FREE PSC TALKZ

NOVEMBER 11: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുൽ കലാം ആസാദിന്റെ ജന്മദിനത്തെ അനുസ്മരിച്ച് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ?
നവംബർ 11
 
🟥 ബഹിരാകാശ ഗവേഷണരംഗത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് വിജയകരമായി പരീക്ഷിച്ച ഇന്ത്യയിലെ ആദ്യ ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച റോക്കറ്റ് എഞ്ചിൻ ?
അഗ്നിലെറ്റ്
 
🟥 കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് പുറത്തുവിട്ട 2022 ലെ റിപ്പോർട്ട് പ്രകാരം ഏറ്റവും മലിനീകരിക്കപ്പെട്ട ഇന്ത്യൻ നഗരം ?
കതിഹാർ (ബീഹാർ)
 
🟥 പുള്ളിപ്പുലിയുടെ സാന്നിധ്യം പതിവായതോടെ അനിശ്ചിതകാലത്തേക്ക് അടച്ച കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രം ?
വൃന്ദാവൻ ഉദ്യാനം, മൈസൂരു
 
🟥 ബിംസ്റ്റെക്കിന്റെ അംഗരാജ്യങ്ങളിലെ കാർഷിക മന്ത്രിമാരുടെ രണ്ടാമത്തെ യോഗത്തിന് ആതിഥേയത്വം വഹിച്ചത് ?
ന്യൂഡൽഹി,ഇന്ത്യ
  (ബിംസ്റ്റെക്ക്- ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ)
 
🟥 2022 നവംബറിൽ പുറത്തുവിട്ട ഫോബ്സിന്റെ മികച്ച തൊഴിൽ ദാതാക്കളുടെ പട്ടികയിൽ ഒന്നാമതെത്തിയത് ?
സാംസങ്ങ് 
 
🟥 അമേരിക്കയിലെ മേരിലാൻഡ് സംസ്ഥാനത്തെ ലെഫ്റ്റനന്റ് ഗവർണർ ആവുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ വനിതയും ആദ്യ ഇന്ത്യൻ വംശജയും ആയത് ?
അരുണ മില്ലർ (58)
 
🟥 2023 ലെ വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ഇന്ത്യ 
  ♦️ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ പ്രസിഡന്റ് – ഉമർ ക്രെംലിയോവ്
  ♦️ഇന്ത്യൻ ബോക്സിംഗ് അസോസിയേഷൻ പ്രസിഡന്റ് – അജയ് സിംഗ്
 
🟥 ഡിസംബർ 11 മുതൽ 17 വരെ സ്പെയിനിലെ വലൻസിയയിൽ നടക്കുന്ന വനിതാ എഫ്‌ഐഎച്ച് നേഷൻസ് കപ്പിൽ ഇന്ത്യൻ ഹോക്കി ടീമിനെ നയിക്കുന്നത് ?
സവിത പൂനിയ
 
🟥 2022 ഫിഫ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ലോകകപ്പ് മുദ്രകൾ പതിച്ച നാണയങ്ങളും കറൻസികളും പുറത്തിറക്കിയ രാജ്യം ?
ഖത്തർ
 
🟥 ഉത്തരാർധഗോളത്തിലെ ശൈത്യകാലത്ത് നടക്കുന്ന ആദ്യ ലോകകപ്പ് എന്ന പ്രത്യേകത ഉള്ള ലോകകപ്പ് ?
ഖത്തർ ലോകകപ്പ്
 
🟥 അടുത്തിടെ അന്തരിച്ച 1971-ൽ ലഖ്‌നൗവിൽ വെച്ച് ഇന്ത്യയുടെ ആദ്യത്തെ വനിതാ ക്രിക്കറ്റ് ടൂർണമെന്റ് നടത്തിയ വ്യക്തി ?
മഹേന്ദ്ര കുമാർ ശർമ (75)
 
🟥 അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ 4000 റൺസ് തികയ്ക്കുന്ന ആദ്യ താരമായത് ?
വിരാട് കോഹ്‌ലി 
 
🟥 വ്യത്യസ്ത മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സംസ്ഥാന ശിശു വികസന വകുപ്പ് നൽകുന്ന പുരസ്കാരം ?
ഉജ്ജ്വല ബാല്യം പുരസ്കാരം
 
🟥 2022 നവംബറിൽ മഹാകവി കുമാരനാശാന്റെ ഏത് കൃതി പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ
ശതാബ്ദിയാഘോഷങ്ങൾക്കാണ് സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ തുടക്കം കുറിച്ചത് ?
ചണ്ഡാലഭിക്ഷുകി
 
🟥 ‘സർവേ പപ്പു’ എന്ന ആനക്കുട്ടി ഭാഗ്യ ചിഹ്നം ആയി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
ഡിജിറ്റൽ സർവേ
 
🟥 2022 നവംബറിൽ കേരള സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ വേദി ?
എറണാകുളം 
 
🟥 പരിസ്ഥിതി സമരനായകനും കേരള സർവകലാശാല സസ്യ ശാസ്ത്ര വിഭാഗം റീഡറുമായിരുന്ന അന്തരിച്ച ഡോ. ഖമറുദീന്റെ ഓർമയ്ക്കായി ഡോ. ഖമറുദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ( കെ.എഫ്.ബി.സി.) ഏർപ്പെടുത്തിയ മൂന്നാമത് ഡോ. ഖമറുദീൻ പരിസ്ഥിതി പുരസ്കാരം ലഭിച്ചത് ?
ദയാബായി (25,000 ₹)
 
 
 
    
 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x