FREE PSC TALKZ

NOVEMBER 13: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 ദേശീയ പക്ഷി നിരീക്ഷണ ദിനം ആചരിക്കുന്നത് ?
നവംബർ 12
 
🟥 2022 നവംബറിൽ ആധാർ ചട്ടങ്ങളിൽ കേന്ദ്രം വരുത്തിയ ഭേദഗതി പ്രകാരം ആധാറിന്റെ അനുബന്ധ രേഖകൾ എത്ര വർഷത്തിലൊരിക്കലാണ് പുതുക്കേണ്ടത് ?
10
 
🟥 ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് നളിനിയടക്കമുള്ള ആറ് പ്രതികളെയും മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത് ഏത് കേസിലാണ് ?
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസ് 
 
🟥 വിമുക്തഭടന്മാരുടെ പെൻഷൻ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി നിലവിൽ വന്ന സ്കീം ?
സ്പർശ് (സിസ്റ്റം ഫോർ പെൻഷൻ അഡ്മിനിസ്ട്രേഷൻ രക്ഷ)
 
🟥 സ്വമേധയാ വിരമിച്ച ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) മുൻ ഡയറക്ടർ ?
ഡോ. രൺദീപ് ഗുലേറിയ
 
🟥ഉത്തരേന്ത്യയിലെ ആദ്യത്തെ ഹൈപ്പർ സ്കെയിൽ ഡാറ്റാ സെന്റർ( Yotta D1) ഉദ്ഘാടനം ചെയ്തത് ?
ഗ്രേറ്റർ നോയിഡ, ഉത്തർപ്രദേശ് 
 
🟥 ഇസ്ലാമിക് പഠനത്തിൽ കിങ് ഇന്റർ നാഷണൽ പുരസ്ക്കാരം ലഭിച്ചിട്ടുളള , പ്രമുഖ ഉർദു-ഇംഗ്ലീഷ് എഴുത്തുകാരൻ കൂടിയായ ഇസ്ലാമിക സാമ്പത്തിക വിദഗ്ധൻ കാലിഫോർണിയയിൽ അന്തരിച്ചു. പേര് ?
ഡോ. മുഹമ്മദ് നൈജാത്തുള്ള സിദ്ദിഖി (91)
 
🟥 19-ാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടി നടക്കുന്നത് ?
നോംപെൻ, കംബോഡിയ
 
🟥 ആസിയാനിൽ നിരീക്ഷക പദവി നൽകാൻ തീരുമാനമായ രാജ്യം ?
ഈസ്റ്റ് ടിമോർ
  ♦️ടിമോറിനെ 11-ാം അംഗമാക്കാൻ നേതാക്കൾ തത്വത്തിൽ അംഗീകാരം നൽകി.
 
🟥 നാവികസേനയുടെ രജതജൂബിലി ആഘോഷിക്കുന്ന പ്രഥമ സെയിൽ ട്രെയിനിങ് പായ്കപ്പൽ ?
ഐഎൻഎസ് തരംഗിണി 
(നിർമ്മാണം -ഗോവൻ ഷിപ്പ് യാർഡ്)
 
🟥 ഐഎൻഎസ് തരംഗിണിയുടെ ഏഴുമാസം നീണ്ടുനിന്ന ലോക പര്യടനം അറിയപ്പെടുന്ന പേര് ?
ലോകയാൻ 2022
 
🟥 അടുത്തിടെ മനുഷ്യാവകാശ കമ്മീഷൻ അംഗവും ക്രിമിനൽ അഭിഭാഷകനുമായ അഡ്വ കെ. എം. ഗംഗാധരൻ സ്മാരക പുരസ്കാരത്തിന് (25000₹) അർഹനായത് ?
ജസ്റ്റിസ് കെ ചന്ദ്രു
 
🟥 ശാസ്ത്രരംഗത്ത് നൽകിയ അതുല്യ സംഭാവനയ്ക്ക് ബ്രിട്ടീഷ് രാജവംശത്തിന്റെ റോയൽ ഓർഡർ ഓഫ് മെറിറ്റ് ലഭിച്ച ഇന്ത്യൻ വംശജനായ നൊബേൽ സമ്മാന ജേതാവ് ?
പ്രൊഫ. വെങ്കടരാമൻ രാമകൃഷ്ണൻ (2009 രസതന്ത്ര നൊബേൽ ജേതാവ്)

  (പ്രൊഫ. വെങ്കി രാമകൃഷ്ണൻ എന്നും അറിയപ്പെടുന്നതും ഇദ്ദേഹം തന്നെയാണ്.)

 

🟥 2027-ഓടെ പലിശരഹിത ബാങ്കിംഗ് സംവിധാനങ്ങളിലേക്ക് മാറാൻ തയ്യാറെടുക്കുന്ന രാജ്യം ?
പാകിസ്താൻ 
 
🟥 ബഹിരാകാശനിലയത്തിലേക്ക് ചരക്കുകളെത്തിക്കാനുള്ള കാർഗോ ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ച രാജ്യം ?
ചൈന (ടിയാൻഷു 5 പേടകത്തെ വഹിച്ചുകൊണ്ട് ലോങ്മാർച്ച് 7 വൈ6 റോക്കറ്റ് വെൻചാങ് ബഹിരാകാശ പര്യവേക്ഷണ നിലയത്തിൽ നിന്ന് കുതിച്ചുയർന്നത്)
 
🟥 കേരളത്തിലെ 142 പോലീസ് സ്റ്റേഷനുകൾ ബാല സൗഹൃദം ആക്കുന്നതിന് സഹകരിക്കുന്ന അന്താരാഷ്ട്ര സംഘടന ?
യൂനിസെഫ്
 
🟥 ട്രാക്ക് ഏഷ്യാ കപ്പ് 2022 സൈക്ലിംഗ് ടൂർണമെന്റിന് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ?
കേരളം 
 
🟥 ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.ഐ.) ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന മലയാള സിനിമകൾ ?
ശാന്തം, ഋതുഭേദം
 ♦️അന്തരിച്ച കെ.പി.എ.സി. ലളിത, പ്രതാപ് പോത്തൻ എന്നീ ചലച്ചിത്ര താരങ്ങളോടുള്ള ആദരസൂചകം ആയാണ് ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് 
 
🟥 സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ 1383 പോയിന്റുകളോടെ കിരീടം നേടിയത് ?
പാലക്കാട് (2. മലപ്പുറം, 3. കണ്ണൂർ)
 
🟥 അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) യുടെ ചെയർമാൻ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ന്യൂസിലൻഡ് സ്വദേശി ?
ഗ്രെഗ് ബാർക്ലെ
 
🟥 ഐ.സി.സി. ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ബി.സി.സി.ഐ. സെക്രട്ടറി ?
ജയ് ഷാ
 
 
 
    
 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x