FREE PSC TALKZ

NOVEMBER 04: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 പ്രതിരോധ സെക്രട്ടറിയായി അടുത്തിടെ ചുമതലയേറ്റത് ?
ഗിരിധർ അർമാനെ 
 
🟥 ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിതനായത് ?
വി. ആർ. കൃഷ്ണ ഗുപ്ത
 
🟥 2022 നവംബർ 1 മുതൽ 3 വരെ ത്രിദിന സിവിൽ എയർ നാവിഗേഷൻ സർവീസസ് ഓർഗനൈസേഷൻ (CANSO) കോൺഫറൻസ് സംഘടിപ്പിച്ചത് എവിടെയാണ് ?
ഗോവ 
 
🟥 അരുണാചൽ പ്രദേശിലെ ഹോളോംഗി എയർപോർട്ടിന്റെ പേര് പുനർനാമകരണം ചെയ്തത് ഏത് പേരിലാണ് ?
ഡോണി പോളോ എയർപോർട്ട്
 
🟥 നാഷണൽ ട്രൈബൽ ഡാൻസ് ഫെസ്റ്റിവൽ നടക്കുന്നത് ?
റായ്പൂർ, ഛത്തീസ്ഗഡ്
 
🟥 “ലക്ഷ്മീർ ഭണ്ഡാർ” എന്ന പദ്ധതിയിലൂടെ 2022 ലെ സ്കോച്ച് പുരസ്ക്കാരം ലഭിച്ച സംസ്ഥാനം ?
പശ്ചിമ ബംഗാൾ 
 
🟥 2022 ലെ ബംഗ്ലാദേശ് ഫിലിം ഫെസ്റ്റിവലിന് വേദിയാകുന്ന ഇന്ത്യൻ നഗരം ?
കൊൽക്കത്ത 
 
🟥 കോളിൻസ് ഡിക്ഷണറിയുടെ ഈ വർഷത്തെ വാക്ക് ആയി തിരഞ്ഞെടത്തത് ?
പെർമാക്രൈസിസ് (PERMACRISIS- an extended period of instability and Insecurity)
 
🟥 പ്രഥമ ആസിയാൻ-ഇന്ത്യ സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവലിന് വേദിയാകുന്ന രാജ്യം ?
ഇന്തോനേഷ്യ 
 
🟥 ഐവറി കോസ്റ്റിലെ അടുത്ത ഇന്ത്യൻ പ്രതിനിധിയായി നിയമിതനായത് ?
ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസർ ഡോ. രാജേഷ് രഞ്ജൻ
 
🟥 സുപ്രീംകോടതി അടുത്തിടെ താത്കാലികമായി തടഞ്ഞത് ഏത് വിളയുടെ കൃഷി ആണ് ?
ജി. എം. കടുക് 
 
🟥 പാകിസ്താൻ സർക്കാരിനെതിരായ പ്രതിഷേധ മാർച്ചിനിടെ കാലിൽ വെടിയേറ്റ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്രിക് ഇ ഇൻസാഫ് (പി.ടി.ഐ.) പാർട്ടി നേതാവുമായ ആയ വ്യക്തി ?
ഇമ്രാൻ ഖാൻ 
 
🟥 സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്ന യു. എന്നിന്റെ വനിതാ സംരക്ഷണ സമിതി (കമ്മിഷൻ ഓൺ ദ സ്റ്റാറ്റസ് ഓഫ് വുമൻ) യിൽ നിന്ന് ഇറാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് ?
യു.എസ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്
 
🟥 ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃകമ്പനിയായ ‘മെറ്റ’യുടെ ഇന്ത്യ മേധാവി ആയ മലയാളി രാജി വെച്ചു. പേര് ?
അജിത് മോഹൻ
 
🟥 സാമൂഹിക മാധ്യമ രംഗത്തെ ഏത് കമ്പനിയിൽ ചേരുന്നതിനായാണ് മെറ്റ ഇന്ത്യ മേധാവി രാജി വെച്ചത് ?
സ്നാപ്പ് 
 
🟥 ലോകത്തിലെ ഏറ്റവും കഠിനമായ റേസ് എന്നറിയ പ്പെടുന്ന ഗോൾഡൺ ഗ്ലോബ് റേസിൽ പങ്കെടുക്കുന്ന ഇന്ത്യൻ നേവി റിട്ടയേർഡ് കമാൻഡർ ?
അഭിലാഷ് ടോമി 
 
🟥 പശ്ചിമഘട്ട മേഖലയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തേനീച്ചയ്ക്ക് നൽകിയ പൊതുനാമം, ശാസ്ത്രീയ നാമം യഥാക്രമം ?
ഇന്ത്യൻ ബ്ലാക്ക് ഹണിബീ, എപിസ് കരിഞ്ഞൊടിയൻ
  ♦️കാർഷിക സർവകലാശാലയുടെ തിരുവനന്തപുരം കരമനയിലെ ഇന്റഗ്രേറ്റഡ് ഫാമിങ് സിസ്റ്റം റിസർച്ച് സ്റ്റേഷൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എസ്. ഷാനസ്, ചേർത്തല എസ്.എൻ. കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷണ വിദ്യാർഥി ജി. അഞ്ജു കൃഷ്ണൻ, കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലെ ബയോടെക്നോളജി വിഭാഗം മേധാവി ഡോ. കെ. മഷ്ഹൂർ എന്നിവരടങ്ങുന്ന ഗവേഷകരാണ് പുതിയ ഇനത്തെ കണ്ടെത്തിയത്.
 
🟥 കേരള ജനവേദി ഏർപ്പെടുത്തിയ നീതി ശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായ സുപ്രീംകോടതി മുൻ ജഡ്ജി ?
ജസ്റ്റിസ് കെ.ടി. തോമസ് 
 
🟥 കേരള ഫുട്ബാൾ ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമായിരുന്ന വ്യക്തി അടുത്തിടെ അന്തരിച്ചു. പേര് ?
എം.ഒ. ജോസ്
 
🟥 കേരള രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ചു നൽകുന്ന സ്പിരിറ്റ് ഓഫ് സിനിമ അവാർഡിന് (5 ലക്ഷം ₹) ഇത്തവണ അർഹയായ ഇറാനിയൻ സംവിധായിക ?
മഹനാസ് മൊഹമ്മദി
 
🟥 കാഴ്ച പരിമിതർക്കായുള്ള ഇന്ത്യയിലെ ആദ്യ ക്രിക്കറ്റ് പരിശീലന കേന്ദ്രം ആരംഭിച്ചത് ?
ആലുവ
 
🟥 ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ പഞ്ചാബ് കിങ്സിന്റെ പുതിയ ക്യാപ്റ്റൻ ആയി നിയമിതനായത് ?
ശിഖർ ധവാൻ 
 
 
    

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x