FREE PSC TALKZ

NOVEMBER 01: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs 

 
 
 
 
🟥 ഇന്ന് കേരളപ്പിറവി 
 
🟥 കേന്ദ്രസർക്കാരിന്റെ പത്മ പുരസ്കാര മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്കാരങ്ങൾ ?
കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ 
 
🟥 പ്രഥമ കേരള ജ്യോതി പുരസ്കാരം ലഭിച്ചത് ?
എം. ടി. വാസുദേവൻ നായർ
 
🟥 കേരള പ്രഭ പുരസ്കാരം ലഭിച്ചവർ ?
മമ്മൂട്ടി, ഓംചേരി എൻ. എൻ. പിള്ള,മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ആദിവാസി ക്ഷേമ പ്രവർത്തകനുമായ ടി. മാധവ മേനോൻ
 
🟥 കേരളശ്രീ പുരസ്കാരം ലഭിച്ചവർ ?
1. കാനായി കുഞ്ഞിരാമൻ (ശിൽപി)
2. എം. പി. പരമേശ്വരൻ(കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക നേതാവ്)
3. ഗോപിനാഥ് മുതുകാട് (മജീഷ്യൻ)
4. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വ്യവസായി, ജീവകാരുണ്യ പ്രവർത്തകൻ)
5. ഡോ. സത്യഭാമാ ദാസ് ബിജു (ജീവശാസ്ത്രജ്ഞൻ)
6. വൈക്കം വിജയലക്ഷ്മി (ഗായിക)
 
🟥 പശ്ചിമഘട്ടത്തിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിൽനിന്ന് കണ്ടെത്തിയ പുതിയ ഇനം ചിലന്തികൾ ?
 ഹാബ്രോസെസ്റ്റം ശെന്തുരുണിയെൻസിസ്, ഹാബ്രോസെസ്റ്റം കേരള
 
🟥 രാജ്യത്തെ ആദ്യത്തെ ഗ്രാഫീൻ ഇന്നൊവേഷൻ സെന്റർ (ഇന്ത്യ ഇന്നൊവഷൻ സെന്റർ ഫോർ ഗ്രാഫീൻ – ഐഐസിജി) ഏപ്രിലിൽ ആരംഭിക്കുന്നത് ?
കളമശേരി കിൻഫ്ര ഹൈടെക് പാർക്ക്, എറണാകുളം 
 
🟥 ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശില്പമെന്ന റെക്കോർഡ് ലഭിച്ച പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ തിരുവനന്തപുരം ശംഖുമുഖത്ത് സ്ഥിതി ചെയ്യുന്ന ശില്പം ?
സാഗരകന്യക
 
🟥 തുർക്കിയിൽ നടന്ന ടേക്ക് ഓഫ് ഇസ്താംബൂൾ സ്റ്റാർട്ട് അപ്പ് ഉച്ചകോടിയിൽ ലോകത്തിലെ മികച്ച സ്റ്റാർട്ട് അപ്പുകളിൽ മൂന്നാം സ്ഥാനം നേടിയ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ട് അപ്പ് ?
ട്രാൻസ്മിയോ ഐടി സൊല്യൂക്ഷൻസ്
 
🟥 2022 ഒക്ടോബർ 31 ന് അന്തരിച്ച ആർ.എസ്.പി. നേതാവ് ?
പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ (81)
 
🟥 കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിൽ കേരളഘടകത്തിന്റെ പ്രതിനിധിയായി പൊളിറ്റ്ബ്യൂറോ അംഗം ആയത് ?
എം. വി. ഗോവിന്ദൻ
 
🟥 കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി., ജലഅതോറിറ്റി എന്നിവയൊഴികെ സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിരമിക്കൽ പ്രായം എത്രയായാണ് ഏകീകരിച്ചത് ?
60
 
