FREE PSC TALKZ

NOVEMBER 16: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനം ആഘോഷിക്കുന്നതിനായി എല്ലാ വർഷവും National Press Day ആചരിക്കുന്നത് ?
നവംബർ 16
 
🟥 അന്താരാഷ്ട്ര സഹിഷ്ണുതാ ദിനമായി ആചരിക്കുന്നത് ?
നവംബർ 16
 
🟥 ദേശീയ നവജാതശിശു വാരമായി ആഘോഷിക്കുന്നത് ?
നവംബർ 15 മുതൽ 21 വരെ
 
🟥 കോസ്റ്റൽ ഡിഫൻസ് എക്സർസൈസ് ആയ സീ വിജിൽ ന്റെ മൂന്നാം പതിപ്പ് തുടങ്ങിയത് ?
നവംബർ 15-ന്
 
🟥 ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ ബോട്ട് ?
എനർജി ഒബ്സർവർ
 
🟥 ലോക പര്യടനത്തിന്റെ ഭാഗമായി എനർജി ഒബ്സർവർ ബോട്ട് ഇന്ത്യയിൽ സന്ദർശിച്ച ഏക നഗരം ?
കൊച്ചി 
 
🟥 ഐക്യരാഷ്ട്ര സംഘടന അവതരിപ്പിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ആദ്യ ഫ്രഞ്ച് അംബാസഡർ പദവി ഉള്ളത് ?
എനർജി ഒബ്സർവർ
 
🟥 ഏതു വർഷത്തോടുകൂടിയാണ് കാർബൺ ബഹിർഗമനം പൂജ്യത്തിൽ എത്തിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നത് ?
2070
 
🟥 പരമ്പരാഗത കലകളെ പുനരുജ്ജീവിപ്പിക്കാൻ 2022 ൽ കരകൗശല നയം ആരംഭിച്ച
സംസ്ഥാനം ?
രാജസ്ഥാൻ 
 
🟥 2024ലെ പാരിസ് ഒളിമ്പിക്സിന്റെയും പാരാലിമ്പിക്സിന്റെയും ഭാഗ്യചിഹ്നമായി അവതരിപ്പിച്ചത് ?
ചുവന്ന ഫ്രീജിയൻ തൊപ്പികൾ
    ♦️ ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമപുതുക്കാനാണ് അക്കാലത്ത് പടയാളികൾ ധരിച്ചിരുന്ന ഫ്രീജിയൻ തൊപ്പികൾ ഭാഗ്യചിഹ്നമാക്കിയത്.
 
🟥 മൂല്യങ്ങളോടും ധാർമിക നിലവാരങ്ങളോടും പൊരുത്തപ്പെടാത്ത ചിത്രം അനുവദിക്കാനാകില്ലെന്നും പരാതി ലഭിച്ചതിനാൽ പാകിസ്ഥാൻ വിലക്ക് ഏർപ്പെടുത്തിയ അവരുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായ ചലച്ചിത്രം ?
ജോയ് ലാൻഡ് 
 
🟥 ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (IOA) അത്‌ലറ്റ്‌സ് കമ്മീഷൻ അംഗങ്ങൾ ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
മേരി കോം, പി വി സിന്ധു, മീരാഭായ് ചാനു, ഗഗൻ നരംഗ്
 
🟥 ദക്ഷിണ കൊറിയയിലെ ദേഗുവിൽ നടക്കുന്ന ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പ് 2022-ൽ മിക്സഡ് ടീം വിഭാഗത്തിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയത് ?
അർജുൻ ബാബുത, മെഹുലി ഘോഷ് 
 
🟥 2022 ലെ പാരാ ഷൂട്ടിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ മിക്‌സഡ് 50 മീറ്റർ പിസ്റ്റൾ ഇനത്തിൽ വെള്ളി മെഡൽ നേടിയത് ?
സിംഗ്‌രാജ്, മനീഷ് നർവാൾ, ദീപേന്ദർ സിംഗ് 
 
🟥 ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ തയ്യാറാക്കിയ 75 വനിതാ സംരംഭകരുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഇടം നേടിയത് ?
അശ്വതി വേണുഗോപാൽ (എഡ്യുടെക് സ്റ്റാർട്ടപ്പായ അവസർശാല യുടെ സ്ഥാപക)
 
🟥 പ്രശസ്ത കർണാടക സംഗീതജ്ഞനും തൃപ്പൂണിത്തുറ ഗവ. ആർ.എൽ.വി. കോളേജ് റിട്ട. പ്രൊഫസറുമായ വ്യക്തി അന്തരിച്ചു. പേര് ?
പ്രൊഫ. മാവേലിക്കര പി. സുബ്രഹ്മണ്യം (66)
 
🟥 ദേശീയ ജൂനിയർ അത്ലറ്റിക്സിൽ അണ്ടർ-16 10 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോഡോടെ സ്വർണം നേടിയ മലയാളി ?
കെ. കിരൺ
 
🟥 തപസ്യ കലാസാഹിത്യ വേദിയുടെ ലക്ഷം ₹യുടെ അക്കിത്തം സ്മാരക പുരസ്കാരം ലഭിച്ച ഗാനരചയിതാവ് ?
ശ്രീകുമാരൻ തമ്പി
 
🟥 ചെങ്ങന്നൂർ കഥകളി ആസ്വാദനക്കളരി ഗുരു ചെങ്ങന്നൂർ രാമൻപിള്ള ആശാന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഗുരു ചെങ്ങന്നൂർ സ്മാരക പുരസ്കാരത്തിന് അർഹനായത് ?
കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി (25000₹)
 
🟥 എം.ജി.സോമൻ സ്മാരക ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത് ?
കമൽഹാസൻ 
 ♦️അഞ്ചുലക്ഷം ₹, ഫലകവും മംഗളപത്രവും ആണ് അവാർഡ് 
 
 
    

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x