FREE PSC TALKZ

DECEMBER 19: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs with Qatar Special

 
 
 
 
🟥 Goa Liberation Day ആയി ആചരിക്കുന്നത് ?
ഡിസംബർ 19
 
🟥 ഏത് വർഷക്കാലയളവിലേക്കാണ് ഇന്ത്യയുടെ യുഎൻഎസ്‌സി സ്ഥാനാർത്ഥിത്വം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രഖ്യാപിച്ചത് ?
2028-29
 
🟥 പ്രോജക്ട് 15 ബിയുടെ ഭാഗമായി നിർമ്മിക്കുന്ന രണ്ടാമത്തെ യുദ്ധക്കപ്പലായ മുംബൈയിൽ കമ്മീഷൻ ചെയ്യപ്പെട്ട നാവികസേന തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ ?
ഐഎൻഎസ് മോർമുഗാവോ
♦️മണിക്കൂറിൽ 56 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കുന്ന അത്യാധുനിക റഡാർ സംവിധാനങ്ങളുള്ള കപ്പലിന് ബറാക്,ബ്രഹ്മോസ് മിസൈലുകൾ വഹിക്കാനുള്ള ശേഷിയുണ്ട്.
 
🟥 പ്രോജക്ട് 15 ബി യുടെ ഭാഗമായ ആദ്യ കപ്പൽ ?
ഐഎൻഎസ് വിശാഖപട്ടണം
 
🟥 അടുത്തിടെ പുകയില വിമുക്ത മേഖലയായി പ്രഖ്യാപിച്ച ക്യാമ്പസ് ?
ഡൽഹി എയിംസ്
 
🟥 അടൽ ഇന്നൊവേഷൻ മിഷൻ, NITI ആയോഗ് എന്നിവയുടെ പങ്കാളിത്തത്തോടെ UNDP ഇന്ത്യ 2019-ൽ ആരംഭിച്ച സംരംഭമായ യുവ സംരംഭകർക്കായുള്ള യൂത്ത് കോ: ലാബിന്റെ എത്രാം പതിപ്പ് ആണ് അടുത്തിടെ നടന്നത് ?
5
 
🟥 ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ പവർ എക്സ്ചേഞ്ച് ?
Indian Energy Exchange
 
🟥 ഡെൻമാർക്ക് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ?
മെറ്റെ ഫ്രെഡറിക്‌സൺ
 
🟥 2022 ഡിസംബറിൽ പത്രപ്രവർത്തന മികവിന് മുംബൈ പ്രസ് ക്ലബ് ഏർപ്പെടുത്തിയ റെഡ് ഇങ്ക് ദേശീയ മാധ്യമ പുരസ്കാരം നേടിയ മലയാളി മാധ്യമ പ്രവർത്തക ?
അനു എബ്രഹാം
 
🟥 അടുത്തിടെ അഖിലേന്ത്യ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ?
വിജു കൃഷ്ണൻ (കണ്ണൂർ സ്വദേശി)
 
🟥 കേരളത്തിൽ അടുത്തിടെ അവതരിപ്പിച്ച സ്മാർട്ട് ഫോണിലൂടെ മീറ്റർ റീഡിംഗ് സ്വയമെടുത്ത് കുടിവെള്ള ബിൽ അടയ്ക്കാനുള്ള സെൽഫ് മീറ്റർ റീഡിംഗ് ആപ്ലിക്കേഷൻ
കെ- സെൽഫ് 
 
🟥 കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെട്ട, ഗോത്ര വർഗത്തിൽപ്പെട്ടവർ മാത്രം അഭിനയിച്ച ആദ്യ
ചലച്ചിത്രം ?
ധബാരി ക്യുരുവി ( ഭാഷ: ഇരുള ഭാഷ; സംവിധാനം: പ്രിയനന്ദനൻ)
 
🟥 കേരളത്തിലെ ഏറ്റവും വലിയ Food & Confectionery ഫാക്ടറി നിലവിൽ വന്നത് ?
കോഴിക്കോട്
(പേര്: ക്രേസ് ബിസ്ക്കറ്റ്)
    Meaning:: Confectionery – Sweets, cakes, chocolates collectively called.
 
🟥 ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിൽ ജയിച്ചതോടെ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എത്രാം സ്ഥാനത്താണ് ?
രണ്ടാം സ്ഥാനം (1. ഓസ്ട്രേലിയ)
 
🟥 ഹോക്കി ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത് ?
അനുരാഗ് താക്കൂർ 
 
🟥 2023 ജനുവരി 13 മുതൽ 29 വരെ ഹോക്കി പുരുഷ FIH ലോകകപ്പ് 2023 ന് സംയുക്തമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ?
ഭുവനേശ്വർ & റൂർക്കേല
 
🟥 അടുത്ത വർഷത്തെ ഫുട്ബോൾ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
മൊറോക്കോ (2023 ഫെബ്രുവരി 1 മുതൽ 11 വരെയാണ് ടൂർണമെന്റ് നടക്കുന്നത്.)
 
🟥 ഫുട്ബോൾ ക്ലബ് ലോകകപ്പിന്റെ നിലവിലെ ചാമ്പ്യൻ ?
ഇംഗ്ലണ്ടിലെ ചെൽസി ക്ലബ്
 
🟥 22 ആമത് ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ഫൈനലിൽ മാറ്റുരച്ചത് ?
അർജന്റീന & ഫ്രാൻസ് 
 
🟥 22ആമത് ഫുട്ബോൾ ലോകകപ്പിലെ ആദ്യ ഗോൾ നേടിയത് ?
എന്നെർ വലെൻസിയ, ഇക്വഡോർ (ഖത്തറിനെതിരെ)
 
🟥 ആദ്യ ഹാട്രിക് ഗോൾ നേടിയത് ?
ഗോൺസാലോ റാമോസ് (പോർച്ചുഗൽ)   
♦️സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ
 
🟥 ഈ ലോകകപ്പിലെ വേഗമേറിയ ഗോൾ നേടിയത് ?
അൽഫോൻസോ ഡേവിസ് (കാനഡ).
 ♦️ക്രൊയേഷ്യക്കെതിരേ രണ്ട് മിനിറ്റിനുള്ളിൽ ഗോൾ നേടി.
 