🟥 മുൻ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ സ്മരണയ്ക്കായി പ്രവർത്തിക്കുന്ന രാംവിലാസ് പാസ്വാൻ ഫൗണ്ടേഷന്റെ പ്രഥമ ജീവകാരുണ്യ പുരസ്കാരം നേടിയത് ?
ഡോ. എം. എ. യൂസഫലി
 
🟥 സുദേഷ് കുമാർ വിരമിച്ച ഒഴിവിൽ പുതിയ ജയിൽ മേധാവിയായി നിയമിതനായത് ?
ബൽറാം കുമാർ ഉപാധ്യായ
 
🟥 സെൻട്രൽ വിജിലൻസ് കമ്മീഷൻ അതിന്റെ വാർഷിക “വിജിലൻസ് ബോധവൽക്കരണ വാരം” ആചരിക്കുന്നത് ?
ഒക്ടോബർ 31 മുതൽ നവംബർ 6 വരെ 
 
🟥 World Vegan Day ആയി ആചരിക്കുന്നത് ?
നവംബർ 1
 
🟥 സർക്കാർ ഡോക്ടർമാർക്ക് മേൽ GPS ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം ?
കർണാടക
 
🟥 വളർത്തുനായ്ക്കളുടെ രജിസ്ട്രേഷൻ അടുത്തിടെ നിർബന്ധമാക്കിയ സംസ്ഥാനം ഏത് ?
ഹരിയാന
 
🟥 റിസർവ് ബാങ്കിന്റെ ഡിജിറ്റൽ – കറൻസിയായ (സി.ബി.ഡി.സി.) ഡിജിറ്റൽ രൂപയുടെ പരീക്ഷണത്തിന് തുടക്കമാവുന്നത് ?
നവംബർ 1, 2022
 
🟥 ഇന്ത്യൻ വ്യോമസേനയ്ക്കു വേണ്ടി ആധുനിക സി -295 ചരക്കു വിമാനങ്ങൾ നിർമ്മിക്കാൻ രാജ്യത്താദ്യമായി സ്വകാര്യമേഖലയിൽ സ്ഥാപിക്കുന്ന പ്ലാന്റിന് നരേന്ദ്രമോദി തറക്കല്ലിട്ടത് എവിടെയാണ് ?
വഡോദര, ഗുജറാത്ത്
 
🟥 ബ്രസീലിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?
ലൂയിസ് ഇനാസിയോ ലുല ഡ സിൽവ (76)
 
🟥 ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ കപ്പുയർത്തിയത് ?
സാത്വിക് സായ് രാജ് രെങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം (ഇന്ത്യ)
 ♦️ചൈനിസ് തായ്പേയിയുടെ ലു ചിങ് -യാങ് പോ ഹാൻ സഖ്യത്തെ തോൽപ്പിച്ചു.
 
🟥 ഫോർമുല വൺ കാറോട്ടമത്സരത്തിൽ ഒരുസീസണിൽ ഏറ്റവും കൂടുതൽ ഗ്രാൻപ്രീ നേടുന്ന താരമായത് ?
 മാക്സ് വെസ്റ്റപ്പൻ (റെഡ് ബുൾ)
 ♦️ മെക്സിക്കോ ഗ്രാൻപ്രിയിൽ വിജയിച്ചതോടെയാണ് നേട്ടം.
 
🟥 ഇനി രണ്ട് ഗ്രാൻപ്രീകൾ അവശേഷിക്കവേ, സീസണിൽ 14-ാം ഗ്രാൻപ്രീ വിജയത്തോടെ 13 വീതം ഗ്രാൻപ്രീകൾ നേടിയ ആരുടെയെല്ലാം റെക്കോർഡ് ആണ് മാക്സ് വെസ്റ്റപ്പൻ മറികടന്നത് ?
മൈക്കൽ ഷൂമാക്കറുടെയും സെബാസ്റ്റ്യൻ വെറ്റലിന്റെയും 
 
 
    

 

 
 

LATEST JOBS    HOME   SCERT QUIZ

1 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x