FREE PSC TALKZ

DECEMBER 29: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 2022 ഡിസംബർ 27-ന് 200-ാം ജന്മവാർഷികം ആചരിക്കപ്പെട്ട പേവിഷത്തിന് പ്രതിരോധ കുത്തിവയ്പ് കണ്ടുപിടിച്ച പ്രശസ്ത ഫ്രഞ്ച് ശാസ്ത്രജ്ഞൻ ?
ലൂയി പാസ്റ്റർ 
 
🟥 കോൺഗ്രസിന്റെ 138ആമത് സ്ഥാപക ദിനം ആചരിച്ചത് ? 
2022 ഡിസംബർ 28
 
🟥 മുഖ്യമന്ത്രിയെയും മുൻ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തി നിയമസഭ പാസാക്കിയ ബിൽ ഏതാണ് ?
മഹാരാഷ്ട്ര ലോകായുക്താ ഭേദഗതിബിൽ (2022)
 
🟥 മറാത്തി സംസാരിക്കുന്ന 865 കർണാടക ഗ്രാമങ്ങളെ മഹാരാഷ്ട്രയിൽ ഉൾപ്പെടുത്താൻ നിയമസഭ പ്രമേയം പാസാക്കിയത് ?
മഹാരാഷ്ട്ര
 
🟥 ഗ്ലാസ് പ്രതലത്തോടു കൂടിയ രാജ്യത്തെ നീളം കൂടിയ തൂക്കു പാലം വരുന്നത് ?
മഹാരാഷ്ട്ര
 ♦️അമരാവതിയിലെ ഹിൽസ്റ്റേഷനായ ചിഖൽദരയിൽ നിർമിക്കുന്ന പാലത്തിന്റെ നീളം -407 മീറ്റർ 
♦️ ഇതിന്റെ നടുവിലായി 100 മീറ്ററിലാണ് ഗ്ലാസ് പ്രതലമൊരുക്കുന്നത്.
 
🟥 ഗ്ലാസ് പ്രതലമുള്ള രാജ്യത്തെ രണ്ടാമത്തെ തൂക്കുപാലമായ ഇത് പൂർത്തിയാകുന്നത് ?
2023 ജൂലൈയിൽ 
 ♦️ഗ്ലാസ് പ്രതലമുള്ള രാജ്യത്തെ ആദ്യത്തെ തൂക്കുപാലം സിക്കിമിൽ ആണ്.
 
🟥 ദേഷ്യത്തിൽ സംസാരിക്കുമ്പോൾ പറഞ്ഞുപോയ വാക്കുകൾ ആത്മഹത്യക്ക് പ്രേരണയായതായി കണക്കാക്കാനാവില്ലെന്ന് അടുത്തിടെ പ്രസ്താവിച്ചത് ?
മധ്യപ്രദേശ് ഹൈക്കോടതി
 
🟥 “Forks in the Road: My Days at RBI and Beyond” എന്ന പുസ്തകം രചിച്ച മുൻ റിസർവ് ബാങ്ക് ഗവർണർ ?
സി. രംഗരാജൻ
 
🟥 ശാസ്ത്ര-ഗവേഷണ മേഖലകളിലെ മികവിന് അടൽ സമ്മാൻ പുരസ്‌കാരം ലഭിച്ചത് ?
പ്രഭു ചന്ദ്ര മിശ്ര
 
🟥 ഇന്ത്യൻ ആർമിയുടെ അടുത്ത എഞ്ചിനീയർ-ഇൻ-ചീഫായി ആരാണ് നിയമിതനായത് ?
ജനറൽ അരവിന്ദ് വാലിയ
 
🟥 Oil and Natural Gas Corporation ചെയർമാനായി നിയമിതനായത് ?
അരുൺകുമാർ സിംഗ്
 
🟥 G20 ഉച്ചകോടിയുടെ സയൻസ് വർക്കിംഗ് ഗ്രൂപ്പായ സെക്രട്ടേറിയറ്റ് ഫോർ സയൻസ് 20 (S20) ആയി തിരഞ്ഞെടുത്തത് ?
ഐഐഎസ്‌സി ബെംഗളൂരു
 
🟥 2021-2022 വർഷത്തെ രബീന്ദ്രനാഥ് ടാഗോർ ലിറ്റററി പ്രൈസ് ലഭിച്ചത് ആർക്കെല്ലാം ?
സുദീപ് സെൻ, ശോഭന
 
