FREE PSC TALKZ

NOVEMBER 26: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 ദേശീയ ക്ഷീര ദിനം ആചരിക്കുന്നത് ?
നവംബർ 26
  ♦️പാലുൽപാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് കൈപിടിച്ചുയർത്തിയ കാർഷികമുന്നേറ്റമായ ധവളവിപ്ലവത്തിന്റെ നായകൻ ഡോ. വർഗീസ് കുര്യന്റെ ജന്മദിനം
 
🟥 ഭരണഘടനാ ദിനം(സംവിധാൻ ദിവസ്) ആചരിക്കുന്നത് ?
നവംബർ 26 
 ♦️ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണാർത്ഥം എല്ലാ വർഷവും നവംബർ 26 ന് ഭരണഘടനാ ദിനമായി ആചരിക്കുന്നു.
 
🟥 അടുത്തിടെ പ്രൊജക്റ്റ് 15 ബി സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറിന്റെ രണ്ടാമത്തെ കപ്പൽ മോർമുഗാവോ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി. കപ്പൽ നിർമിച്ചത് ?
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ്
 
🟥 ഓപ്പറേഷൻ ടർട്ട്ഷീൽഡ് ആരംഭിച്ച രാജ്യം ?
ഇന്ത്യ 
 
🟥 അനീമിയ നിർമ്മാർജ്ജന പദ്ധതിയായ അംലൻ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
ഒഡീഷ
 
🟥 സംസ്ഥാനത്തെ ഇന്റേണൽ ഓഡിറ്റ് വകുപ്പുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുകയും കാര്യക്ഷമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ ആദ്യമായി ഡയറക്ടർ ജനറൽ ഓഫ് ഓഡിറ്റിന്റെ റോൾ സൃഷ്ടിച്ച സംസ്ഥാനം ?
തമിഴ്നാട് 
 
🟥 ഗഗൻയാനിന്റെ ഭാഗമായി ഐ.എസ്.ആർ.ഒ. പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. പരീക്ഷണത്തിന്റെ പേര് ?
ഇന്റഗ്രേറ്റഡ് മെയിൻ പാരച്യൂട്ട് എയർഡ്രോപ് ടെസ്റ്റ്
 
🟥 ഇന്റഗ്രേറ്റഡ് മെയിൻ പാരച്യൂട്ട് എയർഡ്രോപ് ടെസ്റ്റ് നടന്നത് ?
തിരുവനന്തപുരം വി.എസ്.എസ്.സി.യുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ഝാൻസിയിൽ
 
🟥 ഭൗമനിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് ഉൾപ്പെടെ 9 ഉപഗ്രഹങ്ങളുമായി നവംബർ 26, 2022ൽ കുതിച്ചുയരുന്ന റോക്കറ്റ് ?
പിഎസ്എൽവി-സി 54
 
🟥 പിഎസ്എൽവി-സി 54 ഭ്രമണപഥത്തിൽ എത്തിക്കുന്ന ഉപഗ്രഹങ്ങൾ ?
ഭൗമനിരീക്ഷണ ഉപഗ്രഹം-6 (ഇഒഎസ്-6). ഭൂട്ടാന്റെ ഉപഗ്രഹവും പിക്സൽ വികസിപ്പിച്ചെടുത്ത ‘ആനന്ദ്’ എന്ന ഉപഗ്രഹവും ബഹിരാകാശ സ്റ്റാർട്ടപ്പായ ധ്രുവ സ്പേസിന്റെ തൈബോൾട്ട് (2 ഉപഗ്രഹങ്ങൾ), അമേരിക്കയുടെ ആസ്ട്രോകാസ്റ്റിന്റെ 4 ഉപഗ്രഹങ്ങൾ 
 
🟥 കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചത് ?
ടി.വി. ഗോപാലകൃഷ്ണൻ (സംഗീതജ്ഞൻ),
സദനം കൃഷ്ണൻകുട്ടി(കഥകളി കലാകാരൻ), സരോജ വൈദ്യനാഥൻ, ദർശന ഝാവേരി, ഛന്നുലാൽ മിശ്ര, എ.കെ.സി. നടരാജൻ, സ്വപൻ ചൗധരി, മാലിനി രജുർകർ, തീജൻ ഭായി, ഭരത് ഗുപ്ത
 
