FREE PSC TALKZ

ലെൻസുകളും മിററുകളും

TOPIC 1 : ലെൻസുകളും മിററുകളും

  • ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ് :-ഡയോപ്റ്റർ
  • നേത്ര ലെൻസിനെ ഫോക്കസ് ദൂരം ക്രമീകരിക്കുന്ന കണ്ണിലെ പേശി :- സീലിയറി പേശി
  • പ്രകാശത്തെ കേന്ദ്രീകരിക്കുന്ന ലെൻസ്- കോൺവെക്സ് ലെൻസ്
  • പ്രകാശത്തെ കേന്ദ്രീകരിക്കുന്ന മിറർ -കോൺകേവ് മിറർ
  • പ്രകാശത്തെ വിസരിപ്പിക്കുന്ന ലെൻസ് -കോൺകേവ് ലെൻസ്
  • പ്രകാശത്തെ വിസരിപ്പിക്കുന്ന മിറർ -കോൺവെക്സ് മിറർ
  • നയന നൂനതകൾ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസുകൾ
  • ഹൈപ്പർ മെട്രോപ്പിയ :- കോൺവെക്സ് ലെൻസ്
  • മയോപ്പിയ :- കോൺകേവ് ലെൻസ്
  • പ്രസ് ബയോപ്പിയ :- കോൺവെക്സ് ലെൻസ്
  • അസ്റ്റിഗ്മാറ്റിസം :- സിലിണ്ടറിക്കൽ ലെൻസ്
  • വിഷമദൃഷ്ടി :- സിലിണ്ടറിക്കൽ ലെൻസ്

 

  • കോൺവെക്സ് മിറർ ഉപയോഗങ്ങൾ
  • സട്രീറ്റ് ലൈറ്റിലെ റിഫാക്ടറായി
  • സെക്യൂരിറ്റി മിറർ
  • റിയർവ്യൂ മിറർ .
  • അപകടങ്ങൾ ഒഴിവാക്കാൻ റോഡിൻറെ വളവിൽ സ്ഥാപിക്കുന്നു.
  • പ്രതിബിംബം : മിഥ്യാ

 

  • കോൺകേവ് മിറർ ഉപയോഗങ്ങൾ
  • ടോർച്ചിൽ റിഫ്ലക്ടർ ആയി .
  • വാഹനങ്ങളുടെ ഹെഡ്ലൈറ്റിൽ .
  • സോളാർ കുക്കർ
  • ഷേവിങ് മിറർ
  • മേക്കപ്പ് മിറർ
  • സിനിമാ പ്രൊജക്ടർ .
  • ഡോക്ടർമാർ ഉപയോഗിക്കുന്ന Headlight ൽ
  • പ്രതിബിംബം : യഥാർത്ഥവും നിവർന്നതും വലുതും

 

  • കോൺവെക്സ് ലെൻസ്
  • അറിയപ്പെടുന്നത് :- സംവ്രജന ലെൻസ്, ഉത്തല ലെൻസ്
  • പ്രതിബിംബം :- യഥാർത്ഥവും തലകീഴ് ആയതും
  • മധ്യത്തിൽ കനം കൂടിയതും വാക്കുകൾക്ക് കനം കുറഞ്ഞതുമായ ലെൻസ്
  • കോൺവെക്സ് ലെൻസ് അതിലൂടെ കടന്നുപോകുന്ന പ്രകാശരശ്മികളെ പരസ്പരം അടുപ്പിക്കുന്നു.
  • നേത്ര ലെൻസ് :- ബൈ കോൺവെക്സ് ലെൻസ്

 

  • കോൺവെക്സ് ലെൻസിന്റെ ഉപയോഗങ്ങൾ
  • ദീർഘദൃഷ്ടി, വെള്ളെഴുത്ത് പരിഹരിക്കാൻ ഉപയോഗിക്കുന്നു
  • ഹാൻഡ് ലെൻസ് ആയി ഉപയോഗിക്കുന്നു
  • ടി വി,ക്യാമറ,പ്രൊജക്ടർ, മൈക്രോസ്കോപ്പ്,ടെലസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്നു
  • ബേണിങ് ഗ്ലാസ് ആയി ഉപയോഗിക്കുന്നു
  • വാച്ച് നന്നാക്കാനുള്ള ലെൻസ് ആയി ഉപയോഗിക്കുന്നു
  • മാഗ്നിഫയിങ് ഗ്ലാസായിഉപയോഗിക്കുന്നു

 

  • കോൺകേവ് ലെൻസ്
  • അറിയപ്പെടുന്ന പേരുകൾ :– അവതല ലെൻസ്,വിവ്രജന ലെൻസ്
  • പ്രതിബിംബം -മിഥ്യയും നിവർന്നതും
  • മധ്യത്തിൽ കനംകുറഞ്ഞ വക്കുകൾ കനം കൂടിയിരിക്കുന്ന ലെൻസ്.
  • കോൺകേവ് ലെൻസ് അതിലൂടെ കടന്നുപോകുന്ന പ്രകാശരശ്മികളെ പരസ്പരം അകറ്റുന്നു

 

  • കോൺകേവ് ലെൻസിന്റെ ഉപയോഗങ്ങൾ
  • ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്നു
  • വാതിലിൽ ഘടിപ്പിക്കുന്ന സ്പൈ ഹോളിൽ ഉപയോഗിക്കുന്നു
  • ഗലീലിയൻ ടെലസ്കോപ്പിൽ ഐ ലെൻസ്‌ ആയി ഉപയോഗിക്കുന്നു
  • ബൈഫോക്കൽ ലെൻസ്
  • ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കുന്ന ലെൻസ്
  • കണ്ടെത്തിയത്- ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
error: Content is protected !!