FREE PSC TALKZ

NOVEMBER 24: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 1671-ൽ സരാഘട്ട് യുദ്ധത്തിൽ ബ്രഹ്മപുത്രയുടെ തീരത്ത് മുഗൾ സൈന്യത്തെ പരാജയപ്പെടുത്തിയ അഹോം ജനറൽ ലചിത് ബോർഫുകനോടുള്ള ആദരസൂചകമായി എല്ലാ വർഷവും ലച്ചിത് ദിവസ് ആചരിക്കുന്നത് ?
നവംബർ 24
 
🟥 നവംബർ 23-25 വരെ ന്യൂഡൽഹിയിൽ ലച്ചിത് ദിവസ് സംഘടിപ്പിക്കുന്നത് ?
അസം സർക്കാർ 
 
🟥 നിലക്കടല ഉത്സവം (കടലേകൈ പരിഷെ) ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
കർണാടക (‘Kadalekai Parishe’)
 
🟥 തമിഴ്‌നാട് ആദ്യ ജൈവവൈവിധ്യ പൈതൃകകേന്ദ്രം ആയി പ്രഖ്യാപിച്ചത് ഏത് ഗ്രാമത്തെയാണ് ?
അരിട്ടപ്പട്ടി ഗ്രാമം
 
🟥 ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതനായത് ?
സുബ്രത് കുമാർ
 
🟥 ഭാരതത്തിന്റെ ചരിത്രം പൊളിച്ചെഴുതാൻ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ) തയ്യാറാക്കിയ പദ്ധതി ?
കോംപ്രിഹൻസീവ് ഹിസ്റ്ററി ഓഫ് ഇന്ത്യ
 
🟥 വന്യജീവി കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്ന രാജ്യത്തെ ആദ്യത്തെ ഡോഗ് സ്ക്വാഡായ ‘കെ 9’ ലെ അംഗമായിരുന്ന നായ ഓർമയായി. പേര് ?
സോർബ (12-year-old male Belgian Malinois)
 
🟥 ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ആയി നിയമിതനായത് ?
ചന്ദ്രു അയ്യർ
 
🟥 തുടർച്ചയായ വിജയകരമായ 200ആം വിക്ഷേപണം ആഘോഷിച്ച തദ്ദേശീയമായ സൗണ്ടിങ് റോക്കറ്റ് ?
രോഹിണി (RH200)
 
🟥 ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (OECD) 2022-ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രതീക്ഷിച്ച വളർച്ചാ നിരക്ക് 6.9% എന്ന മുൻ പ്രവചനത്തിൽ നിന്ന് എത്രയായാണ് കുറച്ചത് ?
6.6%
 
🟥 യു എൻ സ്ത്രീകൾക്കെതിരായ അതിക്രമ ഉന്മൂലന ദിനമായി ആചരിക്കുന്നത് ?
നവംബർ 25
 
🟥 ചന്ദ്രനിൽ നിന്നും ഭൂമിയുടെ ചിത്രം പകർത്തി അയച്ച അടുത്തിടെ നാസ വിക്ഷേപിച്ച ഉപഗ്രഹം ?
ആർട്ടെമിസ്
 
🟥 പി.ജെ. ആന്റണി സ്മാരക നാടക -സിനിമ അഭിനയ പ്രതിഭ അവാർഡ് (20001 ₹) ലഭിച്ചത് ?
പൗളി വൽസൻ
 
🟥 റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം തൊഴിലാളികളുടെ പ്രതിദിന വേതന തിരക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?
കേരളം (837.3 ₹)
 ♦️ ഏറ്റവും കുറവ് -ത്രിപുര (250₹)
 
🟥 ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തിയ, സത്യജിത്ത് റായിയുടെ ചെറുകഥയെ ആസ്പദമാക്കി ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത ചലച്ചിത്രം ?
ദ സ്റ്റോറി ടെല്ലർ
 
🟥 സ്വയംവരം സിനിമയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഡോക്യുമെന്ററി ?
ദ ജേർണി:സ്വയംവരം അറ്റ് ഫിഫ്റ്റി
 
🟥 ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ദുബാ യ് ഗാല (ഗൾഫ് ആർട്സ് ആൻഡ് ലീഡർഷിപ് അക്കാദമി) അവാർഡ് (ഒരു ലക്ഷം ₹) നേടിയത് ?
അടൂർ ഗോപാലകൃഷ്ണൻ 
 
🟥 മികച്ച ചലച്ചിത്ര പഠന ത്തിനുള്ള പുരസ്കാരത്തിന് (50,000 ₹) അർഹമായ കഥാകൃത്ത് ജോൺ സാമുവൽ രചിച്ച പുസ്തകം ?
സിനിമയുടെ ശരീരം
 
🟥 പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ ചിലന്തിക്ക് നൽകിയിരിക്കുന്ന പേര് ?
കെലവാകജു സഹ്യാദ്രി
 
🟥 ഖത്തറിൽ നടക്കുന്ന പുരുഷ ഫുട്ബോൾ ലോകകപ്പ് നിയന്ത്രിച്ച് ചരിത്രം കുറിച്ച ഫ്രഞ്ച് വനിത ?
സ്റ്റീഫൻ ഫ്രാപ്പാർട്ട്
 
🟥 ലോകകപ്പിലെ പ്രായം കുറഞ്ഞ മൂന്നാമത്തെ ഗോൾ സ്കോറർ ആയി മാറിയ സ്പാനിഷ് താരം ?
ഗാവി (18വയസ്)
 1. പെലെ
 2. മാനുവൽ റൊസാസ
 3. ഗാവി
 
🟥 ഫ്രാൻസിനു വേണ്ടി കൂടുതൽ ഗോൾ എന്ന തിയറി ഹെൻറിയുടെ റെക്കോഡിനൊപ്പമെത്തിയ താരം ?
ഒളിവർ ജിറൂഡ് (51 ഗോളുകൾ)
 
 
    
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x