🟥 കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെലോഷിപ്പ് പുരസ്കാരത്തുക ?
മൂന്നു ലക്ഷം ₹, താമ്രപത്രവും
 
🟥 2019, 2020, 2021 വർഷങ്ങളിലെ സംഗീതനാടക അക്കാദമി പുരസ്ക്കാരങ്ങൾ ലഭിച്ചത് ?
പെരുവനം കുട്ടൻ മാരാർ, ഇഞ്ചക്കാട്ട് രാമചന്ദ്രൻ പിള്ള, പാലാ സി.കെ. രാമചന്ദ്രൻ, തിരുവനന്തപുരം വി. സുരേന്ദ്രൻ, കോട്ടക്കൽ നന്ദകുമാരൻ നായർ, കലാമണ്ഡലം ഗിരിജ, നിർമലാ പണിക്കർ, നീനാ പ്രസാദ്
 
🟥 സാമൂഹിക മാധ്യമമായ ട്വിറ്ററിൽ ഉപയോക്താവിന്റെ ആധികാരികത ഉറപ്പിക്കുന്നതിന് പരിഷ്ക്കരിച്ച രീതി ?
കമ്പനി അക്കൗണ്ടുകൾക്ക് സ്വർണനിറത്തിലും സർക്കാർ അക്കൗണ്ടുകൾക്ക് ചാരനിറത്തിലും സെലിബ്രിറ്റികൾക്ക് നീലനിറത്തിലുമുള്ള അടയാളം
 
🟥 2002-ലെ പ്രിൻസ് ഓഫ് ഓസ്ട്രിയ പുരസ്ക്കാരവും 2009-ൽ ആജീവനാന്ത സംഭാവനകൾക്കുള്ള ഗ്രിഫിൻ പോയട്രി പുരസ്ക്കാരവും നേടിയിട്ടുള്ള അടുത്തിടെ അന്തരിച്ച പ്രശസ്ത ജർമൻ എഴുത്തുകാരൻ ?
ഹാൻസ് മാഗ്നസ് എൻ സെൻസ്ബർഗർ(93)
 
🟥 പാകിസ്ഥാൻ കരസേനയുടെ പുതിയ മേധാവിയായി നിയമിതനായ മുൻ ഐഎസ്ഐ മേധാവി ?
ലഫ്റ്റനന്റ് ജനറൽ സയ്യിദ് അസിം മുനീർ
 
🟥 രാജാവ് സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത് ആരെയാണ് ?
അൻവർ ഇബ്രാഹിം (75)
 
🟥 ലോകത്താകമാനം അഞ്ചാംപനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗം ആഗോള ആരോഗ്യ ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പ് നൽകിയത് ?
ലോകാരോഗ്യ സംഘടന
 
🟥 ഓഗ്മെന്റഡ് റിയാലിറ്റി, വെർച്ച്വൽ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇന്റർനെറ്റിലെ ത്രിമാന സാങ്കൽപിക ലോകമായ മെറ്റാവേഴ്സിൽ രാജ്യത്തിന്റെ പകർപ്പുണ്ടാക്കാൻ പദ്ധതിയിട്ട രാജ്യം ?
ടുവാലു 
 
🟥 2022 നവംബറിൽ അന്തരിച്ച പ്രമുഖ മലയാള സാഹിത്യകാരൻ ? 
സതീഷ് ബാബു പയ്യന്നൂർ
(ചെറുകഥ-പേരമരം)
 
🟥 രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ മലയാളി ?
തൃശൂർ മണ്ണുത്തി സ്വദേശി വിനു പ്രഭാകർ (ബോട്സ്വാന ക്രിക്കറ്റ് ടീം)
 
🟥 ട്വന്റി20 ലോകകപ്പിനുള്ള ആഫ്രിക്കൻ മേഖലാ യോഗ്യതാ മത്സരത്തിൽ വിനു പ്രഭാകർ സെഞ്ചുറി നേടിയത് ഏത് ടീമിനെതിരെ ?
സെയിന്റ് ഹെലേന
 
    
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x