🟥വൃക്ക തകരാർ മൂലം മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബിപിഎൽ വിഭാഗത്തിൽ പെടുന്ന രോഗികൾക്ക് ധനസഹായം അനുവദിക്കുന്നത് പദ്ധതി?
സമാശ്വാസം(പ്രതിമാസം 1100 രൂപ)
🟥കിടപ്പു രോഗികളെ ശുശ്രൂഷിക്കുന്ന വർക്ക് പ്രതിമാസം പെൻഷൻ നൽകുന്ന പദ്ധതി.
ആശ്വാസകിരണം (പ്രതിമാസം 700 രൂപ)
🟥ശ്രവണവൈകല്യമുളള അഞ്ചു വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് കോക്ലിയർ implantation ലൂടെ പൂർണ്ണമായും കേൾവിശക്തി ലഭ്യമാകുന്ന ചികിത്സാപദ്ധതി?
ശ്രുതി തരംഗം
🟥കാൻസർ ഹൃദയരോഗം വൃക്കരോഗം ഹീമോഫീലിയ എന്നീ രോഗങ്ങൾ ബാധിച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ചികിത്സാ പദ്ധതി?
കാരുണ്യ പദ്ധതി (നടപ്പാക്കുന്നത് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്)
🟥സംസ്ഥാനത്തെ 18 വയസ്സിനു താഴെയുള്ള അർബുദ-ഹൃദ്രോഗ- വൃക്കരോഗ ബാധ്യതയായ രോഗികൾക്ക് സൗജന്യചികിത്സ ഉറപ്പാക്കുന്ന പദ്ധതി?
ആരോഗ്യകിരണം
🟥18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ നാഡീരോഗങ്ങൾ സെറിബ്രൽ പ്ലാസി ഓട്ടിസം അസ്ഥി വൈകല്യങ്ങൾ എന്നിവയും എൻഡോസൾഫാൻ ബാധിതർക്ക് ഡയാലിസിസ് സ്ത്രീകളുൾപ്പെടെയുള്ള ചികിത്സാ ചെലവിനായി ധനസഹായം നൽകുന്ന പദ്ധതി? താലോലം
🟥മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിനെ പദ്ധതി?
മൃതസഞ്ജീവനി
🟥എൻഡോസൾഫാൻ മൂലം വൈകല്യം സംഭവിച്ചവർക്കും കിടപ്പിലായവർക്കും ധനസഹായം നൽകുന്ന പദ്ധതി?
സ്നേഹ സാന്ത്വനം
🟥65 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ആരോഗ്യ സാമൂഹിക പരിരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതി?
വയോമിത്രം
🟥മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ക്യാൻസർ ചികിത്സ സൗജന്യം ആക്കുന്ന പദ്ധതി? സുകൃതം
🟥സർക്കാർ ആശുപത്രികളിൽ സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ചുകൊണ്ട് ജനസൗഹൃദ ആശുപത്രികൾ തുടങ്ങുന്ന പദ്ധതി?
ആർദ്രം
🟥അർബുദം നേരത്തെ കണ്ടെത്തി തടയാനും ചികിത്സ ഉറപ്പാക്കാനുള്ള ബോധവൽക്കരണ പരിപാടി?
സ്വാസ്ഥ്യം
🟥ഹരിത കേരളം മിഷൻ റെ ഭാഗമായി മഴക്കാലത്തിന് മുൻപ് ജലസ്രോതസ്സുകൾ വൃത്തിയാക്കുന്നത് ലക്ഷ്യമാക്കി കൊച്ചിയിൽ ആരംഭിച്ച പദ്ധതി? എൻറെ കുളം എറണാകുളം
🟥സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ സ്കൂൾതല ആരോഗ്യ പദ്ധതി? ബാലമുകുളം
🟥എയ്ഡ്സ് ബോധവൽക്കരണത്തിനും വേണ്ടിയുള്ള പദ്ധതി? ആയുർദളം
🟥 മാതാപിതാക്കൾ ഇരുവരും അഥവാ ഒരാൾ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്ന ആൾക്ക് കുട്ടികളെ സംരക്ഷിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയിൽ കുട്ടികളെ സ്വഭവനങ്ങളിൽ / ബന്ധു ഭവനങ്ങളിൽ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകുന്നതിനായി പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി? സനേഹപൂർവ്വം
🟥കേരള ഗവൺമെൻറിൻറെ ലഹരി വിമുക്ത കേരളം പദ്ധതി? വിമുക്തി
🟥കലാലയങ്ങൾ ലഹരി വിമുക്തം ആക്കുന്നതിനുള്ള പദ്ധതി? ക്യാമ്പസ് സേഫ് ക്യാമ്പസ്
🟥പകർച്ചവ്യാധി തടയുന്നതിനും നിയന്ത്രിക്കുന്നതിനും കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി? ആരോഗ്യജാഗ്രത
🟥 കോക്ലിയ implantation നടത്തിയവർക്ക് തുടർ ചികിത്സയ്ക്കുള്ള സഹായം നൽകുന്ന പദ്ധതി? ധ്വനി
🟥 പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹ്യ നീതി വകുപ്പിൻറെ പദ്ധതി? വയോമധുരം
🟥 അംഗപരിമിതർക്ക് അടിയന്തരഘട്ടങ്ങളിൽ സഹായം നൽകുന്ന സാമൂഹ്യനീതി വകുപ്പിന് പദ്ധതി? പരിരക്ഷ
🟥 കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനം ആക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി? അനുയാത്ര
🟥 കുട്ടികളിലെ പ്രമേഹരോഗം തടയുന്നതിനായി കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ആവിഷ്കരിച്ച പദ്ധതി? മിഠായി
🟥 കുട്ടികളിലെ ശ്രവണ വൈകല്യങ്ങൾ പരിഹരിച്ചു കൊണ്ടുള്ള കേരള സാമൂഹ്യ നീതി വകുപ്പ് മുൻകൈയെടുത്ത് നടപ്പിലാക്കുന്ന സമഗ്ര പദ്ധതി? കാതോരം