FREE PSC TALKZ

NOVEMBER 22: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 2022 നവംബർ 21ന് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് ?
ജാവ, ഇന്തോനേഷ്യ 
 
🟥 കസാക്കിസ്ഥാന്റെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ?
കാസിം ജോമാർട്ട് ടോകയേവ്
 
🟥 Nalanda – Until we meet again എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ഗൗതം ബോരാ
 
🟥 2022 ലെ നെറ്റ്‌വർക്ക് റെഡിനസ് ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം ?
61 (1. യുഎസ്എ, 2. സിംഗപ്പൂർ, 3. സ്വീഡൻ)
 
🟥 2022 ലെ നോർഡ്പാസ്സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാസ് വേർഡ് ?
Password
 
🟥 മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതകഥ പറയുന്ന സിനിമ ?
മേം രഹൂം യാ നാ രഹം യേ ദേശ് രഹ്ന ചാഹിയേ
 
🟥 മലയാളിയായ മാധ്യമപ്രവർത്തകൻ ഉല്ലേഖ് എൻ. പി. യുടെ ഏത് പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ?
ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷൻ ആൻഡ് പാരഡോക്സ്
 
🟥 സിനിമയിൽ വാജ്പേയിയുടെ വേഷം അവതരിപ്പിക്കുന്നത് ?
പങ്കജ് ത്രിപാഠി 
 
🟥 ഇന്ത്യയിൽ ആദ്യമായ് “Street Circuit Car Racing” ആരംഭിക്കുന്നത് എവിടെയാണ് ?
ഹൈദരാബാദ് 
 
🟥 സ്ത്രീകളെ അസഭ്യം പറഞ്ഞ് അപമാനിക്കുന്നത് പരസ്യമായിട്ടല്ലെങ്കിലും ക്രിമിനൽ കുറ്റം തന്നെയാണെന്ന് പ്രസ്താവിച്ചത് ?
മദ്രാസ് ഹൈക്കോടതി 
 
🟥 ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ (IBDF) പ്രസിഡന്റ് ആയി തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ?
കെ. മാധവൻ
 
🟥 ഐഎഫ്എഫ്‌ഐയിൽ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
ചിരഞ്ജീവി
 
🟥 അഞ്ചുദിവസം നീളുന്ന ആറാം ജയ്പൂർ സാഹിത്യോത്സവം തുടങ്ങുന്നത് ?
ജനുവരി 19, 2023
 
🟥 ഗുഡ് ഗവേണൻസ് അവാർഡ് നൽകാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം ?
ഹരിയാന 
 
🟥 അടുത്തിടെ ഏത് സംസ്ഥാന സർക്കാരാണ് സ്വാതന്ത്ര്യ സമര സേനാനികളുടെ പെൻഷൻ 10,000 ₹ നിന്ന് പ്രതിമാസം 20,000 ₹ ആക്കി വർദ്ധിപ്പിച്ചത് ?
മഹാരാഷ്ട്ര
 
🟥 ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചീഫ് സയന്റിസ്റ്റ് സ്ഥാനത്തു നിന്ന് ഒഴിയുന്ന പ്രമുഖ ആരോഗ്യ വിദഗ്ധ ?
ഡോ. സൗമ്യ സ്വാമിനാഥൻ
 
🟥 അടുത്തവർഷം ഇന്ത്യയുടെ വളർച്ച ആറുശതമാനത്തിൽ താഴെയാകുമെന്ന് (5.9%) നിരീക്ഷിച്ചത് ?
ഗോൾഡ്മാൻ സാക്സ് റിപ്പോർട്ട്
 
🟥 നോർവേയുടെ കാസ്പർ റൂഡിനെ തോൽപ്പിച്ച് 2022 ലെ പുരുഷ സിംഗിൾസ് ഫൈനലിൽ വിജയിയായത് ?
നൊവാക് ദ്യോക്കോവിച്ച് 
 
🟥 അബുദാബി ഗ്രാൻപ്രിയിലും ചാമ്പ്യൻ ആയ റെഡ്ബുള്ളിന്റെ ഫോർമുല വൺ താരം ?
മാക്സ് വെസ്റ്റപ്പൻ
 
🟥 ഇൻസ്റ്റഗ്രാമിൽ 50 കോടി ഫോളോവേഴ്സുള്ള ആദ്യ വ്യക്തിയായി മാറിയത് ?
ക്രിസ്ത്യാനോ റൊണാൾഡോ
 
🟥 ലിസ്റ്റ് എ ക്രിക്കറ്റിൽ ലോകത്തെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ കണ്ടെത്തിയത് ?
നാരായൺ ജഗദീഷൻ (തമിഴ്നാട്)
 ♦️വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ 141 പന്തിൽ 277 റൺസ്
 
🟥 തുടർച്ചയായ അഞ്ചാം സെഞ്ചുറി നേടിയതോടെ നാരായൺ ജഗദീഷൻ ആരുടെ റെക്കോർഡ് ആണ് മറികടന്നത് ?
2015 ഏകദിനത്തിൽ ശ്രീലങ്കയുടെ കുമാർ സംഗക്കാര കുറിച്ച തുടർച്ചയായി നാലു സെഞ്ചുറി
 
🟥 സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തർ ഫുട്ബോൾ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കാതിരുന്ന രാജ്യം ?
ഇറാൻ
 
🟥 ആദ്യത്തെതും ഏറ്റവും മികച്ചതുമായ സൗരോർജ വാണിജ്യ മത്സ്യബന്ധന ബോട്ടിനുള്ള ആഗോള അവാർഡ് കരസ്ഥമാക്കിയ കേരളം ആസ്ഥാനമായ നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്സ് വികസിപ്പിച്ച ബോട്ട് ?
സ്രാവ്
 
🟥 സർക്കാർ മേൽനോട്ടത്തിലുള്ള കേരളത്തിലെ ആദ്യത്തെ സർഫിങ് സ്കൂൾ ഉദ്ഘാടനം ചെയ്തത് ?
ബേപ്പൂർ ഗോതീശ്വരം ബീച്ച്, (ഉദ്ഘാടനം -പി. എ. മുഹമ്മദ് റിയാസ് )
 
🟥 2018 ലെ പ്രളയം തടയുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചെന്ന ഓഡിറ്റ് റിപ്പോർട്ട് തയാറാക്കിയ സംഘത്തിന് ലഭിച്ച പുരസ്കാരം ?
കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പുരസ്കാരം 
 
🟥 വള്ളത്തോൾ വിദ്യാപീഠത്തിന്റെ സാഹിത്യമഞ്ജരി പുരസ്കാരത്തിന് അർഹനായത് ?
ഡോ. അജിതൻ മേനോത്ത് (10000₹, പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം)
 
    
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x