FREE PSC TALKZ

DECEMBER 23: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 ദേശീയ കർഷക ദിനം ആചരിക്കുന്നത് ?
ഡിസംബർ 23
 ♦️മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗ് ന്റെ ജന്മദിനം.
 
🟥 സ്ത്രീകളിലെ ഗർഭാശയഗള അർബുദം പ്രതിരോധിക്കാനുള്ള ഏത് പ്രതിരോധ വാക്സിൻ ആണ് ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി സ്കൂളുകളിലൂടെ നൽകാൻ ഒരുങ്ങുന്നത് ?
ക്വാഡ്രിവാലൻഡ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ (QHPV)
 
🟥 അടുത്തിടെ ഡോൾഫിനുകളുടെ സെൻസസ് ആരംഭിച്ച ഒഡീഷയിലെ സങ്കേതങ്ങൾ ?
ഭിട്ടാർകനിക നാഷണൽ പാർക്ക്, ഗാഹിർമാത മറൈൻ സാങ്ച്വറി
 
🟥 ഇന്ത്യയുടെ തീരപ്രദേശത്ത് നിന്ന് 200 നോട്ടിക്കൽ മൈലുകൾക്കപ്പുറവും കടൽക്കൊള്ളയെ ചെറുക്കുന്നതിന് ഫലപ്രദമായ നിയമനിർമാണത്തിന് സഹായകമാകുന്ന ഏത് ബിൽ ആണ് അടുത്തിടെ രാജ്യസഭയിൽ പാസാക്കിയത് ?
ആന്റി മാരിടൈം പൈറസി ബിൽ 2019
 
🟥 കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ മിനി സ്നാക്ക് ബ്രേക്കുകൾ അവതരിപ്പിക്കാൻ തീരുമാനിച്ചത് ?
ഡൽഹി സർക്കാർ
 
🟥 1998-ൽ കർണാടക സർക്കാർ ശാന്തല നാട്യശ്രീ അവാർഡും 2022-ൽ കേന്ദ്ര സർക്കാർ പത്മശ്രീയും നൽകി ആദരിച്ച അടുത്തിടെ അന്തരിച്ച ഗമക വ്യാഖ്യാതാവ് ആരാണ് ?
എച്ച്. ആർ. കേശവ മൂർത്തി (89)
 ♦️കർണാടകയിൽ നിന്ന് ഉത്ഭവിച്ച പാട്ടിലൂടെയുള്ള കഥപറച്ചിലിന്റെ രൂപമാണ് ഗമക.
 
🟥 NAAC മുഖേന A++ ഗ്രേഡ് നേടുന്ന ഇന്ത്യയിലെ ഏക സർവ്വകലാശാലയായത് ?
അമൃത്‌സറിലെ ഗുരു നാനാക്ക് ദേവ് സർവകലാശാല
 
🟥 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിൽ പുരസ്കാരം നേടിയത് ?
പ്രൊഫ. എം. തോമസ് മാത്യു (നിരൂപണം: ആശാന്റെ സീതായനം)
 
🟥 ഏത് കൃതി സംസ്കൃതത്തിൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയതിനാണ് വിവർത്തനത്തിനുളള പുരസ്കാരം ചാത്തനാത്ത് അച്യുതനുണ്ണി നേടിയത് ?
വാമനാചാര്യന്റെ കാവ്യാലങ്കാര സൂത്രവൃത്തി
 
🟥 എം. ടി. വാസുദേവൻ നായർക്കു ശേഷം കേന്ദ്ര സാഹിത്യ അക്കാദമിയിൽ വിശിഷ്ടാംഗത്വം ലഭിക്കുന്ന ആദ്യ മലയാളി ?
സി. രാധാകൃഷ്ണൻ 
 
🟥 ഇംഗ്ലീഷ് വിഭാഗത്തിലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചത് ?
അനുരാധ റോയ് (കൃതി: All the Lives We Never Lived)
 
🟥 ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതിനുളള പുരസ്കാരം നേടിയത് ?
എൻ. കല്യാണരാമൻ (പെരുമാൾ മുരുകന്റെ തമിഴ് നോവൽ പൂനാച്ചി യുടെ വിവർത്തനം)
 
🟥 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തമിഴിൽ പുരസ്കാരം നേടിയത് ?
എം. രാജേന്ദ്രൻ (നോവൽ: കാലാപാനി)
 
🟥 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തെലുങ്കിൽ പുരസ്കാരം നേടിയത് ?
മധുരാന്തകം നരേന്ദ്ര (നോവൽ: മനോധർമ പരാഗം)
 
🟥 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഹിന്ദിയിൽ പുരസ്കാരം നേടിയത് ?
ബദ്രി നാരായൻ (കവിത: തുമാടി കേ ശബ്ദ്)
 
🟥 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തുക ?
ഒരുലക്ഷം ₹യും ഫലകവുമടങ്ങുന്നതാണ് സാഹിത്യപുരസ്ക്കാരം.
 
🟥 വിവർത്തനം പുരസ്കാരത്തിനുളള തുക ?
50,000 ₹യും ഫലകവുമടങ്ങുന്നതാണ് വിവർത്തന പുരസ്കാരം.
 
🟥 ഓസ്കർ ചലച്ചിത്ര പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇക്കുറി ഇന്ത്യയിൽ നിന്നുള്ള നാല് എൻട്രികൾ. ഏതൊക്കെ ?
1. ചെല്ലോ ഷോ (മികച്ച അന്താരാഷ്ട്ര ചല ചിത്രം) 
2. ആർ.ആർ.ആറിലെ ‘നാട്ടു നാട്ടു’ പാട്ട് (മികച്ച ഗാനം)
3. ഓൾ ദാറ്റ് ബ്രീത്ത്സ് (ഡോക്യുമെന്ററി ഫീച്ചർ)
4. ദി എലിഫന്റ് വിസ്പറേഴ്സ് (ഡോക്യുമെന്ററി ഷോർട്ട്)
 
🟥 2024ലെ പാരീസ് ഒളിമ്പിക് ഗെയിംസിന്റെ സംപ്രേക്ഷണാവകാശം നേടിയത് ?
Viacom 18
 
🟥 4 വർഷത്തെ ദൗത്യത്തിന് ശേഷം നാസ അവസാനിപ്പിച്ച റോബോട്ടിക് പേടകം ?
മാർസ് ഇൻസൈറ്റ് ലാൻഡർ
 
🟥 അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് ?
ബാങ്ക് ഓഫ് അർജന്റീന (ആയിരം പെസോയുടെ കറൻസിയിലാണ് മെസ്സിയുടെ ചിത്രം ഉൾപ്പെടുത്തുക.)
 
🟥 ഇന്ത്യൻ പ്രീമിയർ ലീഗ് മിനി താരലേലം നടക്കുന്നത് ?
കൊച്ചി (2022 ഡിസംബർ 23)
 
🟥 സന്തോഷ് ട്രോഫിക്കായുളള കേരള ടീമിനെ നയിക്കുന്നത് ?
വി. മിഥുൻ 
 
 
    
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x