FREE PSC TALKZ

DECEMBER 22: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 ദേശീയ ഗണിത ദിനം ആചരിക്കുന്നത് ?
ഡിസംബർ 22 (2012 മുതൽ ആചരിക്കുന്നു.)
♦️ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം.
 
🟥 Winter Solstice 2022 ഏത് ദിവസമാണ് ?
ഡിസംബർ 22
 
🟥 ഗ്രാമവികസനത്തിനുള്ള സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ രോഹിണി നയ്യാർ പുരസ്കാരം ലഭിച്ചത് ?
സെത്രിചെം സാംഗ്തം
♦️കിഴക്കൻ നാഗാലാൻഡിലെ പാർശ്വവൽക്കരിക്കപ്പെട്ട 1200 കർഷകരുടെ വരുമാനം മൂന്നിരട്ടിയാക്കാൻ തന്റെ സംഘടനയായ ബെറ്റർ ലൈഫ് ഫൗണ്ടേഷനിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു.
 
🟥 യുനെസ്കോയുടെ താൽക്കാലിക പട്ടികയിൽ അടുത്തിടെ ഇടം നേടിയ ഇന്ത്യയിൽ നിന്നുളള സൈറ്റുകൾ ?
ഗുജറാത്തിലെ വഡ്നഗർ പട്ടണം, മൊധേരയിലെ സൂര്യക്ഷേത്രം, ത്രിപുരയിലെ ഉനകോട്ടി ശിൽപങ്ങൾ
 
🟥 വായു മലിനീകരണത്തെ തടുക്കാൻ സംസ്ഥാന അതിർത്തിയിൽ മരങ്ങൾ വെച്ചുപിടിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം ?
പശ്ചിമ ബംഗാൾ 
 
🟥 ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം നടക്കുക 2024 അവസാനത്തോടെ എന്ന് പ്രസ്താവിച്ചത് ?
കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
 
🟥 ഇന്ത്യൻ ഇക്കണോമി മോണിറ്ററിങ് സെന്ററിന്റെ (സി.എം.ഐ.ഇ.) കണക്കുകൾപ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. എത്ര ?
9% 
♦️ഓഗസ്റ്റിലെ 8.33% ആയിരുന്നു ഇതിനു മുമ്പത്തെ കൂടിയ നിരക്ക്. സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 6.43% തൊഴിലില്ലായ്മയാണ് ഇക്കൊല്ലം രേഖപ്പെടുത്തിയ കുറഞ്ഞ നിരക്ക്.
 
🟥 ഈ വർഷത്തെ ഇന്ദിരാ ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത് ?
രാജ്യത്തെ വൈദ്യശാസ്ത്രമേഖലയ്ക്ക്
♦️കോവിഡ് കാലത്തെ സമാനതകളില്ലാത്ത സേവനം പരിഗണിച്ച് വൈദ്യശാസ്ത്രമേഖലയുടെ പ്രതിനിധികളായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പ്രത്യേക പരിശീലനം ലഭിച്ച നഴ്സുമാരുടെ സംഘടനയ്ക്കും പുരസ്കാരം നൽകും.
 
🟥 സമാധാന, നിരായുധീകരണ, വികസന രംഗത്തെ സംഭാവനകൾക്ക് ഇന്ദിരാഗാന്ധി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ തുക ?
ഒരു കോടി ₹യും പ്രശസ്തിപത്രവും ഫലകവും
 
🟥 ശാസ്ത്രസാങ്കേതിക, വ്യാവസായിക മേഖലകളിലെ പുരോഗതിക്ക് മികച്ച സംഭാവനകൾ നൽകുന്ന വികസ്വര രാജ്യങ്ങളിലെ ശാസ്ത്ര പ്രതിഭകൾക്ക് നൽകുന്ന വിൻഫ്യൂച്ചർ പുരസ്കാരം ലഭിച്ചത് ?
ഡോ. പ്രദീപ് തലാപ്പിൽ
 
🟥 നൊബേൽ ജേതാക്കൾ അടക്കം പ്രഗല്ഭരായ ശാസ്ത്രജ്ഞർ അടങ്ങുന്ന വിൻ ഫ്യൂച്ചർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത് ?
ആഴ്സനിക് വിമുക്തമായ കുടിവെള്ളത്തിന് ഉതകുന്ന പദാർഥങ്ങൾ നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തി.
 
🟥 ചൈനയിലെ അതിവേഗ കോവിഡ് വ്യാപനത്തിന് കാരണമായ ഒമിക്രോൺ വകഭേദം ബി.എഫ്. 7 ഇന്ത്യയിൽ സ്ഥിരീകരിച്ചത് എവിടെയാണ് ?
ഗുജറാത്ത് 
 
🟥 ഏത് ഒമിക്രോണിന്റെ ഉപവകഭേദം ആണ് ബി.എഫ്. 7 ?
ബി.എഫ്. 5 
 
🟥 ഇറാന്റെ രഹസ്യസേനാവിഭാഗം തലവൻ ഖാസിം സുലൈമനി, അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരി തുടങ്ങിയവരെ വധിക്കാൻ യു.എസ്. ഉപയോഗിച്ച ഏത് ഡ്രോണുകൾ ആണ് ഇന്ത്യ വാങ്ങുന്നത് ?
എം.ക്യു.-9 റീപ്പർ ഡ്രോണുകൾ 
 
