FREE PSC TALKZ

NOVEMBER 15: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 ജനജാതീയ ഗൗരവ് ദിവസ് ആയി ആചരിക്കുന്നത് ?
നവംബർ 15 (ബിർസ മുണ്ട യുടെ ജന്മദിനം)
 
🟥 “Nritya Katha: Dance Stories for Children” എന്ന പുസ്തകം രചിച്ച ഒഡീസി നർത്തകി ?
ജയ മെഹ്ത
 
🟥 പ്രസാർ ഭാരതിയുടെ പുതിയ സി.ഇ.ഒ ആയി നിയമിതനായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ?
ഗൗരവ് ദ്വിവേദി
 
🟥 കലാരംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചുകൊണ്ട് ബർമിങ്ഹാം സിറ്റി സർവകലാശാല നൽകുന്ന ഓണററി ഡോക്ടറേറ്റ് ലഭിക്കുന്ന ഇന്ത്യൻ ഗായകൻ ?
ശങ്കർ മഹാദേവൻ 
 
🟥 41-ാമത് ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയർ (ഐടിഎഫ്) ആരംഭിച്ചത് ?
പ്രഗതി മൈതാൻ, ന്യൂഡൽഹി
 
🟥 104-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ സൂപ്പർ ബാങ്കിംഗ് ആപ്പ് ?
യൂണിയൻ വ്യോം ആപ്പ്
 
🟥 അടുത്തിടെ ‘എലിഫന്റ് അഡോപ്ഷൻ സ്കീം’ അവതരിപ്പിച്ച തമിഴ്നാട്ടിലെ കടുവാ സങ്കേതം ?
ആനമല ടൈഗർ റിസർവ്
 
🟥 വേൾഡ് ജസ്റ്റിസ് പ്രോജക്ട് (ഡബ്ല്യുജെപി) എന്ന അന്താരാഷ്ട്ര സിവിൽ സൊസൈറ്റി ഓർഗനൈസേഷൻ പുറത്തിറക്കിയ റൂൾ ഓഫ് ലോ സൂചികയിൽ 140 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ?
77 (1. ഡെൻമാർക്ക് 2. നോർവെ 3. ഫിൻലൻഡ്..140. വെനസ്വേല)
 
🟥 ആഗോളതലത്തിലുള്ള മീഥേൻ വാതകത്തിന്റെ ഉദ്വമനം(emission) കണ്ടെത്താനും സർക്കാറുകൾക്ക് അവബോധം നൽകുന്നതിനുമായി ഐക്യരാഷ്ട്രസഭ തയ്യാറാക്കുന്ന ഉപഗ്രഹ അധിഷ്ഠിത സംവിധാനം ?
MARS (Methane Alert and Response System)
 
🟥 യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ?
കെ. പി. ജോർജ്
 
🟥 2022 ലെ ബെയ്ജിങ് ക്വീർ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സിനിമ ?
തിരക്കഥാകൃത്തും ഗാനരചയിതാവുമായ വരുൺ ഗ്രോവറിന്റെ ആദ്യ ഹ്രസ്വചിത്രം ‘കിസ്സ്’
 
🟥 ലോകചലച്ചിത്ര മേഖലയിലെ ആജീവനാന്ത സംഭാവനയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്കാരം ലഭിച്ച സ്പാനിഷ് സംവിധായകൻ ?
കാർലോസ് സൗറ(90)
 
🟥 സ്ലോവേനിയയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?
നതാസ പിർക്ക് മുസാർ
 
🟥 തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലിരിക്കുന്ന വ്യക്തി എന്ന നേട്ടം കൈവരിച്ചത് ?
പിണറായി വിജയൻ (മറികടന്നത് 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെ 2364 ദിവസത്തെ സി. അച്യുതമേനോന്റെ റെക്കോർഡ്)
 
🟥 സ്ക്രബ് ടൈഫസ് അഥവാ ചെളളുപനി റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല ?
ആലപ്പുഴ (രോഗം പരത്തുന്ന ബാക്ടീരിയ – ഒറിയൻഷ്യ സുസുഗാമി)
 
🟥 രവീന്ദ്രനാഥ ടാഗോറും ശ്രീനാരായണഗുരുവും കണ്ടുമുട്ടിയതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ദിവസം ?
2022 നവംബർ 15
 
🟥 ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ ഫിറ്റ് ഇന്ത്യ സ്‌കൂൾ വീക്ക് 2022-ന്റെ ചിഹ്നങ്ങൾ പുറത്തിറക്കി. പേരുകൾ ?
തൂഫാനും തൂഫാനിയും
 
🟥 2022-ൽ ജോർദാനിലെ അമാനിൽ നടന്ന ഏഷ്യൻ എലൈറ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ?
ശിവ ഥാപ്പ
 
🟥 ഇന്ത്യൻ ശത കോടിശ്വരൻ മുകേഷ് അംബാനി ഏറ്റെടുക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ടീം ?
ലിവർപൂൾ
 
🟥 കേന്ദ്ര കായികമന്ത്രാലയം പ്രഖ്യാപിച്ച ഇത്തവണത്തെ അർജുന അവാർഡ് ലഭിച്ച മലയാളി താരങ്ങൾ ?
1. എച്ച്. എസ്. പ്രണോയ് (ബാഡ്മിന്റൺ)
2. എൽദോസ് പോൾ (ട്രിപ്പിൾജമ്പ്)
 
🟥 രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന ലഭിച്ച ടേബിൾ ടെന്നിസ് താരം ?
അചന്ത ശരത് കമൽ
 
🟥 ദ്രോണാചാര്യ പുരസ്കാരം ലഭിച്ചത് ആർക്കെല്ലാം ?
1. ജീവൻ ജ്യോത് സിങ് തേജ (അമ്പെയ്ത്ത്)
2. മുഹമ്മദലി ഒമർ (ബോക്സിംഗ്)
3. സുമ ഷിരൂർ (പാരാ ഷൂട്ടിങ്)
4. സുജിത് മാൻ (ഗുസ്തി)
 
 
    
 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x