FREE PSC TALKZ

NOVEMBER 05: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 ബയോസ്ഫിയർ റിസർവുകൾക്കായുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്നത് ?
നവംബർ 3
 
🟥 ന്യൂഡൽഹിയിലെ മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ 2022 നവംബർ 4 ന് ഗംഗാ ഉത്സവ്-ദി റിവർ ഫെസ്റ്റിവൽസ് 2022 സംഘടിപ്പിച്ചത് ?
ജല ശക്തി മന്ത്രാലയം
 
🟥 ലോക സുനാമി ബോധവത്കരണ ദിനം ആചരിക്കുന്നത് ?
നവംബർ 5
 
🟥 ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയർ ഡി എൽ ഓർഡ്രെ ഡെസ് ആർട്സ് എറ്റ് ഡെസ് അവാർഡ് നൽകി ആദരിച്ചത് ആരെ ?
അരുണ സായിറാം (Carnatic vocalist)
 
🟥 കഷകരുടെ ഉന്നമനത്തിനായി ഒഡിഷയിൽ മുഖ്യമന്ത്രി നവീൻ പട്നായിക് ആരംഭിച്ച
പബ്ലിക് ക്രെഡിറ്റ് പോർട്ടൽ ?
സഫൽ
 
🟥 പെൺകുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ലാഡ്‌ലി ലക്ഷ്മി 2.0 എന്ന സ്കീം ആരംഭിച്ച സംസ്ഥാനം ?
മധ്യപ്രദേശ്
 
🟥 ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ മഹാസമുദ്രത്തിൽ ചാരക്കപ്പൽ അയച്ച രാജ്യം?
ചൈന 
 
🟥 ഏത് സേനയുടെ യൂണിഫോം ആണ് ബൗദ്ധിക സ്വത്തവകാശ പ്രകാരം രജിസ്റ്റർ ചെയ്തത് ?
കരസേന
 
🟥 ജക്കാർത്തയ്ക്കു സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ തിരിച്ചിറങ്ങിയതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്. ആർ.ഒ.) സ്ഥിരീകരിച്ച ഉപഗ്രഹം ?
റിസാറ്റ്-2
 ♦️ അതിർത്തിയിലെ നുഴഞ്ഞു കയറ്റമുൾപ്പെടെ നിരീക്ഷിക്കുന്നതിനായി നിർമിച്ച ‘റിസാറ്റ്-2 2009 ഏപ്രിൽ 20-നാണ് പി.എസ്.എൽ.വി.-സി 12 വിക്ഷേപണ വാഹനത്തിൽ ഭ്രമണപഥത്തിലെത്തിച്ചത്.
 
🟥 ‘എല്ലാവർക്കും വിദ്യാഭ്യാസം’ എന്ന ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായ ഫുട്ബോൾ ഇതിഹാസം ?
ലയണൽ മെസ്സി 
 
🟥 എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (EESL) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചത് ആരെയാണ് ?
വിശാൽ കപൂർ
 
🟥 ഇന്ത്യയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ഫിനാൻഷ്യൽ ലിറ്ററസി ക്യാമ്പ് നടത്തുന്നത് ?
ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (IPPB) – ശ്രീനഗർ, ജമ്മു കാശ്മീർ 
 
🟥 ട്വിറ്ററിൽ ഉപയോക്താവിന്റെ ആധികാരികത ഉറപ്പാക്കുന്ന Blue Tick mark അടയാളത്തിന് ഇലോൺ മസ്ക് ഏർപ്പെടുത്തിയ മാസവരി ?
എട്ട് ഡോളർ (~655.5 ₹)
 
🟥 ഡെന്മാർക്ക് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വനിത ?
മെറ്റ ഫ്രെഡറിക്സൺ
 
🟥 2022 ലെ എൻ.എൻ പിള്ള സ്മാരക പുരസ്കാര ജേതാവ് ?
സുനിൽ പി. ഇളയിടം 
 
🟥 കേരള സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഫുട്ബോൾ കാമ്പയിൻ ?
വൺ മില്യൺ ഗോൾ
 
🟥 സൗദി മലയാളം സമാജത്തിന്റെ ഈ വർഷത്തെ പ്രവാസിമുദ്ര പുരസ്കാരം നേടിയത് ?
എം. മുകുന്ദൻ (നോവൽ: പ്രവാസം)
 
🟥 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഹാട്രിക് വിക്കറ്റ് നേട്ടം കൈവരിച്ച ഐറിഷ് ബൗളർ ?
ജോഷ്വാ ലിറ്റിൽ
 
🟥 അവസാന ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയയോട് തോറ്റതിന് തൊട്ടുപിന്നാലെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ അഫ്ഗാനിസ്ഥാൻ താരം ?
മുഹമ്മദ് നബി
 
 
 
    

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x