഗാറാം ആഹിർ
 
🟥 2022 പാരാ സ്‌പോർട്‌സ് പേഴ്‌സൺ അവാർഡ് ലഭിച്ചത് ?
അവനി ലേഖര
 
🟥 വിജയ് ഹസാരെ ടൂർണമെന്റിൽ ഒരോവറിൽ (നോബോൾ ഉൾപ്പെടെ) ഏഴ് സിക്സർ(43 റൺസ്) നേടിയത് ?
ഋതുരാജ് ഗെയ്ക്വാദ്
 ♦️ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരോവറിൽ ഏഴ് സിക്സ് നേടുന്ന ആദ്യ താരം
 
🟥 53-ാം ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം ബഹുമതി ലഭിച്ചത് ?
കോസ്റ്ററിക്കൻ സംവിധായിക വലന്റീന മോറെൽ ഒരുക്കിയ സ്പാനിഷ് ചിത്രം “ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്”
(40 ലക്ഷം ₹യും പ്രശസ്തിപത്രവും ഫലകവും)
 
🟥 മികച്ച നടനുള്ള അവാർഡ് ലഭിച്ചത് ?
വാഹിദ് മൊബഷേരി (ഇറാനിയൻ ചിത്രമായ ‘നോ എൻഡ്)
 
🟥 മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത് ?
ഡാനിയേല മരീൻ നവാരോ (സിനിമ:: ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്)
 
🟥 മികച്ച സംവിധായകൻ ?
നാദെർ സേവർ (സിനിമ:: നോ എൻഡ്)
 
🟥 മികച്ച നവാഗത സംവിധായികയ്ക്കുളള അവാർഡ് നേടിയ ഗ്രീക്ക് സംവിധായിക ? 
അസിമിന പ്രൊഡ്രോ (സിനിമ: ബിഹൈൻഡ് ദ് ഹേസ്റ്റാക്സ്)
 
 
    
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 2 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x