FREE PSC TALKZ

JULY 19 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി നിയമിതനായത് ?
@PSC_Talkz
ആശിഷ് കുമാർ ചൗഹാൻ

🟥 ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥി ആരാണ് ? @PSC_Talkz
മാർഗരറ്റ് ആൽവ

🟥 ഇന്ത്യയുടെ 16-ാമത് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ആരംഭിക്കുന്നത് ? @PSC_Talkz
ആഗസ്റ്റ് 6

🟥 ജഗ്ദീപ് ധൻകർ എൻഡിഎ യുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തതിനാൽ വന്ന ഒഴിവിൽ പശ്ചിമ ബംഗാളിലെ പുതിയ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത് ? @PSC_Talkz
ലാ ഗണേശൻ (മണിപ്പൂർ ഗവർണർ കൂടിയാണ്)

🟥 July 18 2022 ന് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് മൂല്യമുള്ള സംസ്ഥാനം ? @PSC_Talkz
ഉത്തർപ്രദേശ് (കുറവ് -സിക്കിം)

🟥 ഏറ്റവും പുതിയ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) അംഗങ്ങൾ ? @PSC_Talkz
ഇറാൻ, ബെലാറസ്

🟥 സത്രീ കർഷകരെ അവരുടെ ബിസിനസ്സ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതിന് ഡിജിവാണി കോൾ സെന്റർ സ്ഥാപിക്കുന്നതിന് നാസ്‌കോം ഫൗണ്ടേഷൻ സഹകരിച്ചത് ? @PSC_Talkz
ഗൂഗിൾ

🟥 2022 ജൂലൈ 18 ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഇതിഹാസ ഗസൽ ഗായകൻ ? @PSC_Talkz
ഭൂപീന്ദർ സിങ് (82)

🟥 ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും 1990-ൽ നെൽസൻ മണ്ടേല ജയിൽ മോചിതനായ ശേഷം അദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിച്ചതുമായ വ്യക്തി അടുത്തിടെ അന്തരിച്ചു. പേര് ? @PSC_Talkz
ജെസ്സി ഡ്യുവാർടെ

🟥 1867ലെ അച്ചടി, ബുക്ക് രജിസ്ട്രേഷൻ നിയമത്തിന് പകരം നിലവിൽ വരുന്ന നിയമം ? @PSC_Talkz
അച്ചടി, ആനുകാലിക രജിസ്ട്രേഷൻ നിയമം

🟥 2022 ജൂലൈയിൽ ഡീകമ്മിഷൻ ചെയ്ത ഇന്ത്യൻ നാവികസേനയുടെ മുങ്ങിക്കപ്പൽ ?
@PSC_Talkz
INS സിന്ധുധ്വജ്

🟥 ലോക അത്ലറ്റിക്സിൽ ആകെ 19 മെഡൽ (13 സ്വർണം, 3വെള്ളി, 3വെങ്കലം) എന്ന സമാനതകളില്ലാത്ത നേട്ടവുമായി വിരമിച്ച അമേരിക്കയുടെ ഇതിഹാസതാരം ? @PSC_Talkz
അലിസൺ ഫെലിക്സ്

🟥 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 100 മീറ്ററിൽ സ്വർണം നേടിയത് ?
@PSC_Talkz
ഫ്രെഡ് കേർളി (അമേരിക്ക)

🟥 ഒറിഗോണിലെ യൂജിനിൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്ററിൽ അഞ്ചാം തവണയും സ്വർണം നേടിയത് ? @PSC_Talkz
ഷെല്ലി ആൻ ഫ്രേസർ പ്രൈസ് (ജമൈക്ക) (2009, 2013, 2015, 2019,2022)

🟥 അന്താരാഷ്ട്ര മത്സരങ്ങളിൽ അതിവേഗത്തിൽ 10000 റൺസ് നേടുന്ന ഏഷ്യൻ താരം എന്ന റെക്കോർഡ് വിരാട് കോഹ്‌ലിയെ മറികടന്ന് സ്വന്തമാക്കിയത് ?
@PSC_Talkz
ബാബർ അസം (പാക്കിസ്ഥാൻ)

🟥 2022 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റ് വേദി ശ്രീലങ്കയിൽ നിന്ന് മാറ്റുന്നത് ? @PSC_Talkz
യുഎഇ

🟥 ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലണ്ട് ഓൾ റൗണ്ടർ ? @PSC_Talkz
ബെൻ സ്റ്റോക്സ്

🟥 സരിനാമിലെ ഏറ്റവും ഉന്നതമായ സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോർഡൺ ഓണററി ഓർഡർ ഓഫ് ദി യെലോ സ്റ്റാർ ലഭിച്ചത് ?
@PSC_Talkz
ശ്രീ ശ്രീ രവിശങ്കർ

🟥 സരിനാമിന്റെ രാഷ്ട്രപതി ? @PSC_Talkz
ചന്ദ്രിക പെർസാദ് സന്റോഖി

LATEST JOBS    HOME   SCERT QUIZ

error: Content is protected !!