FREE PSC TALKZ

NOVEMBER 09: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
🟥 കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരേ അന്താരാഷ്ട്ര ബോധവത്കരണ ദിനമായി ആചരിക്കണമെന്ന പ്രമേയത്തിന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ അംഗീകാരം ലഭിച്ചു. ഏത് ദിവസം ?
എല്ലാ വർഷവും നവംബർ 18 ന്
 
🟥 നിയമകമ്മിഷന്റെ പുതിയ ചെയർപേഴ്സണായി പുതിയ കേന്ദ്രസർക്കാർ നിയമിച്ച മുൻ കർണാടക ഹൈക്കോടതി ജഡ്ജി ?
ഋതുരാജ് അവസ്തി ( നിയമകമ്മിഷനിൽ ഉൾപ്പെട്ട മലയാളി -കേരള ഹൈക്കോടതി മുൻ ജഡ്ജി കെ. ടി. ശങ്കരൻ)
 
🟥 കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കഴിഞ്ഞ വർഷത്തെ ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചത് ?
സുസൻ ചാക്കോ (കൊല്ലം കുര്യാപ്പള്ളി), വി. എസ്. ഷീല റാണി (കിടങ്ങൂർ കോട്ടയം), ലിസി അച്ചൻകുഞ്ഞ് (കൊല്ലം നെടുമ്പന), എം. ബി. മുഹമ്മദ് കാസിം (ലക്ഷദ്വീപ്) തുടങ്ങി 50ഓളം പേർക്ക് 
 
🟥 ഈ വർഷത്തെ ഉത്തരാഖണ്ഡ് ഗൗരവ് സമ്മാൻ ലഭിച്ചത് ആർക്കെല്ലാം ?
1. അജിത് ഡോവൽ (ദേശീയ സുരക്ഷാ ഉപദേഷ്ടാവ്)
2. പ്രസൂൺ ജോഷി (സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർമാൻ)
3. ജനറൽ ബിപിൻ റാവത്ത് (മുൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്)
4. ഗിരീഷ് ചന്ദ്ര തിവാരി (കവി, എഴുത്തുകാരൻ)
5.വീരേൻ ദങ്‌വാൾ (പത്രപ്രവർത്തകൻ)
 
🟥 ബെംഗളൂരു സ്ഥാപകൻ കെംപഗൗഡയുടെ 108 അടി ഉയരവും 220 ടൺ ഭാരവും ഉള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യുന്നത് ?
നരേന്ദ്രമോദി, ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം
 
🟥 നവംബർ 11 ന് നരേന്ദ്രമോദി അനാച്ഛാദനം ചെയ്യുന്ന കെംപഗൗഡയുടെ വെങ്കല പ്രതിമ രൂപകൽപ്പന ചെയ്തത് ?
ശില്പിയും പത്മഭൂഷൺ ജേതാവുമായ രാം വന്ജി സുതാർ
  ♦️ ഏകതാ പ്രതിമയുടെ ശിൽപി 
 
🟥 ഗ്ലോബൽ സിസ്റ്റം ഫോർ ഗ്ലോബൽ അസോസിയേഷന്റെ (ജിഎസ്എംഎ) ഡെപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എയർടെൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ?
ഗോപാൽ വിറ്റൽ
 
🟥 ജിഎസ്എംഎയിൽ ഒരു തസ്തിക വഹിക്കുന്ന എത്രാമത്തെ ഇന്ത്യക്കാരനാണ് ഗോപാൽ വിറ്റൽ ?
2 (ഭാരതി എയർടെൽ സ്ഥാപകനും ചെയർമാനുമായ സുനിൽ ഭാരതി മിത്തൽ 2017-18ൽ GSMA ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.)
 
🟥 GSMA യുടെ ആസ്ഥാനം ?
ലണ്ടൻ, യുണൈറ്റഡ് കിംഗ്ഡം
 
🟥 ഫോർബ്‌സിന്റെ ലോകത്തിലെ ഏറ്റവും മികച്ച തൊഴിൽദാതാക്കളുടെ റാങ്കിംഗ് 2022 പ്രകാരം ആദ്യ 20 റാങ്കിംഗിൽ ഇടം നേടുന്ന ഏക ഇന്ത്യൻ സ്ഥാപനമായത് ?
റിലയൻസ് ഇൻഡസ്‌ട്രീസ് (20ആം സ്ഥാനം)
 
🟥 വെള്ളപ്പൊക്ക പ്രവചന പ്ലാറ്റ്ഫോമായ ‘ഫ്ലഡ്ഹബ്‘ ആരംഭിച്ചത് ?
ഗൂഗിൾ 
 
🟥 ഡിജിറ്റൽ പ്ലാറ്റ്ഫോ മുകളിൽ ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്ന ടൂൾ വികസിപ്പിച്ചതിന് ആമസോൺ ഗവേഷണ പുരസ്കാരം ലഭിച്ച ഇന്തോ അമേരിക്കൻ കംപ്യൂട്ടർ സയൻസ് പ്രൊഫസർ ?
പവിത്ര പ്രഭാകർ
 
🟥 E. K. Janaki Ammal: Life and Scientific Contributions എന്ന പുസ്തകത്തിന്റെ രചയിതാവ് ?
നിർമല ജെയിംസ്
 ♦️ഇന്ത്യയിലെ ആദ്യത്തെ വനിതാ സസ്യശാസ്ത്രജ്ഞയാണ് മലയാളിയായ ഇ. കെ. ജാനകി അമ്മാൾ
 
🟥 ഇന്ത്യയിലെ സ്വകാര്യസ്ഥാപനം വികസിപ്പിച്ച ആദ്യ റോക്കറ്റ് ?
വിക്രം-എസ് (ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയ്റോസ്പേസ്, ഹൈദരാബാദ്)
 
🟥 സ്കൈറൂട്ട് എയ്റോസ്പേസ് സി.ഇ.ഒ.യും സഹസ്ഥാപകനും ആരാണ് ?
പവൻകുമാർ ചന്ദന
 
🟥 വിക്രം-എസ് ഉപഗ്രഹ വിക്ഷേപണത്തിന്റെ ദൗത്യത്തിനു നൽകിയിരിക്കുന്ന പേര് ?
പ്രാരംഭ്
 
 
 
    
 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x