FREE PSC TALKZ

DECEMBER 18: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 ഇന്ത്യയിൽ ന്യൂനപക്ഷ അവകാശ ദിനം ആചരിക്കുന്നത് ?
ഡിസംബർ 18
 
🟥 അന്താരാഷ്ട്ര കുടിയേറ്റ ദിനം ആചരിക്കുന്നത് ?
ഡിസംബർ 18
 
🟥 2022 ലെ അന്താരാഷ്ട്ര കുടിയേറ്റ ദിനത്തിന്റെ പ്രമേയം ?
Integrating migrants into primary health care.
 
🟥 ബി.സി. അഞ്ചാം നൂറ്റാണ്ട് മുതൽ സംസ്‌കൃത പണ്ഡിതന്മാരെ തോൽപ്പിച്ച വ്യാകരണ പ്രശ്‌നം അടുത്തിടെ പരിഹരിച്ച കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യൻ വിദ്യാർഥി ?
ഋഷി രാജ്പോപത്
  ♦️ പ്രബന്ധത്തിന്റെ പേര് – In Panini, We Trust: Discovering the Algorithm for Rule Conflict Resolution in the Astadhyayi.
 
🟥 അടുത്തിടെ യു.എൻ വനിതാ സമിതിയിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം ?
ഇറാൻ 
 
🟥 ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യൻ എന്ന ഗിന്നസ് റെക്കോഡ് നേടിയ ഇറാൻ വംശജൻ ?
അഫ്ഷീൻ ഇസ്മയിൽ ഘദേർസദേ (65.24 cm )
 
🟥 ഭൂമിയിലെ ജലാശയങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾക്കായി കാലിഫോർണിയയിൽ നിന്ന് സർഫേസ് വാട്ടർ ആൻഡ് ഓഷ്യൻ ടോപ്പോഗ്രഫി (SWOT) ഉപഗ്രഹം വിക്ഷേപിച്ചത് ?
നാസ
 
🟥 സർഫേസ് വാട്ടർ ആൻഡ് ഓഷ്യൻ ടോപ്പോഗ്രഫി (SWOT) ഉപഗ്രഹ പദ്ധതിയിൽ നാസയോട് സഹകരിക്കുന്നത് ?
CNES (ഫ്രഞ്ച് ബഹിരാകാശ ഏജൻസി)
 
🟥 2022 ഡിസംബറിൽ അമേരിക്കയിലെ ഹാർവാഡ് സർവകലാശാലയുടെ തലപ്പത്തെത്തിയ ആദ്യ കറുത്ത വർഗ്ഗക്കാരി ?
ക്ലോഡിൻ ഗേ (ഹാർവാഡ് സർവകലാശാലയുടെ 30-ാമത് പ്രസിഡന്റ്)
 
🟥 ഇന്ത്യൻ വംശജനായ ലിയോ വരദ്കർ ഏത് രാജ്യത്താണ് വീണ്ടും പ്രധാനമന്ത്രിയായത് ?
അയർലൻഡ് 
 
🟥 ഐക്യരാഷ്ട്ര സഭയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടിയ്ക്ക് (COP-15) വേദി ?
മോൺട്രിയോൾ, കാനഡ
 
🟥 ബാങ്കുകളുടെ പ്രവർത്തനം ആഴ്ചയിൽ എത്ര ദിവസം ആക്കാൻ ആണ് ധാരണയാവുന്നത് ?
അഞ്ച് ദിവസം 
 
🟥 ചരക്ക് സേവന നികുതി നിയമത്തിനു കീഴിൽ ക്രിമിനൽ കുറ്റങ്ങളിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിനുള്ള പരിധി ഒരു കോടിയിൽ നിന്ന് എത്ര കോടിയാക്കാൻ ആണ് ജി.എസ്.ടി. കൗൺസിൽ യോഗം തീരുമാനിച്ചത് ?
2 കോടി ₹
 
🟥 ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് (FMCG) രംഗത്ത് റിലയൻസ് അവതരിപ്പിച്ച പുതിയ ബ്രാൻഡ് ?
ഇൻഡിപെൻഡൻസ് 
 
🟥 ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന 2022ലെ അന്ധർക്കായുള്ള ടി20 ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെ 120 റൺസിന് പരാജയപ്പെടുത്തി കിരീടം നേടിയത് ?
ഇന്ത്യ ( ഇന്ത്യയുടെ മൂന്നാം കിരീടം -2012,2017,2022)
 
🟥 പുരുഷന്മാരുടെ പ്രൊഫഷണൽ ടി20 ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവും കുറഞ്ഞ സ്‌കോർ നേടിയ ടീം ?
സിഡ്നി തണ്ടർ
♦️ ബിഗ് ബാഷ് ലീഗിൽ സ്ട്രൈക്കേഴ്സിനെതിരെ 5.5 ഓവറിൽ 15 റൺസിന് എല്ലാവരും പുറത്തായി 
 
🟥 ഈ വർഷം ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതപ്പെട്ട താരം എന്ന നേട്ടത്തിൽ ഉസൈൻ ബോൾട്ടിനെ മറികടന്നത് ?
നീരജ് ചോപ്ര 
 
🟥 ഖത്തർ ലോകകപ്പിന്റെ ലൂസേഴ്സ് ഫൈനലിൽ മൊറോക്കോയെ (2-1) കീഴടക്കി മൂന്നാം സ്ഥാനം നേടിയത് ? 
ക്രൊയേഷ്യ
 
🟥 കേരളത്തിലെ ആദ്യത്തെ അതിവിദൂര സ്വയം നിയന്ത്രിത ഡ്രോൺ നിർമിച്ചത് ?
തൃശ്ശൂർ ഗവൺമെൻറ് എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ.
 ♦️സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എൻജിനിയേഴ്സ് സംഘടിപ്പിച്ച ഏറോത്തോൺ’ അഖിലേന്ത്യാ ഓട്ടോണോമസ് ഡ്രോൺ നിർമാണ മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
 
🟥 ആരോഗ്യ രംഗത്തെ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാർഡ് ലഭിച്ചത് ?
കേരളം
 
🟥 ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാർഡ് ലഭിച്ചത് ?
കേരളം
 ♦️ കോവിഡനന്തര ടൂറിസത്തിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. കാരവൻ ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാടുഡേയുടെ തിരഞ്ഞെടുപ്പ്.
 
🟥 2022 ഡിസംബറിൽ കേരള സർക്കാർ ഏപ്പെടുത്തിയ അക്ഷയ ഊർജ്ജ പുരസ്കാരം നേടിയ സ്ഥാപനം ?
ഇൻകെൽ ലിമിറ്റഡ്
 
 
 
    
 
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x