FREE PSC TALKZ

NOVEMBER 25: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 കേരള ഫിഷറീസ് സർവകലാശാലയുടെ (കുഫോസ്) ഇടക്കാല വൈസ് ചാൻസലറായി അടുത്തിടെ നിയമിതയായത് ? 
ഡോ. എം. റോസലിൻഡ് ജോർജ്
 
🟥 കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തുന്ന സൗജന്യ ജൂഡോ പരിശീലന പദ്ധതി ?
ജൂഡോക ( ആരംഭിച്ചത് – തിരുവനന്തപുരം)
 
🟥 ഫാം ജേണലിസ്റ്റ് ഫോറം ഏർപ്പെടുത്തിയ ആർ. ഹേലി സ്മാരക പുരസ്കാരം നേടിയ മന്ത്രി ?
 കെ.കൃഷ്ണൻകുട്ടി (10,001 ₹, അലങ്കാരത്തലപ്പാവും അടങ്ങിയതാണ് പുരസ്ക്കാരം.)
 
🟥 സത്യൻ സ്മൃതി പുരസ്കാരത്തിന്(10001 ₹) അർഹനായ ചലച്ചിത്ര നടൻ ?
ജഗതി ശ്രീകുമാർ 
 
🟥 സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ചെയർമാനായി നിയമിതനായത് ?
ടി. കെ. ജോസ്
 
🟥 റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനമായത് ?
കേരളം 
 (ഇന്ത്യൻ സംസ്ഥാനങ്ങളിൽ തന്നെ ഒന്നാം സ്ഥാനം തമിഴ്‌നാട്; 2.ഗുജറാത്ത്, 3. മഹാരാഷ്ട്ര)
 
🟥 ഒഡീഷയിലെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് ഏത് മിസൈലിന്റെ ആണ് പരിശീലന വിക്ഷേപണം ഇന്ത്യ വിജയകരമായി നടത്തിയത് ?
അഗ്നി 3 (nuclear-capable Intermediate Range Ballistic Missile (IRBM))
 
🟥 ഡെങ്കിപ്പനിക്കെതിരെ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അനുമതി നൽകി. ആരുമായി ചേർന്നാണ് ഐ.സി.എം.ആർ. വാക്സിൻ നിർമിക്കുന്നത് ?
പാനേഷ്യ ബയോടെക്ക്
 
🟥 ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് അടുത്തിടെ ഏത് രാജ്യത്തിന്റെ പാർലമെന്റ് ആണ് അനുമതി നൽകിയത് ?
ഓസ്ട്രേലിയ 
 
🟥 ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിന്റെ എട്ടാമത് എഡിഷൻ “ഗരുഡ ശക്തി” വേദിയാകുന്നത് ?
കരവാങ്, ഇന്തോനേഷ്യ 
 
🟥 നേപ്പാൾ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ?
പ്രധാനമന്ത്രി ഷേർ ബഹദുർ ദ്യുബയുടെ നേപ്പാളി കോൺഗ്രസ് പാർട്ടി
 
🟥 ആഗോള തലത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നതും അപകീർത്തികരവും വിവേചനപരവുമാണെന്ന പ്രതിഷേധത്തെ തുടർന്ന് മങ്കിപോക്സിന്റെ പേര് എന്തായിട്ടാണ് ലോകാരോഗ്യ സംഘടന മാറ്റുന്നത് ?
എംപോക്സ്
 
🟥 മോട്ടോർ സൈക്കിൾ അപകടത്തിൽ വലതുകാൽ നഷ്ടപ്പെട്ട ജോൺ മക്ഫോൾ അടുത്തിടെ എങ്ങനെയാണ് പ്രശസ്തനാവുന്നത് ?
യൂറോപ്യൻ സ്പേസ് ഏജൻസി ബഹിരാകാശ യാത്രയ്ക്ക് തിരഞ്ഞെടുത്തു
 
🟥 പ്രശസ്തമായ ഡോ. അബ്ദുൽ കലാം സേവാ പുരസ്കാരം ലഭിച്ചത് ? 
രവികുമാർ സാഗർ
 
🟥 ഡോ. അബ്ദുൽ കലാം സേവാ പുരസ്കാരം നൽകുന്നത് ?
വന്ദേ ഭാരത് ഫൗണ്ടേഷനും ലീഡ് ഇന്ത്യ ഫൗണ്ടേഷനും ചേർന്ന്
 
🟥 ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന കരാട്ടെ 1 സീരീസ് എ യിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനായത് ?
പ്രണയ് ശർമ (പുരുഷന്മാരുടെ 67 കിലോഗ്രാം കുമിത്തെ ഫൈനലിൽ ഉക്രെയ്‌നിന്റെ ഡേവിഡ് യാനോവ്‌സ്‌കിയെ പരാജയപ്പെടുത്തി)
 
🟥 അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് നേടിയ പോർച്ചുഗൽ താരം ?
ക്രിസ്റ്റ്യാനോ റൊണാൾഡോ 
(2006,2010, 2014, 2018,2022)
 
 
 
    
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x