FREE PSC TALKZ

NOVEMBER 19: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 ദേശീയോദ്ഗ്രഥന ദിനം ആചരിക്കുന്നത് ?
നവംബർ 19 (ഇന്ദിരാഗാന്ധിയുടെ ജന്മവാർഷികം)
 
🟥 ആൻറിബയോട്ടിക് അല്ലെങ്കിൽ ആന്റിമൈക്രോബയൽ പ്രതിരോധത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലോക ആന്റിമൈക്രോബയൽ അവബോധം വാരം ആചരിക്കുന്നത് ?
നവംബർ 18-24
 
🟥 2022 ലെ ലോക ടോയ്‌ലറ്റ് ദിനത്തിന്റെ(നവംബർ 19) പ്രമേയം ?
ശുചിത്വവും ഭൂഗർഭജലവും
 
🟥 The Light We Carry എന്ന പുസ്തകത്തിന്റെ രചയിതാവ് ?
മിഷേൽ ഒബാമ 
 
🟥 ലൊസാഞ്ചലസിലെ ആദ്യ ആഫ്രിക്കൻ വംശജയായ മേയർ ആയി നിയമിതയായത് ?
കാരൻ ബാസ്
 
🟥 അടുത്തിടെ ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പിന്തുണ ആവർത്തിച്ച രാജ്യം ?
ബ്രിട്ടൺ
 
🟥 കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചത് ?
പാരീസ്, ഫ്രാൻസ് 
 
🟥 ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീൽ ഉൽപാദക രാജ്യം ആയത് ?
ഇന്ത്യ (1. ചൈന)
 
🟥 ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഏത് രാജ്യത്തിന്റെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ അന്താരാഷ്ട്ര നിരീക്ഷകനായാണ് ക്ഷണിച്ചത് ?
നേപ്പാൾ 
 ♦️ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ -രാജീവ് കുമാർ
 
🟥 ഡിജിറ്റൽ ശക്തി 4.0 ക്യാമ്പെയിൻ ആരംഭിച്ചത് ?
ദേശീയ വനിതാ കമ്മീഷൻ
 
🟥 വ്യക്തികളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പിഴവു പറ്റിയാൽ ബന്ധപ്പെട്ടവരിൽ നിന്ന് ഓരോ സംഭവത്തിനും എത്ര കോടി ₹ വരെ പിഴ ഈടാക്കാൻ ആണ് കേന്ദ്രസർക്കാർ ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ ബില്ലിന്റെ കരടിൽ പരാമർശിച്ചത് ?
500 കോടി ₹ വരെ
 
🟥 ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് സ്വകാര്യമേഖലയുടെ പ്രയാണത്തിന് തുടക്കം കുറിച്ച് വിജയകരമായി പരീക്ഷിച്ച റോക്കറ്റ് ?
വിക്രം എസ് (വിക്ഷേപിച്ചത്: 2022 നവംബർ 18ന്)
 
🟥 ചെറിയ ഉപഗ്രഹങ്ങളെ കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള ഏത് റോക്കറ്റിന്റെ പ്രാരംഭ രൂപം മാത്രമാണ് വിക്രം എസ് ?
വിക്രം -1 (സ്കൈറൂട്ട് എയ്റോസ്പേസ്)
 
🟥 യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, സ്റ്റാൻഡിനേവിയൻ രാജ്യങ്ങൾ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്ന ഏത് ദേശാടന പക്ഷിയെ ആണ് കേരളത്തിൽ തൃത്താലയിൽ ഭാരതപ്പുഴയോട് ചേർന്ന നിളാതടത്തിലെ നെൽവയലിൽ കണ്ടെത്തിയത് ?
യൂറോപ്യൻ ഹണി ബസാർഡ് (തേൻകൊതിച്ചി പരുന്ത്)
 
🟥 കടൽത്തിരമാലകളിൽ മുങ്ങിത്താണ് അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ ദക്ഷിണേന്ത്യയിൽ ആദ്യമായി റിമോട്ട് കൺട്രോൾ ഓപ്പറേറ്റഡ് ലൈഫ്ബോയ പരീക്ഷണ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത് ?
ആലപ്പുഴ 
 
🟥 2022 ലെ ഫിഫ ലോകകപ്പിൽ വിപണിമൂല്യത്തിൽ ഒന്നാമത് നിൽക്കുന്ന രാജ്യം ?
ഇംഗ്ലണ്ട് 
 
🟥 2022 ലെ ബില്ലി ജീൻ കിംഗ് ടെന്നീസ് കപ്പ് ജേതാക്കളായ രാജ്യം ?
സ്വിറ്റ്സർലൻഡ്
 
🟥 എടിപി (അസോസിയേഷൻ ഓഫ് ടെന്നീസ് പ്രൊഫഷണൽ) റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറുന്നത് ?
കാർലോസ് അൽകാരസ് (സ്പെയിൻ)
 
🟥 ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷന്റെ (ഐടിടിഎഫ്) അത്‌ലറ്റ്‌സ് കമ്മീഷനിൽ തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ താരം ?
അചന്ത ശരത് കമൽ
 
🟥 ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്റ് നടക്കുന്നത് ?
ബാങ്കോക്ക് 
 
🟥 ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്റിന്റെ സെമിഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ?
മനിക ബത്ര
 
 
 
    

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x