FREE PSC TALKZ

NOVEMBER 28: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 നാഷണൽ കേഡറ്റ് കോർപ്‌സ് 74-ാം സ്ഥാപക ദിനം ആഘോഷിച്ചത് ?
2022 നവംബർ 27
 
🟥 പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാന് കീഴിലുള്ള നിക്ഷയ് മിത്ര യുടെ അംബാസഡറായി നിയമിതയായ പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ?
ദീപ മാലിക് 
 
🟥 അടുത്തിടെ അന്തരിച്ച വിക്രം ഗോഖലെ ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തി ആയിരുന്നു ?
സിനിമ & നാടകം 
 ♦️മറാത്തി ചിത്രമായ “ഗോദാവരി” ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ.
 
🟥 ഇന്ത്യയിലെ ആദ്യത്തെ G20 ഷെർപ്പ മീറ്റിംഗിന് ആതിഥേയത്വം വഹിക്കുന്നത് ?
ഉദയ്പൂർ, രാജസ്ഥാൻ (ഡിസംബർ 4 മുതൽ 7 വരെ)
 
🟥 ഇന്ത്യൻ നാവികസേന നവംബർ 26-ന് ചെന്നൈയിൽ പുറത്തിറക്കിയ പുതിയ സർവേ കപ്പൽ ?
ഇക്ഷക് (Ikshak) 
 
🟥 ഇക്ഷക് എന്ന പേരിന്റെ അർത്ഥം ?
വഴികാട്ടി 
 
🟥 ഇക്ഷക് നിർമ്മിച്ചത് ?
ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് && ലാർസൻ ആൻഡ് ടർബോ 
 
🟥 യൂറോപ്പ്, ദക്ഷിണ അമേരിക്ക, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ വിപണികളിലേക്ക് 2025-26 ഓടെ കയറ്റി അയക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ അർധ അതിവേഗ എക്സ്പ്രസ് ട്രെയിൻ ?
വന്ദേഭാരത് 
 
🟥 വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണനെ പ്രതിമ അനാവരണം ചെയ്തത് ?
ബെംഗളൂരു 
 
🟥 കുടിയേറ്റവർദ്ധനവിനെ തുടർന്ന് വിദേശ വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം ?
ബ്രിട്ടൺ 
 
🟥 2012 മുതൽ വിദേശകാര്യ മന്ത്രി പദവി വഹിച്ചു വരികയായിരുന്ന അടുത്തിടെ അന്തരിച്ച ബെലറൂസ് വിദേശകാര്യമന്ത്രി ?
വ്ലാഡിമിർ മാകി (64)
 
🟥 യുനെസ്കോ ഏഷ്യ പസഫിക് പുരസ്ക്കാരം ലഭിച്ച ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ട മുംബൈയിലെ മ്യൂസിയം ?
ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയ
 
🟥 യുനെസ്ലോയുടെ അവാർഡ് ഓഫ് മെറിറ്റ് ലഭിച്ച റെയിൽവേസ്റ്റേഷൻ ?
ബൈക്കുള റെയിൽവേസ്റ്റേഷൻ
 
🟥 ഭൂമിയിൽനിന്ന് നാലുലക്ഷം കിലോമീറ്റർ സഞ്ചരിച്ച അപ്പോളോ 13- ന്റെ റെക്കോഡ് അടുത്തിടെ തകർത്ത നാസയുടെ ബഹിരാകാശ ദൗത്യം ?
ആർട്ടെമിസ്-1 
  ♦️ ആർട്ടെമിസ്-1 ഓറിയോൺ പേടകം ഭൂമിയിൽനിന്ന് 4.1 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് റെക്കോഡ് സൃഷ്ടിച്ചു.
 
🟥 2022 നവംബറിൽ നവസംരംഭകർക്ക് ബിസിനസ് ആശയങ്ങൾ അവതരിപ്പിക്കുന്നതിനായി കേരള സംസ്ഥാന വ്യവസായ വകുപ്പ് ആരംഭിക്കുന്ന മത്സര പരിപാടി ?
ഡ്രീം വെസ്റ്റർ
 
🟥 ഡൽഹിയിലെ പ്രഗതി മൈതാനത്ത് നടന്ന ഈ വർഷത്തെ അന്താരാഷ്ട്ര വ്യാപാരമേളയിൽ ഏറ്റവും മികച്ച പവിലിയൻ വിഭാഗത്തിൽ സ്വർണം നേടിയത് ?
കേരളം 
  ♦️ഒമ്പതാംവട്ടമാണ് കേരളം സ്വർണം നേടുന്നത്.
 
🟥 ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് ?
പി. ടി. ഉഷ
 
🟥 ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയും ആദ്യ സജീവ കായികതാരവും ആയത് ?
പി. ടി. ഉഷ
 
 
 
 
    
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x