🟥 ഏറ്റവും കൂടുതൽ ലോകകപ്പുകളിൽ ഗോൾ നേടിയ താരം ?
ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ). 
 ♦️തുടർച്ചയായി അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടി.
 
🟥 പ്രായംകൂടിയ ഗോൾ സ്കോറർ ആയത് ?
പെപ്പെ (പോർച്ചുഗൽ).
♦️സ്വിറ്റ്സർലൻഡിനെതിരേ ഗോൾ നേടുമ്പോൾ പ്രായം 39 വയസ്സും 283 ദിവസവും.
 
🟥 പ്രായം കുറഞ്ഞ ഗോൾ സ്കോറർ ആയത് ?
ഗാവി (സ്പെയിൻ).
♦️കോസ്റ്ററിക്കയ്ക്കെതിരേ ഗോൾ നേടുമ്പോൾ പ്രായം 18 വർഷവും 109 ദിവസവും.
 
🟥 ലോകകപ്പ് സെമിയിലെത്തിയ ആദ്യ ആഫ്രിക്കൻ രാജ്യം ആയത് ?
മൊറോക്കോ 
 
🟥 പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിച്ച ആദ്യ വനിതാ റഫറി ആയത് ?
ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രാപ്പാർട്ട്. 
♦️ജർമനി-കോസ്റ്ററിക്ക മത്സരമാണ് നിയന്ത്രിച്ചത്.
 
🟥 ഉദ്ഘാടന മത്സരത്തിൽ തോൽക്കുന്ന ആദ്യ ആതിഥേയ ടീം ആയത് ?
ഖത്തർ
 ♦️ആദ്യകളിയിൽ ഇക്വഡോറിനോട് തോറ്റു.
 
🟥 ഈ ലോകകപ്പിൽ ഒരു പോയിന്റ് പോലും നേടാത്ത ടീമുകൾ ?
ഖത്തർ, കാനഡ
 
🟥 ഈ ലോകകപ്പിലെ പ്രായംകൂടിയ പരിശീലകൻ ആയത് ?
നെതർലൻഡ്സിന്റെ ലൂയി വാൻഗാൽ.
♦️ ക്വാർട്ടർ ഫൈനലിൽ അർജന്റീനയ്ക്കെതിരേ ടീമിനെ ഇറക്കിയപ്പോൾ പ്രായം 71 വയസ്സും 123 ദിവസവും.
 
🟥 22 ആമത് ലോകകപ്പ് വിജയികളായത് ?
അർജന്റീന (റണ്ണർ അപ്പ് – ഫ്രാൻസ്)
( അർജന്റീന – 4(3); ഫ്രാൻസ് – 2(3))
 
🟥 ഫൈനൽ മത്സരം നടന്ന വേദി ?
ലുസൈൽ ഐക്കണിക് സ്റ്റേഡിയം
 
🟥 അർജന്റീന ക്യാപ്റ്റൻ ?
 ലയണൽ മെസ്സി ( കോച്ച്: ലയണൽ സ്കലോനി )
 
🟥 ഫ്രാൻസ് ക്യാപ്റ്റൻ ?
ഹ്യൂഗോ ലോറിസ് (കോച്ച്: ദിദിയർ ഡെസ്ചാംപ്സ് )
 
🟥 ടോപ്പ് ഗോൾ സ്കോറർക്കുളള ഗോൾഡൻ ബൂട്ട് അവാർഡ് ലഭിച്ചത് ?
കൈലിയൻ എംബാപ്പെ (ഫ്രാൻസ്,8 ഗോളുകൾ)
 
🟥 മികച്ച താരത്തിനുളള ഗോൾഡൻ ബോൾ അവാർഡ് ലഭിച്ചത് ? 
ലയണൽ മെസ്സി
 
🟥 FIFA യംഗ് പ്ലെയർ അവാർഡ് ലഭിച്ചത് ?
എൻസോ ഫെർണാണ്ടസ് (അർജന്റീന)
 
🟥 മികച്ച ഗോൾകീപ്പർക്കുളള ഗോൾഡൻ ഗ്ലോവ് അവാർഡ് ലഭിച്ചത് ?
എമിലിയാനോ മാർട്ടിനെസ് (അർജന്റീന)
 
🟥 1966ലെ ഫൈനലിൽ ജെഫ് ഹർസ്റ്റിന് ശേഷം ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായത് ?
കൈലിയൻ എംബാപ്പെ (ഫ്രാൻസ്)
 
🟥 ഫിഫ ഫെയർ പ്ലേ അവാർഡ് ലഭിച്ചത് ?
ഇംഗ്ലണ്ട്
 
🟥 അർജന്റീനയുടെ ഏത്രാമത് കിരീട നേട്ടമാണ് ?
3 (1978,1986,2022)
 
🟥 അവസാന ലോകകപ്പ് മത്സരത്തിൽ ഇരട്ടഗോൾ നേടിയത് ?
ലയണൽ മെസ്സി
 
🟥 വാമോസ് എന്ന സ്പാനിഷ് പദത്തിന്റെ അർത്ഥം ?
നമുക്ക് മുന്നോട്ട് പോകാം
 
    
 
 
 
 
 
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x