FREE PSC TALKZ

NOVEMBER 08: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 ലോക റേഡിയോഗ്രാഫി ദിനം ആചരിക്കുന്നത് ?
നവംബർ 8 (2012 മുതൽ)
 
🟥 ഈ വർഷത്തെ ലോക റേഡിയോഗ്രാഫി ദിനത്തിന്റെ പ്രമേയം ? 
Radiographers at the Forefront of Patient Safety
 
🟥 മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിലും സർക്കാർജോലിയിലും കേന്ദ്രം പത്തുശതമാനം സംവരണമേർപ്പെടുത്തിയത് ഭൂരിപക്ഷവിധിയിലൂടെ ശരിവെച്ചത് ? 
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്
 
🟥 ഇന്ത്യയിലെ ആദ്യത്തെ ജിയോ ഹെറിറ്റേജ് സൈറ്റ് ആയി UNESCOയുടെ ശാസ്ത്ര സംഘടനകളിൽ ഒന്നായ ഇന്റർനാഷണൽ യൂണിയൻ ഓഫ് ജിയോളജിക്കൽ സയൻസസ് (IUGS) അംഗീകരിച്ച മേഘാലയയിലെ ഗുഹ ?
മൗമ്ളുഹ് ഗുഹ
 
🟥 ലോകത്തിലെ ആദ്യത്തെ വേദ ഘടികാരം (Vedic clock) സ്ഥാപിക്കുന്നത് ?
ഉജ്ജയിൻ, മധ്യപ്രദേശ് 
 
🟥 നാഷണൽ മോനുമെന്റ്സ് അതോറിറ്റി യുടെ ചെയർമാനായി ആരെയാണ് നിയമിച്ചത് ? 
കിഷോർ കെ ബസ
 
🟥 അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സ്മാരകമായി പ്രഖ്യാപിച്ച മാംഗർ ധാം സ്മാരകം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?
രാജസ്ഥാൻ 
 
🟥 മുനിസിപ്പൽ ബോണ്ട് പുറപ്പെടുവിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ നഗരമായി മാറിയത് ?
വഡോദര (1. പൂനെ 2017ൽ)
 
🟥 2022 നവംബർ 4 മുതൽ 7 വരെ പക്ഷി വൈവിധ്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ടോഖു എമോങ് ബേർഡ് കൗണ്ടിന്റെ (ടിഇബിസി) ആദ്യ പതിപ്പ് സംഘടിപ്പിച്ചത് ?
നാഗാലാൻഡ് 
 
🟥 റൈസിംഗ് സൺ വാട്ടർ ഫെസ്റ്റ്-2022 സംഘടിപ്പിച്ചത് എവിടെയാണ് ?
മേഘാലയയിലെ ഉമിയം തടാകത്തിൽ
 
🟥 2022 ഒക്ടോബർ പ്രകാരം ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണ രാജ്യം ?
റഷ്യ 
 
🟥 ചന്ദ്രന്റെ ഇരുണ്ട വശത്ത് പര്യവേക്ഷണം നടത്താൻ ഏത് ഏജൻസിയുമായി സഹകരിക്കുമെന്നാണ് അഹമ്മദാബാദിലെ ഫിസിക്സ് റിസർച് ലബോറട്ടറി ചെയർമാൻ അനിൽ ഭരദ്വാജ് പ്രസ്താവിച്ചത് ?
ജാപ്പനീസ് ബഹിരാകാശ ഏജൻസി
 
🟥 നവംബർ 11ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്ന ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ റൂട്ട് ?
ചെന്നൈ – മൈസൂർ
 
🟥 കൈത്തറി മേഖലയിലെ കേരളത്തിലെ ആദ്യത്തെ ഉത്പാദക കമ്പനി ?
ബാലരാമപുരം ഹാന്റ്ലൂം നിർമ്മാണ കമ്പനി
 
🟥 കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം കൂടുന്നതിനെതിരെ കേന്ദ്ര – സംസ്ഥാന അന്വേഷണ ഏജൻസികൾ ഒരുമിച്ച് നടപ്പിലാക്കുന്ന പദ്ധതി ?
ഉണരൂ 
 
🟥 കഥകളിയാചാര്യൻ വാഴേങ്കട കുഞ്ചുനായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സംസ്തുതി സമ്മാൻ (Samsthuthi Samman) ലഭിച്ചത് ?
വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യൻ ആയ കലാമണ്ഡലം വാസു പിഷാരടി 
 ♦️ഒരു ലക്ഷം ₹, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം
 
🟥 ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ (FIH) പുതിയ പ്രസിഡന്റായി നിയമിതനായത് ?
മുഹമ്മദ് തയ്യബ് ഇക്രം
 
🟥 അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ കഴിഞ്ഞമാസത്തെ മികച്ചതാരമായി (Player of the month 2022 October) തിരഞ്ഞെടുക്കപ്പെട്ട പുരുഷ താരം ?
വിരാട് കോഹ്‌ലി 
 
🟥 അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ കഴിഞ്ഞമാസത്തെ മികച്ചതാരമായി (Player of the month 2022 October) തിരഞ്ഞെടുക്കപ്പെട്ട വനിതാ താരം ?
നിദ ദാർ (പാകിസ്താൻ)
 
 
 
    
 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x