FREE PSC TALKZ

DECEMBER 27: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 അന്താരാഷ്ട്ര ബോക്സിംഗ് ദിനം ആചരിക്കുന്നത് ?
ഡിസംബർ 26
 
🟥 ഇന്ത്യയിൽ വീർ ബൽ ദിവസ് ആചരിക്കുന്നത് എപ്പോഴാണ് ?
ഡിസംബർ 26
 
🟥 നാടകീയ സംഭവങ്ങൾക്കൊടുവിൽ നേപ്പാളിന്റെ പ്രധാനമന്ത്രി ആവുന്നത് ?
പുഷ്പ കമൽ ദഹൽ (പ്രചണ്ഡ)
 ♦️നവംബർ 20-ന് നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഏഴുപാർട്ടികൾ ഉൾപ്പെട്ട സഖ്യം രൂപവത്കരിച്ചാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്.
 
🟥 എത്രാം തവണയാണ് പ്രചണ്ഡ നേപ്പാളിലെ പ്രധാനമന്ത്രി ആവുന്നത് ?
മൂന്നാം തവണ
 
🟥 രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർ.എസ്.പി.) നേതാവും മുൻ ടെലിവിഷൻ അവതാരകനുമായ ആരാണ് നേപ്പാളിലെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാകുന്നത് ?
രബി ലമിച്ചാനെ
 
🟥 ‘ദി ഇന്ത്യൻ നേവി@75 റെമിനിസ്സിംഗ് ദി വോയേജ്’ എന്ന പുസ്തകത്തിന്റെ രചയിതാക്കൾ ?
കമ്മഡോർ രഞ്ജിത് ബി. റായിയും, പ്രതിരോധ ജേണലിസ്റ്റ് അരിത്ര ബാനർജിയും
 
🟥 നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിന്റെ പത്താം പതിപ്പ് നടക്കുന്നത് ?
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ
 
🟥 ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ എംഡി & സിഇഒ ആയി വീണ്ടും നിയമിതനായത് ?
പി. എൻ. വാസുദേവൻ
 
🟥 പ്യൂമ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി അടുത്തിടെ നിയമിതയായത് ?
അനുഷ്‌ക ശർമ്മ
 
🟥 കിസാൻ ഡ്രോണുകൾക്ക് DGCA യുടെ ഇരട്ട സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യ ഡ്രോൺ കമ്പനിയായത് ?
ഗരുഡ എയ്‌റോസ്‌പേസ്
 ♦️Directorate General of Civil Aviation (DGCA)
 
🟥 പൊതു ടാപ്പുകളിലെ വെള്ളം നേരിട്ട് ഉപയോഗയോഗ്യമാക്കുന്നതിനായി ഡ്രിങ്ക് ഫ്രം ടാപ്പ് എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ?
ഒഡീഷ 
 
🟥 ഈ സാമ്പത്തിക വർഷം (2022-23) ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 6.8 ശതമാനമായിരിക്കുമെന്ന് പ്രവചിച്ചത് ?
IMF
 
🟥 ദേശീയതല കബഡി ചാമ്പ്യൻഷിപ്പ് കർണാടകയിലെ ഉഡുപ്പിയിൽ ഉദ്ഘാടനം ചെയ്തത് ?
കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂർ
 
🟥 മലേഷ്യയിലെ ക്വാലാലംപൂരിൽ സംഘടിപ്പിച്ച 2022-ലെ 9 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ജൂനിയർ ഇന്റർനാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ?
ഗെറ്റോ സോറ (7 വയസ്, അരുണാചൽ പ്രദേശ്)
 
🟥 യുവ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒഡീഷ സർക്കാർ എല്ലാ വർഷവും നൽകുന്ന ‘ഏകലബ്യ പുരസ്‌കാരം‘ 2022 ൽ(30th) നേടിയത് ?
 സ്വസ്തി സിംഗ് (Cyclist)
 
🟥 യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് റൈസിംഗ് സ്റ്റാർ ഓഫ് ദി ഇയർ ബഹുമതിക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ വനിതാ ഗുസ്തി താരം ?
ആന്റിം പംഗൽ
 
🟥 സിനിമാ സംവിധായകനും കാർട്ടൂണിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ അടുത്തിടെ അന്തരിച്ച വ്യക്തി ?
കെ. പി. ശശി
 
🟥 അടുത്തിടെ ചണ്ഡിഗഢിൽ വച്ച് അന്തരിച്ച മുൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ?
ജസ്റ്റിസ് വി.കെ. ബാലി (77)
 ♦️കേരള ഹൈക്കോടതിയുടെ സുവർണ ജൂബിലി ആഘോഷിച്ചതും പുതിയ മന്ദിരത്തിലേക്ക് ഹൈക്കോടതിയുടെ പ്രവർത്തനം മാറ്റിയതും ഇദ്ദേഹത്തിന്റെ കാലത്താണ്.
 
🟥 ദൃശ്യവേദി കനകജൂബിലി പുരസ്കാരം ലഭിച്ചത് ?
കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി (50000 ₹)
 
🟥 അഖില ഭാരത അയ്യപ്പസേവാസംഘത്തിന്റെ സ്വാമിപാദപുരസ്ക്കാരം ലഭിച്ചത് ?
കെ. ജി. ജയൻ
♦️ഭക്തി പ്രചാരണരംഗത്ത് നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
 
🟥 സ്വാമിപാദ പുരസ്ക്കാരത്തിന്റെ പുരസ്കാരത്തുക ?
18,018 ₹യും ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്.
♦️പതിനെട്ടാം പടിയിലെ ഓരോ പടിയിലും 1,001 ₹ വീതം സമർപ്പിക്കുന്നുവെന്ന രീതിയിലാണ് പുരസ്ക്കാരത്തുക നൽകുന്നത്.
 
 
 
    
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x