🟥 പ്രബോധ ട്രസ്റ്റ് ഏർപ്പെടുത്തിയ മലയാള സാഹിത്യത്തിലെ സമഗ്ര സാംസ്ക്കാരിക സംഭാവനയ്ക്കുള്ള പ്രഥമ പുരസ്ക്കാരം ലഭിച്ചത് ?
പ്രൊഫ. എം. കെ. സാനു
 
🟥 ക്രിമിനൽ കേസിൽ പ്രതികളായ പോലീസുകാരെ കോടതിവിധിക്ക്
കാത്തുനിൽക്കാതെ പിരിച്ചുവിടാൻ സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി നടത്തുന്നത് ഏത് നിയമത്തിൽ ആണ് ?
കേരള പോലീസ് ഡിപ്പാർട്ട്മെന്റ് എൻക്വയറി റൂൾ 10
 
🟥 കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഡിജിറ്റൽ ഇന്ത്യ പ്ലാറ്റിനം പുരസ്കാരം നേടിയ കേരള നോളജ് ഇക്കണോമി മിഷന്റെ പോർട്ടൽ ?
ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ
 
🟥 രാജ്യത്ത് ഏറ്റവും കൂടുതൽ ഭൗമ സൂചികാ പദവി നേടിയെടുത്ത സർക്കാർ സ്ഥാപനം എന്ന ഖ്യാതി നേടിയത് ?
കേരള കാർഷിക സർവകലാശാല
 
🟥 സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെൽ 15 വർഷത്തിനിടെ 17 സൂചികാപദവിയാണ് നേടിയെടുത്തത്. ഇവയിൽ ഭക്ഷ്യ വർഗമല്ലാത്ത ഏക ഇനം ?
നിലമ്പൂർ തേക്ക്
 
🟥 ഏറ്റവും കൂടുതൽ ഭൗമസൂചികാപദവി നേടിയ സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം ?
മൂന്ന് -35 ഇനങ്ങൾ  
(1. കർണാടക -45, 
2. തമിഴ്നാട് -41)
 
🟥 കേരള കാർഷിക സർവ്വകലാശാലയിലെ വകുപ്പ് മേധാവി ആയിരുന്ന ആര് സമർപ്പിച്ച എല്ലാ ഇനങ്ങൾക്കും ആണ് സൂചിക ലഭിച്ചത് ?
ഡോ. സി. ആർ. എൽസി
 
🟥 2022 ലെ ഗ്ലോബൽ ഫുഡ് സെക്യുരിറ്റി ഇൻഡക്സിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ?
ഫിൻലൻഡ്
 
🟥 2022 ലെ ഗ്ലോബൽ ഫുഡ് സെക്യുരിറ്റി ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം ?
68
 
🟥 പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് അടുത്തിടെ പുറത്തായത് ?
റമീസ് രാജ
 
🟥 ഖത്തറിൽ മെസ്സിയും സംഘവും ലോകകിരീടം നേടിയതിന്റെ വാർത്തകളുമായി ഇറങ്ങിയ 60 ഭാഷകളിലെ 210 പത്രങ്ങൾ ശേഖരിച്ച ഫുട്ബോൾ ഗവേഷകനും എഴുത്തുകാരനുമായ വ്യക്തി ?
ജാഫർഖാൻ
 
🟥 ലോകകപ്പ് ഫുട്ബോൾ ജേതാക്കളായ അർജന്റീനയുടെ നായകൻ ലയണൽ മെസ്സി സ്വന്തമാക്കിയ നാല് ഗിന്നസ് റെക്കോഡുകൾ ?
♦️ഫിഫ ലോകകപ്പിൽ ഏറ്റവുമധികം കളിയിലെ താരമായ വ്യക്തി (11 തവണ).
♦️അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ അസിസ്റ്റ് നൽകിയ ഏകതാരം.
♦️ ലോകകപ്പിൽ ഏറ്റവുമധികം ക്യാപ്റ്റനായ താരം (19).
♦️ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരം (അഞ്ച് ലോകകപ്പുകളിലായി 26 തവണ )
 
🟥 2023 വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് മാർച്ച് 15 മുതൽ 31 വരെ നടക്കുന്നത് ?
ഡൽഹി
 
🟥 BWF ലോക റാങ്കിംഗിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ ആദ്യ അഞ്ചിൽ ഇടം നേടിയത് ?
സാത്വിക്‌സായിരാജ്  രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും
 
🟥 സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ നേടിയ ചിത്രം ?
ഫിഫ ഫുട്ബോൾ ട്രോഫിയും ആയി നിൽക്കുന്ന മെസ്സിയുടെ ചിത്രം 
 
🟥 2022 ഡിസംബർ പ്രകാരം ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം ?
106
 
🟥 മുംബൈ ആസ്ഥാനമായ പ്രമുഖ മൂല്യനിർണയ കമ്പനിയായ ഡി ആൻഡ് പി അഡ്വൈസറി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ (ഐ.പി.എൽ.) വിപണിമൂല്യം ?
90000 കോടി ₹
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x