FREE PSC TALKZ

NOVEMBER 18: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 ശാസ്ത്ര ഗവേഷണ മേഖലയിലെ മികവിന് ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ നൽകുന്ന ഒരു ലക്ഷം ഡോളർ (~ 81 ലക്ഷം ₹) പുരസ്കാരത്തിന് അർഹരായത് ആരൊക്കെ ?
1. സുധീർ കൃഷ്ണസ്വാമി – ഹ്യൂമാനിറ്റീസ് 
2. പ്രൊഫ. മഹേഷ് കാക്ഡെ – ഗണിതശാസ്ത്രം 
3. പ്രൊഫ. സുമൻ ചക്രവർത്തി – എൻജിനീയറിങ് & കമ്പ്യുട്ടർ സയൻസ് 
4. പ്രൊഫ. വിദിത വൈദ്യ – ലൈഫ് സയൻസസ്
5. പ്രൊഫ. നിസിം ഖാനേക്കർ- ഫിസിക്കൽ സയൻസ്
6. പ്രൊഫ.രോഹിണി പാണ്ഡെ -സോഷ്യൽ സയൻസ്
 
🟥 നരവംശ ശാസ്ത്ര മേഖലയിൽ ആറ് പതിറ്റാണ്ടുകളായി സജീവമായിരുന്ന വ്യക്തി അന്തരിച്ചു. പേര് ?
പി ആർ ജി മാത്തൂർ എന്ന മാത്തൂർ പൊടികുളങ്ങര രാമസ്വാമി ഗോവിന്ദൻകുട്ടി (88)
 
🟥 പ്രാഥമിക ഗണിതശേഷി എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിന് കെ-ഡിസ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഏത് പദ്ധതിയാണ് മുഴുവൻ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നത് ?
മഞ്ചാടി 
 
🟥 സാക്ഷരത പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കിയ കാർത്യായനി അമ്മയുടെ
ജീവിതം ആസ്പദമാക്കി സെലിബ്രിറ്റി ഷെഫ് വികാസ് ഖന്ന രചിച്ച ചിത്രകഥാ പുസ്തകം ?
ബെയർഫൂട്ട് എംപ്രസ്
 
🟥 സാമൂഹികനീതി വകുപ്പിന്റെ ഈ വർഷത്തെ മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്ത് പുരസ്കാരം ലഭിച്ചത് ?
കണ്ണൂർ 
 
🟥 സാമൂഹികനീതി വകുപ്പിന്റെ ഈ വർഷത്തെ മികച്ച ഭിന്നശേഷി സൗഹൃദ ഭരണകൂടം
പുരസ്കാരം ലഭിച്ചത് ?
കോഴിക്കോട് 
 
🟥 സാമൂഹികനീതി വകുപ്പിന്റെ ഈ വർഷത്തെ മികച്ച ഭിന്നശേഷി സൗഹൃദ കോർപ്പറേഷൻ
പുരസ്കാരം ലഭിച്ചത് ?
തിരുവനന്തപുരം 
 
🟥 സാമൂഹികനീതി വകുപ്പിന്റെ ഈ വർഷത്തെ മികച്ച ബ്ലോക്ക് പഞ്ചായത്ത് പുരസ്കാരം ലഭിച്ചത് ?
നിലമ്പൂർ (മലപ്പുറം)
 
🟥 സാമൂഹികനീതി വകുപ്പിന്റെ ഈ വർഷത്തെ മികച്ച ഗ്രാമപഞ്ചായത്ത് പുരസ്കാരം ലഭിച്ചത് ?
അരിമ്പൂർ (തൃശൂർ)
 
🟥 പശ്ചിമ ബംഗാളിന്റെ 22 ആമത് ഗവർണർ ആയി നിയമിതനായ മലയാളിയായ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ?
സി. വി. ആനന്ദബോസ് (കോട്ടയം മാന്നാനം സ്വദേശി)
 
🟥കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതിയുടെ കൈതയ്ക്കൽ മഹാമുനി (11,111 ₹) പുരസ്കാരം ലഭിച്ചത് ?
ഡോ. എഴുമറ്റൂർ രാജരാജവർമ
(കവിതാസമാഹാരം – എഴുമറ്റൂരിന്റെ കവിതകൾ)
 
🟥 ദക്ഷിണാമൂർത്തി സംഗീതരത്ന പുരസ്കാരം നേടിയ ഗായകൻ ?
മധു ബാലകൃഷ്ണൻ
 
🟥 നിതി ആയോഗിന്റെ മുഴുവൻ സമയ അംഗമായി നിയമിക്കപ്പെട്ടത് ?
ഡോ. അരവിന്ദ് വിർമാനി
 
🟥 ഷെവലിയർ ഡി ലാ ലെജിയൻ ഡി ഹോണർ (നൈറ്റ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ) സമ്മാനിച്ചത് ആർക്കാണ് ?
സുമീത് ആനന്ദ് (സമ്മാനിച്ചത് – ഇമ്മാനുവൽ ലെനൈൻ (ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ))
 
🟥 നവംബർ 19 മുതൽ ഡിസംബർ 6 വരെ അന്താരാഷ്ട്ര ഗീതാ മഹോത്സവം നടക്കുന്നത് ?
കുരുക്ഷേത്ര, ഹരിയാന
 
🟥 മൃഗസംരക്ഷണത്തിനായുള്ള കന്നുകാലി വാക്സിനുകൾ ഡ്രോൺ മുഖേന വിതരണം ചെയ്തത് ?
ടെക് ഈഗിൾ ,ഡ്രോൺ ഡെലിവറി സ്റ്റാർട്ടപ്പ്, അരുണാചൽ പ്രദേശ് 
 
🟥 ഇന്ത്യ ഏത് രാജ്യത്തോടൊപ്പം ആണ് LeadIT (Leadership for Industry Transition) Summit നടത്തിയത് ?
സ്വീഡൻ 
 
🟥 ഇന്ത്യൻ സമുദ്രാതിർത്തിയിൽ മലയാളി മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കടൽക്കൊല കേസിലെ പ്രതികളിലൊരാളായിരുന്ന ഇറ്റാലിയൻ നാവികൻ രചിച്ച പുസ്തകം ?
ദി അബ്ഡക്ഷൻ ഓഫ് ദി മറീൻ
(Writer- മാസിമിലിയാനോ ലത്തോറെ)
 
🟥 ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യയിലെ പുതിയ മേധാവിയും വൈസ് പ്രസിഡന്റുമായി നിയമിതയായത് ?
സന്ധ്യാ ദേവനാഥൻ
 ♦️2023 ജനുവരി ഒന്നിന് ചുമതലയേൽക്കും.
 
🟥 പ്രിൻസിപ്പിൾസ് ഓഫ് ബാസ്കറ്റ്ബോൾ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ ഇന്ത്യൻ ബാസ്കറ്റ്ബോളിലെ ഇതിഹാസ താരം അന്തരിച്ചു. പേര് ?
ഗുലാം അബ്ബാസ് മൊണ്ടസിർ (80)
 
🟥 ഗുവാഹത്തിയിൽ നടന്ന ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ ജേതാക്കളായത് ?
ഹരിയാന (2. തമിഴ്നാട്,3. ഉത്തർപ്രദേശ്… 5. കേരളം)
 
🟥 ഖത്തർ ലോകകപ്പിനുള്ള ബെൽജിയം ടീമിന്റെ വെൽനസ് റിക്കവറി തലവനായി നിയമിക്കപ്പെട്ട മലയാളി ?
വിനയ് മേനോൻ (കൊച്ചി സ്വദേശി)
 
 
 
    

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x