FREE PSC TALKZ

DECEMBER 31: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയ്ക്ക് അന്ത്യാഞ്ജലി. പേര് ?
ഹീരാബെൻ മോദി (100)
 ♦️വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ യു.എൻ. മേത്ത ആശുപത്രിയിലായിരുന്നു അന്ത്യം.
 
🟥 അടുത്തിടെ ഇന്ത്യയൊട്ടാകെയുള്ള റെയിൽവേ സ്റ്റേഷനുകളുടെ സമഗ്ര നവീകരണത്തിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി ?
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി
 
🟥 ഇന്ത്യയുടെ ഭാഷാ വൈവിധ്യം മാപ്പ് ചെയ്യുന്നതിനായി ഗൂഗിൾ ധനസഹായം നൽകുന്ന ഡിജിറ്റൽ പദ്ധതിയുടെ പേര് ?
പ്രോജക്ട് വാണി
 
🟥 പശ്ചിമ ബംഗാളിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് (രാജ്യത്തെ ഏഴാമത്തെ) പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു. റൂട്ട്, ദൈർഘ്യം ?
ഹൗറ-ന്യൂ ജൽപായ്ഗുരി റൂട്ട്, 564 കിലോമീറ്റർ ദൂരം 7.45 മണിക്കൂർ കൊണ്ട് പിന്നിടും.
 
🟥 ഗോവയിലെ പുതിയ സുവാരി പാലം ഉദ്ഘാടനം ചെയ്തത് ?
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
 
🟥 ഗ്രീൻ മെഥനോൾ പദ്ധതിക്കായി നാഷണൽ തെർമൽ പവർ കോർപ്പറേഷൻ(NTPC) ഏത് വിദേശരാജ്യവുമായാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത് ?
ഇറ്റലി 
 
🟥 ആറാം തവണയും ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ?
ബെഞ്ചമിൻ നെതന്യാഹു
 
🟥 അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് നാഷണൽ സ്പേസ് കൗൺസിലിന്റെ അഡ്വൈസറി ഗ്രൂപ്പിലേക്ക് (യുഎജി) നിയമിച്ച ഇന്ത്യൻ-അമേരിക്കൻ വംശജൻ ?
രാജീവ് ബദ്യാൽ
 
🟥 അഴിമതിക്കേസിൽ മ്യാൻമാർ മുൻ സ്റ്റേറ്റ് കൗൺസിലറും ജനാധിപത്യ വിപ്ലവനായികയ്ക്ക് മ്യാൻമാർ കോടതി ഏഴുവർഷം തടവുശിക്ഷ വിധിച്ചു. പേര് ? 
ആങ് സാൻ സ്യൂചി (തടവുകാലം 33 കൊല്ലമായി ഉയർന്നു.)
 
🟥 ഇറ്റാലിയൻ സിനിമകളുടെ സുവർണ കാലഘട്ടത്തിലെ വിവാദ ചലച്ചിത്ര സംവിധായകൻ അന്തരിച്ചു. പേര് ?
റുജെറോ ഡിയോഡാറ്റോ
♦️ അദ്ദേഹത്തിന്റെ വിവാദ ചലച്ചിത്രം – ‘കാനിബാൽ ഹോളോകോസ്റ്റ്’
 
🟥 ലോകപ്രശസ്ത ജാപ്പനീസ് വാസ്തുശിൽപിയും ‘ആർകിടെക്ട് നൊബേൽ’ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കർ പുരസ്കാര ജേതാവുമായ വ്യക്തി അന്തരിച്ചു. പേര് ?
അരാറ്റ ഇസോസാകി (91)
 
🟥 ഫാഷൻ ലോകത്ത് തരംഗമായ പങ്ക് സ്റ്റൈലിന്റെ ഉപജ്ഞാതാവും ബ്രിട്ടീഷ് ഫാഷൻ ഡിസൈനറുമായ വ്യക്തി അന്തരിച്ചു. പേര് ?
വിവിയൻ വെസ്റ്റ് വുഡ് (81)
 
🟥 2022ലെ FIDE World Rapid Chess Championship ൽ പുരുഷ വിഭാഗത്തിൽ ജേതാവായത് മാഗ്നസ് കാൾസൻ. എന്നാൽ വനിതാ വിഭാഗം ജേതാവ് ആരാണ് ?
ടാൻ സോങ്‌യി (ചൈന)
 
🟥 ഉത്തരാഖണ്ഡ് ഹരിദ്വാറിലെ മംഗളൗരിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ?
ഋഷഭ് പന്ത്
 
🟥 145 വർഷത്തെ പുരുഷ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മത്സരത്തിലെ ആദ്യ രണ്ട് വിക്കറ്റുകളും സ്റ്റംപിങ്ങിലൂടെ നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്ന അപൂർവ്വ റെക്കോഡ് നേടിയ ന്യൂസിലാന്റ് താരം ?
ടോം ബ്ലണ്ടൽ
 
🟥 സൗദി പ്രഫഷണൽ ലീഗിൽ അൽ നസ്ർ ക്ലബ് പ്രതിവർഷം 1950 കോടി ₹ യ്ക്ക് കരാർ ഒപ്പിട്ട ഫുട്ബോൾ താരം ?
ക്രിസ്റ്റ്യാനോ റൊണാൾഡോ 
 
🟥 2022 ലെ മയിലമ്മ പുരസ്കാരം ലഭിച്ചത് ?
സോണിയ ജോർജ്
 
🟥 ദേശീയ മെഡിക്കൽ കമ്മിഷൻ അംഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം തിരഞ്ഞെടുത്തത് ?
ഡോ. മോഹനൻ കുന്നുമ്മൽ (ആരോഗ്യശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ)
 
🟥 നഗരങ്ങൾക്കുള്ളിൽ ചെറുകിട ഓഫീസ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി കേരള ഐ.ടി. വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ?
വർക്ക് നിയർ ഹോം
 
🟥 KSEB ക്ക് കീഴിലുള്ള 13 ഡാമുകൾ പുറന്തള്ളുന്ന വെള്ളം വീണ്ടും പമ്പ് ചെയ്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി അനെർട്ടുമായി ധാരണാപത്രത്തിലൊപ്പുവച്ച
പൊതുമേഖലാ സ്ഥാപനം ?
ടി.എച്ച്.ഡി.സി. ഇന്ത്യ ലിമിറ്റഡ്
 
    
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

3 2 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x