FREE PSC TALKZ

NOVEMBER 27: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം
വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അമൃത് പുരസ്കാരങ്ങൾ ലഭിച്ചത് ?
86 പേർക്ക് 
 
🟥 2023 റിപ്പബ്ലിക്ക് ദിനത്തിലെ മുഖ്യ അതിഥി ?
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി
 
🟥 2022 നവംബറിൽ നാഷണൽ പെയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് സ്വകാര്യ ബാങ്കായ ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ സ്റ്റിക്കർ അധിഷ്ഠിത ഡെബിറ്റ് കാർഡ് ?
FIRSTAP
 
🟥 PSLVയുടെ 56-ാമത്തെയും PSLV XL പതിപ്പിന്റെ 24-ാമത്തെയും വിക്ഷേപണ ദൗത്യത്തിലെ ഓഷ്യൻസാറ്റ്-3 യുടെ ഭാരം ?
1172 Kg
 
🟥 ഐ.എസ്.ആർ.ഒ.യുടെ സഹായത്തോടെ ഭൂട്ടാനിലെ ശാസ്ത്രജ്ഞർ നിർമിച്ച് 30cm മാത്രം വലുപ്പമുള്ള ഉപഗ്രഹം ?
ഐഎൻഎസ് – 2 ബി
 
🟥 പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദ് റെഡ് ക്രോസും ചേർന്ന് ഏർപ്പെടുത്തിയ ദേശീയ മാധ്യമ പുരസ്കാരങ്ങളിലെ ഒന്നാം സ്ഥാനം (ഒരു ലക്ഷം ₹) ലേഖന വിഭാഗത്തിൽ നേടിയത് ?
ഐശ്വര്യ മൊഹന്തി (ദ് ഇന്ത്യൻ എക്സ്പ്രസ്)
 
🟥 പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദ് റെഡ് ക്രോസും ചേർന്ന് ഏർപ്പെടുത്തിയ ദേശീയ മാധ്യമ പുരസ്കാരങ്ങളിലെ ഒന്നാം സ്ഥാനം (ഒരു ലക്ഷം ₹) ഫോട്ടോഗ്രാഫി വിഭാഗത്തിൽ നേടിയത് ?
പി.പി.ദീപു (ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ്)
 
🟥 നിലവിൽ ലോകത്ത് സ്ഥിരീകരിച്ച 20 തരം പകർച്ചപ്പനികളെയും പ്രതിരോധിക്കാൻ ഒരൊറ്റ വാക്സിൻ വികസിപ്പിച്ചത് ?
പെൻസിൽവാനിയ സർവകലാശാല ഗവേഷകർ, അമേരിക്ക
 
🟥 ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പരമോന്നത ബഹുമതിയായ സുവർണ കരടി പുരസ്കാരം നൽകി ആദരിക്കുന്നത് ആരെയാണ് ?
സ്റ്റീവൻ സ്പിൽബർഗ്
 
🟥 ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പൂച്ച  എന്ന ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത് ?
ഫ്ലോസി (26*), ലണ്ടൻ 
 
🟥 ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ.) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ?
പി. ടി. ഉഷ
 
🟥 സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഇ-ഗവേണൻസ് അവാർഡ് ലഭിച്ചത് ?
മലയാളം മിഷൻ 
 
🟥 മാതൃഭാഷാ പഠനത്തിനുള്ള ഏത് ഓൺലൈൻ പ്ലാറ്റ്ഫോമിനാണ് ഇ- ലേണിംഗ് വിഭാഗത്തിൽ അംഗീകാരം ലഭിച്ചത് ?
ഭൂമിമലയാളം ഓപ്പൺ ഓൺലൈൻ കോഴ്സ് 
 
🟥 മികച്ച വെബ്സൈറ്റിനുള്ള 2019-2021 ലെ സംസ്ഥാന സർക്കാരിന്റെ ഇ-ഗവേണൻസ് അവാർഡ് ലഭിച്ചത് ?
കുടുംബശ്രീ 
 
🟥 കോവിഡ് കാലത്ത് വയോജനസുരക്ഷയ്ക്ക് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള എം-ഗവേണൻസ് അവാർഡ് ലഭിച്ചത് ?
കുടുംബശ്രീ 
 
🟥 പരിസ്ഥിതി പ്രവർത്തകനും എം.പി.യുമായിരുന്ന കെ.വി.സുരേന്ദ്രനാഥിന്റെ പേരിൽ സി. അച്യുതമേനോൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് (10000₹)ലഭിച്ചത് ?
അംബികാസുതൻ മങ്ങാട് (കൃതി – എൻഡോസൾഫാൻ നിലവിളികൾ അവസാനിക്കുന്നില്ല)
 
🟥 അടുത്തിടെ പ്രസിദ്ധീകരണത്തിന്റെ 175-ആം വാർഷികം ആഘോഷിച്ച പത്രം ?
രാജ്യസമാചാരം
 
🟥 അഷ്ടമുടിക്കായലിൽ ശനിയാഴ്ച(26 Nov) നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഫൈനലിലടക്കം ഈ സീസണിലെ 12 മത്സരങ്ങളിലായി 116 പോയന്റ് നേടി ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL) ജേതാക്കളായത് ?
മഹാദേവികാട് കാട്ടിൽതെക്കേതിൽ വള്ളം തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (25 ലക്ഷം ₹)
 
🟥 CBL ൽ രണ്ടാം സ്ഥാനം നേടിയത് ?
കൈപ്പുഴമുട്ട് എൻ.സി.ഡി.സി. ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ (15 ലക്ഷം ₹)
 
🟥 പ്രസിഡന്റ്സ് ട്രോഫി നേടിയത് ?
നടുഭാഗം ചുണ്ടൻ (5 ലക്ഷം ₹, ട്രോഫിയും)
  ♦️രണ്ടാംസ്ഥാനം: മഹാദേവികാട് കാട്ടിൽ തെക്കേതിലിനും(മൂന്നുലക്ഷം ₹). മൂന്നാംസ്ഥാനം: ചമ്പക്കുളം ചുണ്ടനും(ഒരു ലക്ഷം ₹)
 
 
 
    
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x