🟥 ധനു യാത്ര / ധനു ജാത്ര ഫെസ്റ്റിവൽ നടക്കുന്നത് ?
ഒഡീഷ 
 
🟥 ആന്ധ്രാപ്രദേശിലെ തീർഥാടന നഗരമായ ശ്രീശൈലത്തിലെ ടൂറിസം ഫെസിലിറ്റേഷൻ സെന്ററിൽ ‘പ്രസാദ്’ പദ്ധതി ഉദ്ഘാടനം ചെയ്തത് ?
രാഷ്ട്രപതി ദ്രൗപദി മുർമു 
 
🟥 ആധാറിന്റെ മാതൃകയിൽ തമിഴ്‌നാട്ടിൽ ആരംഭിക്കുന്ന തിരിച്ചറിയൽ കാർഡും നമ്പറും ഏത് പേരിലാണ് ?
മക്കൾ ഐഡി
 
🟥 ജനിതക പ്രശ്നങ്ങളെ തുടർന്നുണ്ടാകുന്ന മസ്തിഷ്ക തകരാറായ ജിഎൻബി എൻസഫലോപതി മരുന്നു കണ്ടെത്താൻ ടെൽ അവീവ്, കൊളംബിയ സർവകലാശാലകളുമായി ചേർന്ന് ഗവേഷണം നടത്തുന്നത് ?
ഐഐടി മദ്രാസ് 
 
🟥 ഉത്തർപ്രദേശ് ആസ്ഥാനമായ മരിയോൺ ബയോടെക് നിർമിച്ച ഏത് ചുമ മരുന്ന് കഴിച്ചാണ് 18 കുട്ടികൾ മരിച്ചെന്ന് ഉസ്ബെകിസ്താൻ ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തുന്നത് ?
ഡോക് 1 മാക്സ് 
 
🟥 അടുത്തിടെ മനുഷ്യന്റെ തലച്ചോറിനെ തകരാറിലാക്കുന്ന അമീബ മൂലമുള്ള അണുബാധ (നെഗ്ലേറിയ ഫൗലേറി) സ്ഥിരീകരിച്ചത് ?
ദക്ഷിണ കൊറിയ 
 
🟥 2022 ലെ ഗ്ലോബൽ ഏവിയേഷൻ സേഫ്റ്റി റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം ?
48 (1.സിംഗപ്പൂർ)
 
🟥 സംഗീതജ്ഞൻ ആലപ്പി രംഗനാഥിന്റെ പേരിലുള്ള ആലപ്പി രംഗനാഥൻ മാസ്റ്റർ ഫൗണ്ടഷൻ ട്രസ്റ്റിന്റെ പ്രഥമ ‘സ്വാമിസംഗീത’ പുരസ്കാരം (25,000 ₹) ലഭിച്ച കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും ആയ വ്യക്തി ?
കെ. ജയകുമാർ (2023 ജനുവരി 15ന് അവാർഡ് സമ്മാനിക്കും.)
 
🟥 കൊച്ചിക്കു പിന്നാലെ ജിയോ ട്രൂ 5G സേവനം ലഭിച്ചു തുടങ്ങിയത് ?
തിരുവനന്തപുരം 
 
🟥 2022 ഡിസംബറിൽ പ്രഥമ മലയാളി മാർഗഴി സാഹിത്യ പുരസ്കാരം നേടിയത് ?
വി. പി. ജോയ് (ചീഫ് സെക്രട്ടറി)
 
🟥 സഖാവ് എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ടി. പത്മനാഭൻ
 
🟥 കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന ദേശീയ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ഒഡിഷയെ തോൽപ്പിച്ച് സെമിഫൈനലിൽ കടന്നത് ?
കേരളം
 
🟥 2022ലെ FIDE World Rapid Chess Championship ൽ ജേതാവായത് ?
മാഗ്നസ് കാൾസൻ
 
🟥 നാഷണൽ ബില്ല്യാർഡ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
ബ്രിജേഷ് ദമാനി
 
🟥 മെസ്സി ലോകകപ്പ് കാലത്ത് താമസിച്ച മുറി മ്യൂസിയമാക്കുന്നത് ? 
ഖത്തർ സർവകലാശാല (മുറി : ബി 201)
 
 
 
    
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x