FREE PSC TALKZ

JULY 09 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ് മരിച്ച മുൻ ജപ്പാൻ പ്രധാനമന്ത്രി ?
@PSC_Talkz
ഷിൻസോ ആബെ

🟥 ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി എത്തിയ ആദ്യത്തെ ജാപ്പനീസ് പ്രധാനമന്ത്രിയായിരുന്നു ഷിൻസോ ആബെ. ഏത് വർഷം ?
@PSC_Talkz
2014ൽ

🟥 2022 ജൂലൈയിൽ രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ? @PSC_Talkz
ബോറിസ് ജോൺസൺ

🟥 കോവിഡ് വകഭേദങ്ങളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്താൻ സഹായിക്കുന്ന അമേരിക്കയിലെ ടെക്സസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ടെസ്റ്റ് ? @PSC_Talkz
കോവാർസ്കാൻ ടെസ്റ്റ്

🟥 അടുത്തിടെ പുതിയ മൂന്നിനം പവിഴപ്പുറ്റുകളെ കണ്ടെത്തിയത് എവിടെയാണ് ? @PSC_Talkz
ഹോങ്കോംഗ്
(1. ടുബാസ്ട്രിയ ഡെൻഡ്രോയിഡ,
2. ടുബാസ്ട്രിയ ക്ലോറോമുറ,
3. ടുബാസ്ട്രിയ വയലേസിയ)

🟥 ഈയിടെ അറസ്റ്റിലായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ ആരാണ് ?
@PSC_Talkz
മുഹമ്മദ് സുബൈറ്

🟥 ഫിഫയിലെ അധികാര ദുർവിനിയോഗം, അഴിമതി എന്നീ കേസുകളിൽ സ്വിസ് ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കിയത് ആരെയെല്ലാം ? @PSC_Talkz
സെപ് ബ്ലാറ്റർ, മിഷേൽ പ്ലാറ്റിനി

🟥 ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ മുൻ മുഖ്യ സാമ്പത്തിക വിദഗ്ധരുടെ ചുവരിൽ ഇടം പിടിക്കുന്ന ആദ്യ വനിതയായത് ?
@PSC_Talkz
ഗീതാ ഗോപിനാഥ്

🟥 ഐ സി സി ടി20 ലോകകപ്പിന്റെ ട്രോഫി പ്രദർശിപ്പിക്കുന്നത് എത്ര രാജ്യങ്ങളിലാണ് ? @PSC_Talkz
13 രാജ്യങ്ങൾ

🟥 സറ്റേഡിയങ്ങൾക്കുള്ളിൽ ബിയർ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് നിബന്ധന ഇറക്കിയത് ഏത് ലോകകപ്പിനാണ് ? @PSC_Talkz
ഖത്തർ ഫിഫ ലോകകപ്പ്

🟥 ഇന്ത്യയിൽ പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. പേര് ?
@PSC_Talkz
ബി.എ.2.75

🟥 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ദേശീയ ഗെയിംസ് നടക്കാനിരിക്കുന്നത് എവിടെയാണ് ? @PSC_Talkz
ഗുജറാത്ത്

🟥 ടി20 ക്രിക്കറ്റിൽ തുടർച്ചയായി 13 വിജയങ്ങൾ നേടിയ ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ ? @PSC_Talkz
രോഹിത് ശർമ

🟥 2022 ജൂലൈ 8-ന് ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ “ഹരിയാലി മഹോത്സവം” സംഘടിപ്പിച്ചത് ?
@PSC_Talkz
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

🟥 കേന്ദ്ര പരിസ്ഥിതി മന്ത്രി ? @PSC_Talkz
ഭൂപേന്ദർ യാദവ്

🟥 ഇന്ത്യയുടെ പുതിയ ജി20 ഷെർപ്പയായി നിയമിതനായ നിതി ആയോഗിന്റെ മുൻ സി.ഇ.ഒ ?
@PSC_Talkz
അമിതാഭ് കാന്ത്

🟥 കേരളത്തിലുടനീളമുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, വനശ്രീഷോപ്പുകൾ, മൊബൈൽ വനശ്രീ യൂണിറ്റുകൾ, ഇക്കോ ഷോപ്പുകൾ എന്നിവിടങ്ങളിൽ ഡിജിറ്റൽ പേമെന്റ് സുഗമമാക്കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് കരാർ ഒപ്പിട്ടത് ? @PSC_Talkz
സൗത്ത് ഇന്ത്യൻ ബാങ്ക്

🟥 സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചതോടെ അദ്ദേഹം കൈകാര്യംചെയ്തിരുന്ന ഫിഷറീസ് വകുപ്പ് ലഭിച്ചത് ? @PSC_Talkz
വി. അബ്ദുറഹ്മാൻ

🟥 സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചതോടെ അദ്ദേഹം കൈകാര്യംചെയ്തിരുന്ന യുവജന ക്ഷേമകാര്യ വകുപ്പ് ലഭിച്ചത് ? @PSC_Talkz
പി. എ. മുഹമ്മദ് റിയാസ്

🟥 സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചതോടെ അദ്ദേഹം കൈകാര്യംചെയ്തിരുന്ന സാംസ്കാരികം-സിനിമ വകുപ്പ് ലഭിച്ചത് ? @PSC_Talkz
വി. എൻ. വാസവൻ

🟥 സസ്യവർഗ്ഗീകരണ ശാസ്ത്രരംഗത്തെ മികവിനുള്ള ‘ഇ കെ ജാനകി അമ്മാൾ ടാക്സോണമി ദേശീയ പുരസ്കാരം’ ലഭിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മുൻപ്രൊഫസറും പ്രമുഖ സസ്യശാസ്ത്രജ്ഞനുമായ വ്യക്തി ? @PSC_Talkz
ഡോ.മാമിയിൽ സാബു
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!