FREE PSC TALKZ

DECEMBER 17: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

 

Daily Current Affairs

 
 
 
 
🟥 അഴിമതി തടയൽ നിയമപ്രകാരം പൊതുസേവകരെ ശിക്ഷിക്കാൻ അവർ കൈക്കൂലി ആവശ്യപ്പെട്ടതിൻെറയോ സ്വീകരിച്ചതിന്റെയോ നേരിട്ടുള്ള തെളിവുകൾ നിർബന്ധമില്ലെന്നും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ അഴിമതി സ്ഥിരീകരിച്ചാലും പൊതുസേവകരെ ശിക്ഷിക്കാമെന്ന് അടുത്തിടെ പ്രസ്താവിച്ചത് ?
സുപ്രീംകോടതി
 
🟥 അതിർത്തിയിൽ ചൈനയുമായി സംഘർഷം നിലനിൽക്കുന്നതിനിടെ ഫ്രാൻസിൽ നിന്ന് അവസാന റഫാൽ പോർവിമാനവും ഇന്ത്യയിൽ എത്തിയത് എത്രാമത്തെ റഫാൽ പോർവിമാനമാണ് ?
36
 ♦️ ഇവ ഹരിയാനയിലെ അംബാലയിലും പശ്ചിമ ബംഗാളിലെ ഹസിമോരയിലുമുളള വ്യോമത്താവളങ്ങളിൽ വിന്യസിച്ചിരിക്കുന്നു.
 
🟥 പ്രധാനമന്ത്രി കൗശൽ കോ കാം കാര്യക്രം(PMKKK) ഏത് പദ്ധതിയായാണ് പുനർനാമകരണം ചെയ്തത് ?
പ്രധാൻ മന്ത്രി വിരാസത് കാ സംവർദ്ധൻ (പിഎം വികാസ്) സ്കീം
 
🟥 2023 ലെ India International Science Festival ന് വേദിയാകുന്ന ഇന്ത്യൻ നഗരം ?
ഭോപ്പാൽ, മധ്യപ്രദേശ് 
 
🟥 അടുത്തിടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേറ്റീവ് ആന്റ് കൊഗ്നിറ്റീവ് ന്യൂറോ സയൻസ് (ഐകോൺസ്) ഡയറക്ടറായി നിയമിതനായത് ?
ഡോ. സഞ്ജീവ് വി. തോമസ് 
 
🟥 ജനിച്ച് 24 മണിക്കൂറിനകം നവജാത ശിശുക്കൾക്ക് ശിശു ആധാർ നൽകാൻ തീരുമാനിച്ച സംസ്ഥാനം ?
തെലങ്കാന 
 
🟥 ട്രാംജാത്ര ഇവന്റ്;മൂവിംഗ് ട്രാം കാർണിവൽ നടക്കുന്നത് ?
കൊൽക്കത്ത 
 
🟥 മൂവി ഡാറ്റാബേസ് ആയ ഐഎംഡിബി തിരഞ്ഞെടുത്ത 2022-ലെ ജനപ്രിയ ചിത്രം; ജനപ്രിയ സീരീസ് ??
RRR; Panchayat
 
🟥 G4- രാജ്യങ്ങളുടെ (ആസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, യു.എസ്.എ.) നയതന്ത്ര നെറ്റ്വർക്കായ ക്വാഡ് ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാർത്ഥികൾക്ക് നൽകുന്ന രാജ്യാന്തര സ്കോളർഷിപ്പായ ക്വാഡ് ഫെലോഷിപ്പ് നേടിയ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥിനി ?
പി. അനഘ
 
🟥 യൂറോപ്യൻ യൂണിയൻ അടുത്തിടെ Candidate Status നൽകാൻ തീരുമാനിച്ചത് ഏത് രാജ്യത്തിനാണ് ?
ബോസ്നിയ
 
🟥 യുഎൻ ജൈവവൈവിധ്യ സമ്മേളനത്തിൽ (COP15) പുറത്തിറക്കിയ ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയുടെ ഏത് പദ്ധതി ആണ് ലോകത്തിലെ പ്രകൃതി,പരിസ്ഥിതി പുനഃസ്ഥാപനത്തിനായി വ്യവസ്ഥ ചെയ്തിരിക്കുന്നവയിൽ ഏറ്റവും മികച്ച 10 സംരംഭങ്ങളിൽ ഉൾപ്പെടുത്തിയത് ?
നമാമി ഗംഗ പ്രോജക്ട് 
 
🟥 ഹൃദയാഘാതത്തെ തുടർന്ന് അടുത്തിടെ അന്തരിച്ച വിശ്വഹി നു പരിഷത് സംസ്ഥാന ഗവേണിങ് കൗൺസിൽ അംഗമായിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ?
കെ.എൻ. സതീഷ് (63)
 
🟥 ജലഗവേഷണത്തിലെ മികവിനുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൾ അസീസ് അന്താരാഷ്ട്ര പുരസ്കാരം (PSIPW) ലഭിച്ച ചെന്നൈ ഐ.ഐ.ടി.യിലെ ശാസ്ത്രജ്ഞനായ എടപ്പാൾ സ്വദേശി ?
ഡോ. പ്രദീപ്
 
🟥 2022 ഡിസംബർ 9-16 വരെ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം(IFFK) എത്രാമത്തെ പതിപ്പ് ആണ് ?
27th
 
🟥 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയ ബൊളീവിയൻ ചിത്രം ?
 ഉതമ (സംവിധാനം: അലെഹാൻഡ്രോ ലോയ്സ് ഗ്രിസി)
 
🟥 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച മലയാള സിനിമയ്ക്കുള്ള NETPAC ജൂറി പുരസ്കാരം ലഭിച്ചത് ?
അറിയിപ്പ് (സംവിധാനം: മഹേഷ് നാരായണൻ)
 
🟥 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം ലഭിച്ചത് ?
ആർട്ടിക്കിൾ 19(1)(a) (സംവിധായിക: ഇന്ദു വി. എസ്.)
 
🟥 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ജനപ്രിയ ചിത്രം ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
നൻപകൽ നേരത്ത് മയക്കം ( സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി)
 
🟥 അടുത്തിടെ കേരളത്തിൽ നിന്നും ഭൗമസൂചിക പദവി (ജിഐ ടാഗ്) ലഭിച്ച കാർഷിക ഇനങ്ങൾ ?
1) അട്ടപ്പാടി ആട്ടുകൊമ്പ് അമര
2) അട്ടപ്പാടി തുവര
3) കാന്തല്ലൂർ- വട്ടവട വെളുത്തുള്ളി
4) ഓണാട്ടുകര എള്ള്
5) കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി
 
 
 
    
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x