FREE PSC TALKZ

DECEMBER 24: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 ദേശീയ ഉപഭോക്തൃ ദിനം ആചരിക്കുന്നത് ?
ഡിസംബർ 24 
 
🟥 ലോക ഉപഭോക്തൃ അവകാശ ദിനം ആചരിക്കുന്നത് ?
മാർച്ച് 15
 
🟥 സാമൂഹിക നവോത്ഥാനത്തിനായി പോരാടിയ കവി ഗംഗാധർ മെഹറിന്റെ പേരിലുള്ള പുരസ്കാരം ?
ഒഡീഷ ഗംഗാധർ കവിതാ പുരസ്കാരം
 
🟥 ഒഡീഷ സാംബൽപൂർ സർവകലാശാല നൽകുന്ന ഗംഗാധർ ദേശീയ കവിത പുരസ്കാരം(1 ലക്ഷം ₹) ലഭിച്ച കവി ?
കെ. ജി. ശങ്കരപ്പിള്ള 
 
🟥 ട്വിറ്ററിന്റെ ഇൻഫ്രാസ്ട്രക്ചർ ടീം ഹെഡ് ആയി നിയമിതനായ മലയാളി ?
ഷീൻ ഓസ്റ്റിൻ 
 
🟥 കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല വിദ്യാർഥിനികൾക്ക് പ്രസവാവധി അനുവദിക്കുന്നത്. ഏത് സർവകലാശാല ആണ് 60 ദിവസം പ്രസവാവധി അനുവദിച്ചത് ?
മഹാത്മാഗാന്ധി സർവകലാശാല
 
🟥 മാത്തൂർ കളരി ട്രസ്റ്റ് ഏർപ്പെടുത്തിയ മാത്തൂർ ഗോവിന്ദൻ കുട്ടി ആശാൻ സ്മാരക കഥകളി പുരസ്കാരം നേടിയത് ?
കലാമണ്ഡലം രാമകൃഷ്ണൻ 
 ♦️15,000 ₹യും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
 
🟥 റേഷൻകടകളിൽ നടത്തിയ വിജിലൻസ് പരിശോധനക്ക് നൽകിയ പേര് ?
ഓപ്പറേഷൻ സുഭിക്ഷ
 
🟥 താളിയോല രേഖ മ്യൂസിയം പ്രവർത്തനം ആരംഭിച്ച നഗരം ?
തിരുവനന്തപുരം
 
🟥 സ്ത്രീകളിൽ അനീമിയ ഒരു രോഗമായി വളരുന്നു എന്ന ദേശിയ കുടുംബരോഗ്യ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ തുടക്കംകുറിച്ച പദ്ധതി ?
വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് (വിവ)
 
🟥 ഐ.എസ്.ആ ർ.ഒ.യുടെ ഏത് വിശ്വസ്ത റോക്കറ്റിന്റെ നിർമാണം ആണ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് ?
പി.എസ്.എൽ.വി.
 
🟥 ഇന്ത്യൻ വ്യോമസേനയിലെ ആദ്യ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റാകാൻ തിരഞ്ഞെടുക്കപ്പെട്ട ഉത്തർപ്രദേശ് സ്വദേശിനി ?
സാനിയ മിർസ
 ♦️മിർസാപുറിലെ ജസോവർ ഗ്രാമമാണ് സാനിയയുടെ നാട്. സംസ്ഥാനത്തുനിന്ന് ആദ്യമായി വ്യോമസേനയിലെ പൈലറ്റാകുന്ന വ്യക്തിയും സാനിയയാണ്.
 
🟥 വടക്കൻ സിക്കിമിലെ സെമയിൽ കരസേനയുടെ ട്രക്ക് മലയിടുക്കിലേക്കു മറിഞ്ഞ് 16 സൈനികർ മരിച്ചു. മരിച്ചവരിൽ ഉൾപ്പെട്ട മലയാളി സൈനികൻ ?
എസ്. വൈശാഖ് (27)
 
🟥 മൂക്കിലൂടെ നൽകുന്ന കോവിഡ് പ്രതിരോധ വാക്സിന് വിതരണാനുമതി നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. വാക്സിന്റെ പേര് ?
ഇൻകോവാക് (ബി.ബി.വി.154)
 ♦️ വികസിപ്പിച്ചത്: ഭാരത് ബയോടെക്
 
🟥 അടുത്തിടെ ഫ്ലിപ്കാർട്ടിൽ നിന്ന് ഉടമസ്ഥാവകാശം വേർപെടുത്തി സ്വതന്ത്ര കമ്പനി ആവുന്നത് ?
ഫോൺപേ
 
🟥 ബ്രിട്ടീഷ് മാസികയായ എംപയർ മാസികയുടെ 50 മികച്ച അഭിനേതാക്കളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ ?
ഷാരൂഖ് ഖാൻ 
 
🟥 നേപ്പാളി കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തത് ആരെയാണ് ?
ഷെർ ബഹദുർ ദ്യുബ
 
🟥 ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മിനി താര ലേലത്തിൽ ഏറ്റവും ഉയർന്ന ലേലത്തുക നേടിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ?
സാം കറൻ (18.50 കോടി ₹, പഞ്ചാബ് കിങ്സ്)
  ♦️2021ൽ 16.25 കോടിക്ക് ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസിനെ രാജസ്ഥാൻ റോയൽസ് നേടിയതായിരുന്നു നിലവിൽ ഐ.പി.എൽ. ലേലത്തിലെ റെക്കോഡ് തുക.
 
🟥 ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ആയ കാമറൂൺ ഗ്രീനിനെ ലേലത്തിൽ നേടിയ ഫ്രാഞ്ചൈസി ?
മുംബൈ ഇന്ത്യൻസ് (17.50 കോടി ₹)
 
🟥 ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടർ ആയ ബെൻ സ്റ്റോക്സിനെ ചെന്നൈ സൂപ്പർകിങ്സ് ലേലത്തിൽ നേടിയത് ?
16.25 കോടി ₹
 
🟥 മലയാളി താരങ്ങൾ ആയ കെ.എം. ആസിഫ്, പി. എ. അബ്ദുൽ ബാസിത് എന്നിവരെ ലേലത്തിൽ നേടിയ ഫ്രാഞ്ചൈസി ?
രാജസ്ഥാൻ റോയൽസ്
 ♦️ മറ്റൊരു മലയാളി താരം ആയ വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.
 
🟥 ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ലോകകപ്പിനുള്ള ഹോക്കി ടീമിനെ നയിക്കുന്നത് ?
ഹർമൻപ്രീത് സിങ്
 
🟥 ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ലോകകപ്പിനുള്ള ഹോക്കി ടീമിന്റെ ഭാഗമായ മലയാളി ഗോൾകീപ്പർ ?
പി. ആർ. ശ്രീജേഷ്
 
🟥 ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ ലോക ടേബിൾ ടെന്നീസ് (WTT) സീരീസ് ഇവന്റിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം ?
ഗോവ 
 
 
 
    
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x