FREE PSC TALKZ

DECEMBER 28: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 അന്താരാഷ്ട്ര പകർച്ചവ്യാധി തയ്യാറെടുപ്പ് ദിനം ആചരിക്കുന്നത് ?
ഡിസംബർ 27
 
🟥 നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചത് ആരെയാണ് ?
സന്തോഷ് കുമാർ യാദവ് 
 
🟥 Atomic Energy Regulatory Board ചെയർമാനായി അടുത്തിടെ നിയമിതനായത് ?
ദിനേശ് കുമാർ ശുക്ല
 
🟥 2023 ജനുവരി 1-ന് വിനയ് കുമാർ ത്രിപാഠി വിരമിക്കുന്ന ഒഴിവിൽ റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാനും സിഇഒ യും ആയി നിയമിതനായത് ?
അനിൽ കുമാർ ലഹോട്ടി
 
🟥 കഠിനമായ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി കൃത്രിമ ഹൃദയം വികസിപ്പിച്ചെടുത്തത് ഏത് IIT യിലെ ഗവേഷകർ ആണ് ?
ഐഐടി കാൺപൂർ
 
🟥 ഭാരത് ബയോടെക് വികസിപ്പിച്ച, മൂക്കിലൂടെ നൽകുന്ന കോവിഡ് പ്രതിരോധ വാക്സിന്റെ വില നിശ്ചയിച്ചു. സർക്കാർ ആശുപത്രിയിലെ വില ?
325 ₹
 
🟥 2023-ലെ നാഷണൽ യൂത്ത് കോൺഫറൻസിന് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ?
കർണാടക 
 
🟥 ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലെ മുണ്ടേര ബസാർ എന്ന മുനിസിപ്പൽ കൗൺസിലിന്റെ പുതിയ പേര് ?
ചൗരി-ചൗര
 
🟥 വിദ്യാഭ്യാസ രംഗത്തെ ഓസ്‌കാറായി കണക്കാക്കപ്പെടുന്ന വാർട്ടൺ-ക്യുഎസ് റീമാജിൻ എഡ്യുക്കേഷൻ അവാർഡ് 2022 ൽ ലഭിച്ചത് ?
ഐഐടി മദ്രാസ് 
 
🟥 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം നിലവിൽ വരുന്നത് ?
മുംബൈ 
 
🟥 FSSAI ഫൈവ് സ്റ്റാർ റേറ്റിംഗ് നൽകുന്ന ഉത്തർപ്രദേശിലെ രണ്ടാമത്തെ ജയിലായി മാറിയത് ?
ബുലന്ദ്ഷഹർ ജയിൽ ഫുഡ്‌സ്
 (1. ഫറൂഖാബാദ് ജയിൽ)
 
🟥 ആർബിഐയുടെ പുതുക്കിയ ബാങ്ക് ലോക്കർ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത് ?
2023 ജനുവരി 1 മുതൽ 
 
🟥 ചൈന, പാകിസ്ഥാൻ അതിർത്തിയിൽ വിന്യസിക്കുന്നതിനായി 120 ഓളം വരുന്ന ഏത് മിസൈലുകൾ ആണ് DRDO നൽകുന്നത് ?
പ്രളയ് മിസൈൽ 
 
🟥 2037-ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രവചിച്ച യുണൈറ്റഡ് കിംഗ്ഡം ആസ്ഥാനമായുള്ള സാമ്പത്തിക ശാസ്ത്ര കൺസൾട്ടൻസി സ്ഥാപനം ?
സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് (CEBR)
 
🟥 2027-28 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആവുമെന്ന് പ്രവചിച്ചത് ?
IMF
 
🟥 2023 ജനുവരി മുതൽ യൂറോപ്യൻ യൂണിയൻ കറൻസിയായ യൂറോ ഉപയോഗിക്കാൻ തീരുമാനിച്ച രാജ്യം ?
ക്രൊയേഷ്യ 
 
🟥 ആറാമത് എലൈറ്റ് ദേശീയ വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് നടന്നത് ?
ഭോപ്പാൽ, മധ്യപ്രദേശ് 
 
🟥 ബാഡ്മിന്റൺ ലോക ഫെഡറേഷൻ റാങ്കിങ്ങിൽ ഇന്ത്യൻ താരം എച്ച്.എസ്. പ്രണോയ് യുടെ സ്ഥാനം ?
8 (7. ലക്ഷ്യ സെൻ; 12. കിടംബി ശ്രീകാന്ത്)
 
🟥 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 5000 റൺസെന്ന നാഴികക്കല്ല് പിന്നിട്ട കേരള താരം ?
രോഹൻ പ്രേം
 
🟥 നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം ആയത് ?
ഡേവിഡ് വാർണർ (ഓസ്‌ട്രേലിയ)
 1. ജോ റൂട്ട് (ഇംഗ്ലണ്ട്)
 
🟥 ഓസ്‌ട്രേലിയയുടെ പുരുഷ ടെസ്റ്റ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് പുനർനാമകരണം ചെയ്തത് ആരുടെ പേരിൽ ആണ് ? 
ഷെയ്ൻ വോൺ
 
🟥 ജനുവരി ആദ്യവാരം തുടങ്ങുന്ന ശ്രീലങ്കക്കെതിരായ ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ?
ഹാർദിക് പാണ്ഡ്യ
 
🟥 ജനുവരി ആദ്യവാരം തുടങ്ങുന്ന ശ്രീലങ്കക്കെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ?
രോഹിത് ശർമ
 
🟥 ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്. സി. യുടെ പുതിയ പരിശീലകൻ ?
ഫ്രാൻസെസ് ബോണെറ്റ് (സ്പെയിൻ)
 
🟥 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ലൈബ്രറി നിയോജക മണ്ഡലമായി മാറിയത് ?
ധർമടം
 
🟥 അടുത്തിടെ കേരളത്തിലെ എത്ര റെയിൽവേ സ്റ്റേഷനുകളെയാണ് ആദർശ് സ്റ്റേഷനുകളായി ഉയർത്തുമെന്ന് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത് ?
77
 
🟥 2022 ഡിസംബറിൽ കേരളത്തിലെ ആദ്യ സ്മാർട്ട് മൊബൈൽ കമ്പോസ്റ്റിംഗ് യൂണിറ്റ് നിലവിൽ വന്നത് ?
പള്ളിത്തോട്ടം (കൊല്ലം)
 
    
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x